ഒ​റ്റ​പ്പാ​ല​മ​ട​ക്ക​മു​ള്ള ആ​ർടിഒ ഓ​ഫീ​സു​ക​ൾ​ക്കുകീ​ഴി​ൽ ഇന്നുമുതൽ ഡ്രൈ​വിം​ഗ് പ​രി​ശീ​ല​ന​വും
Thursday, September 17, 2020 12:26 AM IST
ഒ​റ്റ​പ്പാ​ലം: ഒ​റ്റ​പ്പാ​ല​മ​ട​ക്ക​മു​ള്ള ആ​ർ ടി ​ഒ ഓ​ഫീ​സു​ക​ൾ​ക്ക് കീ​ഴി​ൽ ഡ്രൈ​വിം​ങ് പ​രി​ശീ​ല​ന​വും. ടെ​സ്റ്റ് ന​ട​പ​ടി​ക​ളും ഇ​ന്ന് മു​ത​ൽ പു​ന​രാ​രം​ഭി​ക്കും.
കോ​വി​ഡ് വ്യാ​പ​ന​ത്തെ തു​ട​ർ​ന്നാ​ണ് മാ​സ​ങ്ങ​ൾ​ക്കു​മു​ന്പ് ഡ്രൈ​വിം​ഗ് ടെ​സ്റ്റും. പ​രി​ശീ​ല​ന ന​ട​പ​ടി​ക​ളും വി​ല​ക്കി​ക്കൊ​ണ്ട് സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ച​ത്. ഇ​തോ​ടു​കൂ​ടി ല​ക്ഷ​ക്ക​ണ​ക്കി​ന് രൂ​പ മു​ത​ൽ​മു​ട​ക്കി പ്ര​വ​ർ​ത്ത​നം ന​ട​ത്തി​വ​ന്നി​രു​ന്ന സ്വ​കാ​ര്യ ഡ്രൈ​വിം​ഗ് സ്കൂ​ളു​ക​ളും ഇ​തി​ലെ ജീ​വ​ന​ക്കാ​രും മാ​സ​ങ്ങ​ളാ​യി വ​റു​തി​യി​ൽ അ​മ​ർ​ന്നു ക​ഴി​യു​ക​യാ​യി​രു​ന്നു .
പ​ല​രും മ​റ്റു തൊ​ഴി​ൽ മേ​ഖ​ല​ക​ൾ തേ​ടി പോ​കു​ക​യും ചെ​യ്തു. ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സു ക​ൾ​ക്ക് വേ​ണ്ടി അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ചി​രു​ന്ന​വ​രും ഡ്രൈ​വിം​ഗ് പ​രി​ശീ​ല​നം ന​ട​ത്തി​വ​ന്നി​രു​ന്ന​വ​രും കോ​വി​ഡ് കാ​ലം നീ​ണ്ട തോ​ടു​കൂ​ടി വെ​ട്ടി​ലാ​യി. വീ​ണ്ടും ഡ്രൈ​വിം​ഗ് ടെ​സ്റ്റ് ട​ക്ക​മു​ള്ള മ​റ്റ് ന​ട​പ​ടി​ക​ൾ പു​ന​രാ​രം​ഭി​ക്കു​ക​യും ഡ്രൈ​വിം​ഗ് പ​രി​ശീ​ല​ന​ത്തി​ന് ഉ​ണ്ടാ​യി​രു​ന്ന വി​ല​ക്ക് നി​യ​ന്ത്ര​ണ​ങ്ങ​ളോ​ടെ നീ​ക്കു​ക​യും ചെ​യ്ത​ത് ഈ ​മേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​ർ​ക്ക് വ​ലി​യ ആ​ശ്വാ​സം പ​ക​ർ​ന്നി​ട്ടു​ണ്ട്. ആ​ർ​ടി​ഒ ഓ​ഫീ​സു​ക​ളി​ൽ ഇ​ട​നി​ല ക്കാ​രു​ടെ ഇ​ട​പെ​ട​ലു​ക​ൾ അ​വ​സാ​നി​പ്പി​ക്കാ​ൻ അ​ധി​കൃ​ത​ർ ക​ർ​ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ൾ കൂ​ടി ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.​
ഡ്രൈ​വിം​ഗ് ടെ​സ്റ്റു​ക​ൾ ക​ൾ ന​ട​ത്തു​ന്ന​വ​ർ നേ​ര​ത്തെ ബു​ക്ക് ചെ​യ്യ​ണം എ​ന്നാ​ണ് പു​തി​യ വ്യ​വ​സ്ഥ. അ​ട​ച്ചി​ട​ലി​ന് മു​ന്പ് ലേ​ലേ​ണേ​ഴ്സ് ലൈ​സ​ൻ​സ് എ​ടു​ത്ത വ​രോ, ഒ​രു ത​വ​ണ ഡ്രൈ​വിം​ഗ് ടെ​സ്റ്റി​ൽ പ​രാ​ജ​യ​പ്പെ​ട്ട​വ​രോ ആ​യ വ​ർ​ക്ക് മാ​ത്ര​മാ​ണ് ഒ​ക്ൾ​ടോ​ബ​ർ ബ​ർ 15വ​രെ ടെ​സ്റ്റി​ൽ പ​ങ്കെ​ടു​ക്കാ​ൻ അ​വ​സ​രം ന​ൽ​കു​ന്ന​ത്.
മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പി​ന്‍റെ പ​രി​വാ​ഹ​ൻ സൈ​റ്റി​ലൂ​ടെ ടെ​സ്റ്റി​ന് മു​ൻ​കൂ​ട്ടി സ്ലോ​ട്ട് ചെ​യ്യാ​ണം. സൈ​റ്റി​ൽ ലൈ​സ​ൻ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട സാ​ര​ഥി എ​ന്ന വി​ഭാ​ഗ​ത്തി​ൽ ഇ​തി​നാ​യു​ള്ള ലി​ങ്ക് ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. നേ​ര​ത്തെ സാ​ര​ഥി​യി​ലൂ​ടെ ലേ​ണേ​ഴ്സ് ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സ് നേ​ടി​യ ആ​ളു​ക​ൾ​ക്കും ഡ്രൈ​വിം​ഗ് ടെ​സ്റ്റ് അ​നു​മ​തി ന​ൽ​കും.
ടെ​സ്റ്റി​ന് ഹാ​ജ​രാ​കു​ന്ന​വ​ർ നി​ശ്ചി​ത മാ​തൃ​ക​യി​ലു​ള്ള സ​ത്യ​വാ​ങ്മൂ​ലം ത​യ്യാ​റാ​ക്കി ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ, പ​ഞ്ചാ​യ​ത്ത് അം​ഗം എ​ന്നി​വ​രി​ൽ ഒ​രാ​ളെ കൊ​ണ്ട് സാ​ക്ഷ്യ​പ്പെ​ടു​ത്തി ടെ​സ്റ്റ് സ​മ​യ​ത്ത് ഹാ​ജ​രാ​ക​ണ​മെ​ന്നാ​ണ് പു​തി​യ വ്യ​വ​സ്ഥ. പാ​ല​ക്കാ​ട് ജി​ല്ല​യി​ൽ നൂ​റു​ക​ണ​ക്കി​ന് അ​പേ​ക്ഷ​ക​രാ​ണ് ത​ങ്ങ​ളു​ടെ ഉൗ​ഴം കാ​ത്ത് നി​ൽ​ക്കു​ന്ന​ത്.
കോ​വി​ഡ് കാ​ല​ത്ത് ലൈ​സ​ൻ​സ് ഇ​ല്ലാ​തെ വാ​ഹ​ന​മോ​ടി​ച്ച് പി​ടി​യി​ലാ​യ നി​ര​വ​ധി ആ​ളു​ക​ൾ​ക്ക് പോ​ലീ​സ് പി​ഴ ചു​മ​ത്തി​യി​രു​ന്നു. ഡ്രൈ​വിം​ഗ് സ്കൂ​ളു​ക​ൾ ന​ട​ത്തി​വ​രു​ന്ന സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ൾ ഇ​തി​ന​കം ത​ന്നെ സ​ജീ​വ​മാ​യി ക​ഴി​ഞ്ഞി​ട്ടു​ണ്ട്.
വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ ഡ്രൈ​വിം​ഗ് ടെ​സ്റ്റു​ക​ൾ ന​ട​ത്തു​ന്ന മൈ​താ​ന​ങ്ങ​ളി​ൽ ലൈ​സ​ൻ​സ് എ​ടു​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​രു​ടെ പ​രി​ശീ​ല​ന​വും ര​ണ്ടു​ദി​വ​സം മു​ന്പ് ത​ന്നെ ആ​രം​ഭി​ച്ചു ക​ഴി​ഞ്ഞു . ഡ്രൈ​വിം​ങ് പ​രി​ശീ​ല​നം ന​ട​ത്തു​ന്ന​വ​ർ​ക്ക് കൃ​ത്യ​മാ​യ ആ​രോ​ഗ്യ സു​ര​ക്ഷാ മു​ൻ​ക​രു​ത​ലു​ക​ൾ എ​ടു​ക്കാ​ൻ അ​ധി​കൃ​ത​ർ നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.
ഒ​രു സ​മ​യം ഒ​രാ​ളെ മാ​ത്ര​മേ ഡ്രൈ​വിം​ഗ് പ​രി​ശീ​ല​ന​ത്തി​ന് വാ​ഹ​ന​ത്തി​ൽ പ്ര​വേ​ശി​പ്പി​ക്കാ​ൻ അ​നു​മ​തി ഉ​ണ്ടാ​വു​ക​യു​ള്ളൂ. മ​റ്റൊ​രാ​ളെ പ​രി​ശീ​ല​ന​ത്തി​ന് ക​യ​റ്റു​ന്ന​തി​നു മു​ന്പ് അ​ണു നാ​ശി​നി ഉ​പ​യോ​ഗി​ച്ച് സീ​റ്റും സ്റ്റി​യ​റിം​ങും അ​ട​ക്ക​മു​ള്ള ഭാ​ഗ​ങ്ങ​ൾ ശു​ചി ആ​ക്ക​ണം. കൂ​ടാ​തെ ഡ്രൈ​വിം​ഗ് പ​രി​ശീ​ല​നം ന​ൽ​കു​ന്ന​യാ​ളും ക​ർ​ശ​ന മു​ൻ​ക​രു​ത​ലു​ക​ൾ സ്വീ​ക​രി​ക്ക​ണം.