ക​ന​ത്ത​മ​ഴ​യി​ൽ രോ​ഗം​ബാ​ധി​ച്ച് വി​ള​വെ​ടു​ക്കാ​ൻ ക​ഴി​യാ​തെ പാ​വ​ൽ​ കർഷകർ
Wednesday, August 12, 2020 12:26 AM IST
നെന്മാറ: അ​പ്ര​തീ​ക്ഷി​ത​മാ​യി പെ​യ്ത ക​ന​ത്ത​മ​ഴ​യി​ൽ വി​ത്ത​ന​ശേ​രി, അ​യി​ലൂ​ർ പ്ര​ദേ​ശ​ങ്ങ​ളി​ലെ പ​ച്ച​ക്ക​റി കൃ​ഷി ന​ശി​ച്ച​ത് ക​ർ​ഷ​ക​ർ​ക്ക് തി​രി​ച്ച​ടി​യാ​യി. തു​ട​ർ​ച്ച​യാ​യി മ​ഴ പെ​യ്ത​തോ​ടെ പ​ച്ച​ക്ക​റി​കൃ​ഷി​ക്കു മ​ഞ്ഞ​ളി​പ്പും കാ​യ്ക​ൾ കേ​ടാ​കു​ക​യും ചെ​യ്തു.
നെന്മാറ, അ​യി​ലൂ​ർ കൃ​ഷി​ഭ​വ​നു​ക​ൾ​ക്കു കീ​ഴി​ലു​ള്ള വി​ത്ത​ന​ശേ​രി, പോ​ത്തു​ണ്ടി, പാ​ളി​യ​മം​ഗ​ലം, കൂ​റു​ന്പൂ​ർ, ക​രി​ങ്കു​ളം, തി​രു​വ​ഴി​യാ​ട് ഭാ​ഗ​ങ്ങ​ളി​ലെ 120 ഏ​ക്ക​റോ​ളം പാ​വ​ൽ​കൃ​ഷി​യാ​ണ് കാ​യ് ഫ​ലം കു​റ​ഞ്ഞ് ന​ഷ്ട​ത്തി​ലാ​യ​ത്. സാ​ധാ​ര​ണ ഇ​ക്കാ​ല​ത്ത് ഒ​രേ​ക്ക​റി​ൽ​നി​ന്ന് ഒ​രു ട​ണ്‍ പാ​വ​ൽ പ​റി​ക്കാ​ൻ ക​ഴി​യു​മാ​യി​രു​ന്നെ​ന്നും കൃ​ഷി​ന​ശി​ച്ച​തോ​ടെ ഒ​രു​ല​ക്ഷം രൂ​പ​യോ​ളം ന​ഷ്ട​മാ​യെ​ന്നും ക​രി​ങ്കു​ള​ത്തെ ക​ർ​ഷ​ക​ൻ ഭാ​സ്ക​ര​ൻ പ​റ​ഞ്ഞു. പാ​ട്ട​ത്തി​നെ​ടു​ത്ത ഭൂ​മി​യി​ൽ ബാ​ങ്കി​ൽ​നി​ന്നും കു​ടും​ബ​ശ്രീ മു​ഖേ​ന​യും വാ​യ്പ​യെ​ടു​ത്താ​ണ് ഈ ​ഭാ​ഗ​ത്ത് മി​ക്ക​വ​രും പ​ച്ച​ക്ക​റി കൃ​ഷി​യി​റ​ക്കി​യി​രി​ക്കു​ന്ന​ത്. ഓ​ണ​മാ​കു​ന്പോ​ഴേ​ക്കും പ്ര​തി​ദി​നം വി​പ​ണി​യി​ലേ​ക്ക് പാ​ളി​യ​മം​ഗ​ല​ത്തു​നി​ന്നു മാ​ത്രം അ​ഞ്ചു​മു​ത​ൽ എ​ട്ടു ലോ​ഡു​വ​രെ പ​ച്ച​ക്ക​റി മ​റ്റു ജി​ല്ല​ക​ളി​ലേ​ക്ക് ക​യ​റ്റി​കൊ​ണ്ടു​പോ​കു​മാ​യി​രു​ന്നു.
കോ​വി​ഡ് മ​ഹാ​മാ​രി വ​ന്ന​തി​നെ തു​ട​ർ​ന്ന് വി​പ​ണ​നം പ്ര​തീ​ക്ഷ​യ്ക്കൊ​ത്ത് ന​ട​ന്നി​ല്ല​യെ​ന്ന​തും ക​ർ​ഷ​ക​രെ വ​ല​ച്ചു. തൃ​ശൂ​ർ, കോ​ട്ട​പ്പു​റം, പ​റ​വൂ​ർ തു​ട​ങ്ങി മാ​ർ​ക്ക​റ്റു​ക​ളി​ലേ​ക്ക് പ​ച്ച​ക്ക​റി എ​ത്തി​ക്കാ​ൻ ക​ഴി​യാ​ത്ത സ്ഥി​തി കൂ​ടി​യു​ണ്ടാ​യ​തോ​ടെ ന​ഷ്ട​ക​ണ​ക്ക് കൂ​ട്ടി.
