വ​ഴി​പോ​ക്ക​നെ ഭീ​ഷ​ണി​പ്പെ​ടു​ത്തി പ​ണം ക​വ​ർ​ന്ന യു​വാ​ക്ക​ളെ പി​ടി​കൂ​ടി
Thursday, August 13, 2020 12:20 AM IST
കോ​യ​ന്പ​ത്തൂ​ർ: വ​ഴി​പോ​ക്ക​നെ ഭീ​ഷ​ണി​പ്പെ​ടു​ത്തി പ​ണം​ക​വ​ർ​ന്ന യു​വാ​ക്ക​ളെ പോ​ലീ​സ് പി​ടി​കൂ​ടി. മ​സ​ക്കാ​ളി​പ്പാ​ള​യം പ​ഴ​നി​സ്വാ​മി​വീ​ഥി ബാ​ല​മു​ര​ളി (24), ശൗ​രി​പ്പാ​ള​യം മെ​യി​ൻ റോ​ഡ് പൂ​സാ​രി മ​ണി (23) എ​ന്നി​വ​രാ​ണ് ക​റു​പ്പ​രാ​യ​ൻ പാ​ള​യം മ​ഹേ​ഷി​ന്‍റെ പ​രാ​തി​യെ തു​ട​ർ​ന്ന് അ​റ​സ്റ്റി​ലാ​യ​ത്.
ഇ​യാ​ൾ ശൗ​രി​പാ​ള​യം വാ​ട്ട​ർ ടാ​ങ്ക് റോ​ഡി​ലൂ​ടെ ന​ട​ന്നു​പോ​കു​ന്ന​തി​നി​ടെ ബാ​ല​മു​ര​ളി​യും, പൂ​സാ​രി മ​ണി​യും വ​ഴി​യി​ൽ ത​ട​ഞ്ഞു​നി​ർ​ത്തി ഭീ​ഷ​ണി​പ്പെ​ടു​ത്തി പ​ണം പി​ടി​ച്ചു​പ​റി​ക്കു​ക​യാ​യി​രു​ന്നു.
മ​ഹേ​ഷി​ന്‍റെ പ​രാ​തി​യെ തു​ട​ർ​ന്നാ​ണ് പീ​ള​മേ​ട് പോ​ലീ​സ് ഇ​രു​വ​രെ​യും അ​റ​സ്റ്റു​ചെ​യ്ത​ത്.

എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജു​ക​ളി​ൽ
ഓ​ണ്‍​ലൈ​ൻ ക്ലാ​സു​ക​ൾ തു​ട​ങ്ങി

കോ​യ​ന്പ​ത്തൂ​ർ: എ​ൻ​ജി​നീ​യ​റിം​ഗ് കോ​ളേ​ജു​ക​ളി​ൽ ഇ​ന്ന​ലെ മു​ത​ൽ ഓ​ണ്‍​ലൈ​ൻ ക്ലാ​സു​ക​ൾ തു​ട​ങ്ങി. കൊ​റോ​ണ​മൂ​ലം മാ​ർ​ച്ച് മു​ത​ൽ എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജു​ക​ൾ അ​ട​ച്ചി​ടു​ക​യും ഓ​ണ്‍​ലൈ​ൻ ക്ലാ​സു​ക​ൾ തു​ട​ങ്ങി​യി​രു​ന്നു. അ​ണ്ണാ യൂ​ണി​വേ​ഴ്സി​റ്റി സെ​മ​സ്റ്റ​ർ ക്ലാ​സു​ക​ൾ ന​ട​ത്തു​ന്ന​തി​നു ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചി​രു​ന്നു.
ഇ​തു​പ്ര​കാ​രം സം​സ്ഥാ​ന​ത്തി​ലു​ള്ള എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജു​ക​ളി​ൽ ഇ​ന്ന​ലെ​മു​ത​ൽ ഓ​ണ്‍​ലൈ​ൻ ക്ലാ​സു​ക​ൾ തു​ട​ങ്ങി. സെ​മ​സ്റ്റ​ർ ക്ലാ​സു​ക​ൾ ഒ​ക്ടോ​ബ​ർ 26 ന​കം തീ​ർ​ക്കാ​നും പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ ഒ​ക്ടോ​ബ​ർ 28-ാം തീ​യ​തി തു​ട​ങ്ങാ​നും ന​വം​ന്പ​ർ ഒ​ന്പ​തി​ന​കം പൂ​ർ​ത്തി​യാ​ക്കാ​നും നി​ർ​ദേ​ശി​ച്ചു.
ഡി​സം​ബ​ർ 14 ന് ​ര​ണ്ടാം സെ​മ​സ്റ്റ​ർ ആ​രം​ഭി​ക്കും. ശ​നി​യാ​ഴ്ച്ച​ക​ളി​ലും ക്ലാ​സു​ക​ൾ ന​ട​ത്താ​ൻ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

