റോ​ഡി​ൽ ക​ള​ക​ൾ വ​ലി​ച്ചെ​റി​യു​ന്ന​ത് യാ​ത്ര​ക്കാ​ർ​ക്ക് ദു​രി​ത​മാ​കു​ന്നു
Thursday, August 13, 2020 12:20 AM IST
ആ​ല​ത്തൂ​ർ: മ​ല​ക്കു​ളം കാ​ളാം​കു​ള​ത്ത് നെ​ൽ​പാ​ട​ങ്ങ​ളി​ൽ നി​ന്ന് പ​റി​ച്ചെ​ടു​ക്കു​ന്ന ക​ള​ക​ൾ റോ​ഡി​ലേ​ക്ക് വ​ലി​ച്ചെ​റി​യു​ന്ന​ത് യാ​ത്ര​ക്കാ​ർ​ക്ക് ദു​രി​ത​മാ​കു​ന്നു. മേ​ലാ​ർ​ക്കോ​ട്, കോ​ട്ടാം​പൊ​റ്റ തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ൽ​നി​ന്നു വ​രു​ന്ന യാ​ത്ര​ക്കാ​ർ​ക്ക് മ​ല​ക്കു​ളം, പു​ള്ളോ​ട് തു​ട​ങ്ങി​യ ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് എ​ത്താ​നു​ള്ള ഏ​ക​വ​ഴി​യാ​ണി​ത്. മ​ഴ​യ​ത്ത് ക​ള​ക​ൾ ചീ​ഞ്ഞ് ദു​ർ​ഗ​ന്ധം രൂ​ക്ഷ​മാ​ണ്.
അ​ഴു​കി​യ ക​ള​ക​ളു​ടെ മു​ക​ളി​ലൂ​ടെ​യു​ള്ള യാ​ത്ര ഇ​രു​ച​ക്രവാ​ഹ​ന​ങ്ങ​ൾ​ക്കും കാ​ൽ​ന​ട യാ​ത്ര​ക്കാ​ർ​ക്കും അ​പ​ക​ട​മു​ണ്ടാ​ക്കു​ക​യാ​ണ്. പാ​ട​ങ്ങ​ളി​ൽ​നി​ന്ന് ഇ​ത്ത​ര​ത്തി​ൽ റോ​ഡി​ലേ​ക്ക് ക​ള​ക​ൾ വ​ലി​ച്ചെ​റി​യു​ന്ന​വ​ർ​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.