നി​ല​വി​ൽ ചെ​ടി​ക​ൾ​ക്ക് രോ​ഗം വ​ന്ന​തോ​ടെ ഉ​ത്പാ​ദ​നം കു​റ​യു​ക​യും ചി​ല ക​ർ​ഷ​ക​രു​ടെ ചെ​ടി​ക​ൾ പൂ​ർ​ണ​മാ​യും ചീ​ഞ്ഞു ന​ശി​ക്കു​ക​യും ചെ​യ്തു. പാ​വ​ൽ​ചെ​ടി​ക​ൾ ന​ശി​ച്ച​തോ​ടെ ചി​ല ക​ർ​ഷ​ക​ർ അ​ത് പി​ഴു​തു​മാ​റ്റി പു​തി​യ വി​ത്തി​റ​ക്കി വീ​ണ്ടും കൃ​ഷി​യി​റ​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ്. പ​ച്ച​ക്ക​റി കൃ​ഷി​യ്ക്ക് പ​ച്ച​ക്ക​റി സ​മി​തി​ക​ൾ മു​ഖേ​ന ഇ​ൻ​ഷ്വ​റ​ൻ​സ് ചെ​യ്തി​ട്ടു​ണ്ടെ​ങ്കി​ലും ചെ​ടി​ക​ൾ വ​ള​രു​ന്ന പ​ന്ത​ൽ ന​ശി​ച്ചാ​ൽ മാ​ത്ര​മാ​ണ് ഇ​ൻ​ഷൂ​റ​ൻ​സ് തു​ക ല​ഭി​ക്കു​ക​യു​ള്ളൂ​വെ​ന്ന​ത് ക​ർ​ഷ​ക​ർ​ക്ക് തി​രി​ച്ച​ടി​യാ​യി. പ്ര​ദേ​ശ​ങ്ങ​ളി​ലെ നാ​മ​മാ​ത്ര ക​ർ​ഷ​ക​രു​ടെ പ​ച്ച​ക്ക​റി പ​ന്ത​ൽ കാ​റ്റി​ലും മ​ഴ​യി​ലും വീ​ണു നി​ലം​പ​തി​ച്ച​തി​നു​ള്ള ക്ലെ​യിം വ​ർ​ഷം ക​ഴി​ഞ്ഞി​ട്ടു​പോ​ലും ല​ഭി​ക്കാ​ത്ത​തും ക​ർ​ഷ​ക​രെ ക​ണ്ണീ​രി​ലാ​ക്കി. മ​ഞ്ഞ​ളി​പ്പു​വ​ന്നു കാ​യ്ഫ​ലം ഇ​ല്ലാ​ത്ത പ​ന്ത​ലി​നു​കീ​ഴെ പ​ട​വ​ലം വി​ത്തു​ന​ട്ടു​വ​ള​ർ​ന്നു ഒ​ന്ന​ര​മാ​സം ക​ഴി​ഞ്ഞു.
വ​ന​മേ​ഖ​ല​യോ​ടു ചേ​ർ​ന്ന കൃ​ഷി​യി​ട​മാ​യ​തോ​ടെ വ​ന്യ​ജീ​വി​ക​ളു​ടെ ശ​ല്യം​കൂ​ടി വ​രു​ന്നു. പ​ട​ർ​ന്നു പ​ന്ത​ലി​ച്ചു വ​ള​ർ​ന്ന പ​ട​വ​ലം ചെ​ടി​ക​ളു​ടെ ഇ​ല​യും വ​ള്ളി​ക​ളും മ​യി​ലു​ക​ളു​ടെ കൂ​ട്ടം​വ​ന്ന് തി​ന്നു ന​ശി​പ്പി​ക്കു​ന്നെ​ന്ന പ​രാ​തി​യും ജ​ന​ങ്ങ​ൾ​ക്കി​ട​യി​ലു​ണ്ടെ​ന്ന് ക​രി​ങ്കു​ള​ത്ത് പ​ച്ച​ക്ക​റി കൃ​ഷി​ചെ​യ്യു​ന്ന പ​ട്ടു​കാ​ട് കു​ഞ്ഞു​വ​ർ​ക്കി​യെ​ന്ന ക​ർ​ഷ​ക​ൻ ദീ​പി​ക​യോ​ടു പ​റ​ഞ്ഞു. പ​ട​വ​ലം ചെ​ടി​ക​ളു​ടെ ചു​റ്റി​ലും പാ​ഴ്ചെ​ടി​ക​ളു​ടെ ചു​വ​ടു​കു​ത്തി മ​യി​ലി​ൽ​നി​ന്നും സം​ര​ക്ഷി​ക്കു​ക​യാ​ണ് ഈ ​ക​ർ​ഷ​ക​ൻ.