അന്യസം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളു​ടെ താ​മ​സ​സ്ഥ​ല​ത്ത് ക​വ​ർ​ച്ച ന​ട​ത്തി​യ മൂ​ന്നു​പേ​ർ അ​റ​സ്റ്റിൽ
Saturday, September 19, 2020 12:07 AM IST
മ​ണ്ണാ​ർ​ക്കാ​ട്: ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളു​ടെ താ​മ​സ​സ്ഥ​ല​ത്തു​നി​ന്നും പ​ണ​വും വ​സ്തു​ക്ക​ളും ക​വ​ർ​ന്ന കേ​സി​ൽ മൂ​ന്നു​പേ​രെ അ​റ​സ്റ്റു​ചെ​യ്തു. കു​മ​രം​പു​ത്തൂ​ർ കി​ഴ​ക്കേ​തി​ൽ വീ​ട്ടി​ൽ നാ​സ​ർ (52), നെ​ല്ലി​ക്ക​വ​ട്ട​യി​ൽ വീ​ട്ടി​ൽ അ​ക്ബ​ർ (26), തെ​ങ്ക​ര മ​ല്ലി​യി​ൽ വീ​ട്ടി​ൽ അ​യൂ​ബ് (28) എ​ന്നി​വ​രെ​യാ​ണ് എ​സ് ഐ.​രാ​ജേ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​റ​സ്റ്റു​ചെ​യ്ത​ത്. മ​ണ്ണാ​ർ​ക്കാ​ട് ടി​പ്പു സു​ൽ​ത്താ​ൻ റോ​ഡി​ലെ ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളു​ടെ താ​മ​സ​സ്ഥ​ല​ത്തു​നി​ന്ന് ഈ​മാ​സം 16നാ​യി​രു​ന്നു മോ​ഷ​ണം. 16,500 രൂ​പ, ര​ണ്ട് മൊ​ബൈ​ൽ ഫോ​ണ്‍, ആ​ധാ​ർ കാ​ർ​ഡ്, ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സ് എ​ന്നി​വ​യാ​ണ് ക​വ​ർ​ച്ച​ചെ​യ്ത​ത്. ഇ​തേ തു​ട​ർ​ന്നു തൊ​ഴി​ലാ​ളി​ക​ൾ പോ​ലീ​സി​ൽ പ​രാ​തി ന​ല്കി​യ​തി​നെ​ത്തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ സ​മീ​പ​ത്തെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.