പോ​ർ​ക്കൊ​രി​ക്ക​ൽ ക്ഷേ​ത്ര​ത്തി​നു സം​ര​ക്ഷ​ണ​ഭി​ത്തി നി​ർ​മി​ക്ക​ണം
Thursday, August 13, 2020 12:20 AM IST
മ​ണ്ണാ​ർ​ക്കാ​ട്: കു​ന്തി​പു​ഴ തീ​ര​ത്തു​ള്ള പോ​ർ​ക്കോ​രി​ക്ക​ൽ ക്ഷേ​ത്ര​ത്തി​നു സം​ര​ക്ഷ​ണ​ഭി​ത്തി കെ​ട്ടി സം​ര​ക്ഷി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്തം. ക്ഷേ​ത്ര​ത്തി​ന്‍റെ പു​ഴ​ഭി​ത്തി ക​ഴി​ഞ്ഞ പ്ര​ള​യ​ത്തി​ൽ നൂ​റ്റ​ന്പ​തോ​ളം മീ​റ്റ​ർ ഇ​ടി​ഞ്ഞ് താ​ഴ്ന്നു​പോ​യി​രു​ന്നു.
പ്ര​ള​യ​കാ​ല​ത്ത് മേ​ല​ധി​കാ​രി​ക​ളെ ഇ​ക്കാ​ര്യം അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് അ​വ​ർ സ്ഥ​ല​ത്തെ​ത്തി​യി​രു​ന്നു. എ​ന്നാ​ൽ നാ​ളി​തു​വ​രെ യാ​തൊ​രു ന​ട​പ​ടി​യു​മു​ണ്ടാ​യി​ല്ല. ഈ ​മ​ഴ ക്കാ​ല​ത്ത് കൂ​ടു​ത​ൽ മ​ണ്ണി​ടി​യു​മോ​യെ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് ഭ​ക്ത​ജ​ന​ങ്ങ​ളും ക്ഷേ​ത്ര​ക​മ്മി​റ്റി​യും.
എ​ത്ര​യും​വേ​ഗം പു​ഴ​യു​ടെ വ​ശം മ​തി​ൽ​കെ​ട്ടി ക്ഷേ​ത്ര​ഭി​ത്തി​ക​ൾ സം​ര​ക്ഷി​ക്ക​ണ​മെ​ന്നാ​ണ് ജ​ന​ങ്ങ​ളു​ടെ ആ​വ​ശ്യം.