കോ​വി​ഡ് ബാ​ധി​ത​ർ​ക്ക് വീ​ടു​ക​ളി​ൽ
ചി​കി​ത്സ​യ്ക്ക് അ​നു​മ​തി​യി​ല്ല

കോ​യ​ന്പ​ത്തൂ​ർ: കോ​വി​ഡ് ബാ​ധി​ത​ർ​ക്ക് വീ​ടു​ക​ളി​ൽ ചി​കി​ത്സ ന​ട​ത്താ​ൻ അ​നു​മ​തി​യി​ല്ലെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ രാ​ജാ​മ​ണി അ​റി​യി​ച്ചു. കോ​വി​ഡ് 19 ബാ​ധ അ​ധി​ക​മു​ള്ള ജി​ല്ല​ക​ളി​ൽ യാ​തൊ​രു ല​ക്ഷ​ണ​വു​മി​ല്ലാ​തെ രോ​ഗ​ബാ​ധി​ത​രാ​കു​ന്ന​വ​ർ​ക്ക് ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​രു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ വീ​ടു​ക​ളി​ൽ​ത​ന്നെ ചി​കി​ത്സ​യെ​ടു​ക്കാ​ൻ സം​സ്ഥാ​ന സ​ർ​ക്കാ​ർ അ​നു​മ​തി ന​ല്കി​യി​ട്ടു​ണ്ട്.
എ​ന്നാ​ൽ ആ​വ​ശ്യ​ത്തി​ന് കി​ട​ക്ക​ക​ളും സൗ​ക​ര്യ​വു​മു​ള്ള​തി​നാ​ൽ വീ​ടു​ക​ളി​ൽ​ത​ന്നെ ചി​കി​ത്സ ചെ​യ്യ​ണ്ട ആ​വ​ശ്യം ഇ​പ്പോ​ഴി​ല്ല. ആ​വ​ശ്യം വ​രി​ക​യാ​ണെ​ങ്കി​ൽ കൂ​ടു​ത​ൽ സൗ​ക​ര്യ​ങ്ങ​ൾ വ​ർ​ധി​പ്പി​ക്കാ​നും ന​ട​പ​ടി​യെ​ടു​ക്കും. രോ​ഗ​ല​ക്ഷ​ണ​മു​ള്ള​വ​ർ സ്വ​യം എ​ത്തി​ച്ചേ​ർ​ന്ന് പ​രി​ശോ​ധ​ന ന​ട​ത്തു​ക​യും ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​രു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​ച്ച് ചി​കി​ത്സ തേ​ടു​ക​യും ചെ​യ്യ​ണ​മെ​ന്നും ക​ള​ക്ട​ർ രാ​ജ​മ​ണി നി​ർ​ദേ​ശം ന​ല്കി.

ക​ഞ്ചാ​വു കൈ​വ​ശം വ​ച്ച
യു​വാ​വി​നെ പി​ടി​കൂ​ടി

കോ​യ​ന്പ​ത്തൂ​ർ: ക​ഞ്ചാ​വു കൈ​വ​ശം വ​ച്ച യു​വാ​വി​നെ പോ​ലീ​സ് പി​ടി​കൂ​ടി. ചു​ണ്ണാ​ന്പു കാ​ൽ​വാ​യ് ഫി​ർ​ദോ​ഷ് (34) ആ​ണ് പി​ടി​യി​ലാ​യ​ത്.
കു​നി​യ​മു​ത്തൂ​ർ പോ​ലീ​സ് ക​രു​ന്പു​ക​ട ചേ​ര​ൻ​ന​ഗ​റി​ൽ ന​ട​ത്തി​യ വാ​ഹ​ന പ​രി​ശോ​ധ​ന​യി​ലാ​ണ് ക​ഞ്ചാ​വു​മാ​യി ഇ​യാ​ൾ അ​റ​സ്റ്റി​ലാ​യ​ത്. ഇ​യാ​ളി​ൽ​നി​ന്നും ഒ​ന്നേ​കാ​ൽ കി​ലോ ക​ഞ്ചാ​വ് പി​ടി​കൂ​ടി.

ബ​സ് സ്റ്റോ​പ്പി​ൽ സ​മ​രം ന​ട​ത്തി

കോ​യ​ന്പ​ത്തൂ​ർ: വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചു ക​ർ​ഷ​ക​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പെ​രി​യ​നാ​യ്ക്ക​ൻ പാ​ള​യം ബ​സ് സ്റ്റോ​പ്പി​ൽ സ​മ​രം ന​ട​ത്തി. ത​മി​ഴ​ക ക​ർ​ഷ​ക​സം​ഘം, അ​ഖി​ലേ​ന്ത്യ ക​ർ​ഷ​ക തൊ​ഴി​ലാ​ളി​സം​ഘം തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​ർ​ഷ​ക​ർ​ക്ക് മാ​സ​ശ​ന്പ​ളം ന​ല്കു​ക, ക​ർ​ഷ​ക​ർ​ക്കു ന​ല്കു​ന്ന സൗ​ജ​ന്യ വൈ​ദ്യു​തി നി​ർ​ത്ത​ലാ​ക്ക​രു​ത് തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​യി​രു​ന്നു സ​മ​രം.
മാ​ർ​ക്സി​സ്റ്റ് ക​മ്യൂ​ണി​സ്റ്റ് ഏ​രി​യാ സെ​ക്ര​ട്ട​റി ബാ​ല​മൂ​ർ​ത്തി സ​മ​ര​ത്തി​ന് നേ​തൃ​ത്വം ന​ല്കി. സം​ഘ​ട​നാ ഭാ​ര​വാ​ഹി​ക​ൾ, ക​ർ​ഷ​ക​ർ തു​ട​ങ്ങി​യ​വ​ർ സ​മ​ര​ത്തി​ൽ പ​ങ്കെ​ടു​ത്തു.