ക​ല്ല​ടി​ക്കോ​ട്ട് ഇ​ന്ന​ലെ ര​ണ്ടുപേ​ർ​ക്ക് പോ​സി​റ്റീ​വ്
Thursday, August 13, 2020 12:18 AM IST
ക​ല്ല​ടി​ക്കോ​ട്: കു​ടും​ബാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ൽ ബു​ധ​നാ​ഴ്ച്ച ന​ട​ന്ന ആ​ന്‍റി​ജെ​ൻ ടെ​സ്റ്റി​ൽ ഒ​രു കു​ടും​ബ​ത്തി​ലെ ര​ണ്ടു​പേ​ർ​ക്ക് സ്ത്രീ (27) ​കു​ട്ടി (4) എ​ന്നി​വ​ർ​ക്ക് കോ​വി​ഡ് പോ​സി​റ്റീ​വ് സ്ഥി​രീ​ക​രി​ച്ചു.
ഇ​ന്ന് മൊ​ത്തം 97ആ​ന്‍റി​ജ​ൻ ടെ​സ്റ്റ് ആ​ണ് ന​ട​ത്തി​യ​ത് ഒ​ൻ​പ​ത് ക്യാ​ന്പു​ക​ളി​ലാ​യി 784 ആ​ന്‍റി​ജ​ൻ ടെ​സ്റ്റാ​ണ് ക​ല്ല​ടി​ക്കോ​ട് കു​ടും​ബാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ൽ ന​ട​ന്ന​ത്.

ശ​നി​യാ​ഴ്ച വ​രെ അ​ട​ച്ചി​ടും

പു​തു​ന​ഗ​രം: തു​ട​ർ കോ​വി​ഡ് സ്ഥി​രീ​ക​ര​ണം ഉ​ണ്ടാ​വു​ന്ന​തി​നെ തു​ട​ർ പു​തു​ന​ഗ​ര​ത്ത് വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ ശ​നി​യാ​ഴ്ച വ​രെ അ​ട​ച്ചി​ടാ​ൻ പോ​ലി​സ് നി​ർ​ദേ​ശി​ച്ചു. പു​തു​ന​ഗ​രം ,പെ​രു​വെ​ന്പ് എ​രു​ത്തേ​ന്പ​തി , കൊ​ഴി​ഞ്ഞാ​ന്പാ​റ​പ​ഞ്ചാ​യ​ത്തുക​ളി​ൽ വീ​ണ്ടും കു​ടു​ത​ൽ പേ​ർ​ക്ക് കോവി​ഡ് സ്ഥി​രീ​ക​രി​ച്ചു.
പു​തു​ന​ഗ​ര​ത്തു് 3 ,പെ​രു​വെ​ന്പി​ൽ 5 ,കൊ​ഴി​ഞ്ഞാ​ന്പാ​റ​യിൽ 3 ,എ​രു​ത്തേ​ന്പ​തി​യി​ൽ രണ്ടുമാണ് രോ​ഗ സ്ഥി​രീ​ക​ര​ണം ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്. മു​ൻ​പു രോ​ഗം ക​ണ്ടെ​ത്തി​യ​വ​രു​ടെ കു​ടും​ബ​ങ്ങ​ളി​ൽ ഉ​ൾ​പ്പെ​ട്ട​വ​രാ​ണ് രോ​ഗബാ​ധി​ത​രാ​യി​രി​ക്കു​ന്ന​ത്.
പെ​രു​വെ​ന്പിൽ ​പ​ന്ത്ര​ണ്ടാം വാ​ർ​ഡി​ൽ രോ​ഗം പ​ക​ർ​ന്ന അ​ഞ്ചും പേ​രും പു​തു​ന​ഗ​രം മീ​ഞ്ച​ന്ത​യ് ക്ക് ​സ​മീ​പ​ത്തെ വാ​ർ​ഡി​ൽ താ​മ​സ​ക്കാ രാ​ണ്.​പു​തു​ന​ഗ​ര​ത്ത് ഇ​ന്ന​ലെ നേ​രി​യ കു​റ​വു​ണ്ടെ​ങ്കി​ലും സ​മീ​പ പ​ഞ്ചാ​യ​ത്ത് പെ​രു​വെ​ന്പി​ൽ രോ​ഗി​ക​ളാ​വു​ന്ന​വ​രു​ടെ എ​ണ്ണം കൂ​ടു​ന്ന​ത് ആ​ശ​ങ്ക ജ​ന​ക​മാ​ണ്.