ദേശീയപാത യാത്രക്കാരെ വലച്ച് കുന്തിപ്പുഴ പാലം മുതൽ വട്ടന്പലം ജംഗ്ഷൻ വരെ വ​ന്പൻ​ കു​ഴി​ക​ൾ
Friday, September 18, 2020 12:26 AM IST
മ​ണ്ണാ​ർ​ക്കാ​ട്: പാ​ല​ക്കാ​ട്കോ​ഴി​ക്കോ​ട് ദേ​ശീ​യ​പാ​ത​യി​ൽ കു​ന്തി​പ്പു​ഴ പാ​ലം​മു​ത​ൽ വ​ട്ട​ന്പ​ലം ജം​ഗ്ഷ​ൻ​വ​രെ​യു​ള്ള റോ​ഡി​ന്‍റെ ത​ക​ർ​ച്ച വാ​ഹ​ന​യാ​ത്ര​ക്കാ​രെ വ​ല​യ്ക്കു​ന്നു.
വീ​തി​യേ​റി​യ റോ​ഡി​ൽ ഇ​ട​വി​ട്ട് കു​ഴി​ക​ൾ രൂ​പ​പ്പെ​ട്ട​തോ​ടെ വാ​ഹ​ന​ങ്ങ​ൾ കു​ഴി​ക​ളി​ൽ ഇ​റ​ങ്ങി​യും ക​യ​റി​യു​മാ​ണ് സ​ഞ്ച​രി​ക്കു​ന്ന​ത്.

ഇ​തു​മൂ​ലം യാ​ത്ര​ക്കാ​ർ​ക്ക് ബു​ദ്ധി​മു​ട്ടും വാ​ഹ​ന​ങ്ങ​ൾ​ക്ക് കേ​ടു​പാ​ടു​ണ്ടാ​കു​ന്ന​തും പ​തി​വാ​ണ്.
കു​ഴി​ക​ളി​ൽ മ​ഴ​വെ​ള്ള​വും നി​റ​ഞ്ഞു​ന​ല്ക്കു​ന്ന​തി​നാ​ൽ വാ​ഹ​ന​ങ്ങ​ൾ ച​തി​ക്കു​ഴി​ക​ളി​ൽ പെ​ടു​ന്ന​തും പ​തി​വു ദൃ​ശ്യ​മാ​ണ്. ഇ​രു​ച​ക്ര​വാ​ഹ​ന​യാ​ത്ര​ക്കാ​ർ​ക്കാ​ണ് കു​ഴി​ക​ൾ ഏ​റെ ഭീ​ഷ​ണി​യാ​കു​ന്ന​ത്.

കു​ന്തി​പ്പു​ഴ പാ​ല​ത്തി​ലും വ​ള​വ് റോ​ഡി​ലും വ​ൻ​കു​ഴി​ക​ളാ​ണു​ള്ള​ത്. ഇ​വി​ടെ റോ​ഡ് പൂ​ർ​ണ​മാ​യി ത​ക​ർ​ന്ന സ്ഥി​തി​യി​ലാ​ണ്. ഇ​വി​ടെ മെ​റ്റ​ൽ ഒ​രു​വ​ശ​ത്ത് ചി​ത​റി​കി​ട​ക്കു​ന്ന​തി​നാ​ൽ വാ​ഹ​ന​സ​ഞ്ചാ​രം ദു​ഷ്ക​ര​മാ​ണ്.

കു​ന്തി​പ്പു​ഴ​യി​ലെ പ​ഴ​യ മീ​ൻ​മാ​ർ​ക്ക​റ്റി​നു മു​ന്നി​ലും പാ​താ​ള​ക്കു​ഴി​ക​ളാ​ണ്. കു​മ​രം​പു​ത്തൂ​ർ വി​ല്ലേ​ജ് ഓ​ഫീ​സി​നു മു​ന്നി​ലെ വ​ള​വു​റോ​ഡി​ലും കു​ഴി​ക​ൾ ഏ​റെ​യാ​ണ്. ഇ​രു​വ​ശ​ത്തു​നി​ന്നും ഇ​റ​ങ്ങി​വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ വ​ള​വി​ലെ കു​ഴി​ക​ളി​ൽ ചാ​ടാ​തി​രി​ക്കാ​ൻ വെ​ട്ടി​ക്കു​ന്ന​തും അ​പ​ക​ട​ങ്ങ​ളു​ണ്ടാ​ക്കു​ന്നു.ഈ ​ഭാ​ഗ​ങ്ങ​ളി​ൽ ദേ​ശീ​യ​പാ​ത ന​വീ​ക​ര​ണ​പ്ര​വൃ​ത്തി​ക​ൾ ന​ട​ക്കാ​ത്ത​തി​നാ​ൽ റോ​ഡി​ന്‍റെ ത​ക​ർ​ച്ച അ​ധി​കൃ​ത​രും ശ്ര​ദ്ധി​ക്കു​ന്നി​ല്ല.

വ​ട്ട​ന്പ​ലം ജം​ഗ്ഷ​നി​ലും റോ​ഡി​ന്‍റെ മ​ധ്യ​ഭാ​ഗം​വ​രെ വ​ലി​യ കു​ഴി രൂ​പ​പ്പെ​ട്ട് ചെ​ളി​വെ​ള്ളം നി​റ​ഞ്ഞു​കി​ട​ക്കു​ക​യാ​ണ്. വാ​ഹ​ന​ങ്ങ​ൾ​ക്കു ഒ​രേ​സ​മ​യം ക​ട​ന്നു​പോ​കാ​ൻ ബു​ദ്ധി​മു​ട്ടു​ള്ള​തി​നാ​ൽ ഗ​താ​ഗ​ത​ക്കു​രു​ക്കും പ​തി​വാ​ണ്.

ദേ​ശീ​യ​പാ​ത ന​വീ​ക​ര​ണ​പ്ര​വൃ​ത്തി​ക​ൾ തു​ട​ങ്ങി​യെ​ങ്കി​ൽ മാ​ത്ര​മേ റോ​ഡി​ന്‍റെ ശോ​ച്യാ​വ​സ്ഥ പ​രി​ഹ​രി​ക്ക​പ്പെ​ടൂ. റോ​ഡി​ൽ രൂ​പ​പ്പെ​ട്ട കു​ഴി​ക​ൾ യു​ദ്ധ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ൽ നി​ക​ത്താ​നു​ള്ള ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നാ​ണ് യാ​ത്ര​ക്കാ​ർ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.