പു​തു​ന​ഗ​ര​ത്തു ഇ​ന്ന​ലെ പ​ത്തു​പേ​ർ​ക്ക് കോ​വി​ഡ്
Tuesday, August 11, 2020 12:24 AM IST
പു​തു​ന​ഗ​രം: ഇ​ന്ന​ലെ പു​തു​ന​ഗ​രം പ​ഞ്ചാ​യ​ത്തി​ൽ എ​ട്ട് പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ ക​രി​ച്ചു. ഒ​ന്ന്, 12, വാ​ർ​ഡി​ലു​ൾ​പ്പെ​ട്ട ഒ​രു കു​ടും​ബ​ത്തി​ലു​ള്ള​വ​ർ​ക്കാ​ണ് രോ​ഗ​ബാ​ധ ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്. ചി​റ്റൂ​ർ താ​ലു​ക്ക് ആ​ശു​പ​ത്രി​യി​ൽ ന​ട​ന്ന ആ​ന്‍റി ജ​ൻ പ​രി​ശോ​ധ​ന​യി​ലാ​ണ് എ​ട്ട് പോ​സി​റ്റീ​വ് ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ഒ​രു മാ​സ​ത്തി​നി​ടെ പ​ഞ്ചാ​യ​ത്ത് പ​ഞ്ചാ​യ​ത്ത് പ്ര​ദേ​ശ​ങ്ങ ളി​ൽ രോ​ഗം കൂ​ടി വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഇ​ന്ന​ലെ ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​പി.​കെ. റീ​ത്ത​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പു​തു​ന​ഗ​ര​ത്തു അ​ടി​യ​ന്ത​ര യോ​ഗം ചേ​ർ​ന്ന് സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്തി. പു​തു​ന​ഗ​രം സ്റ്റേ​ഷ​ൻ എ​സ്.​എ​ച്ച്.​ഒ. ഇ​ൻ​സ്പെ​ക്ട​ർ എ.​ആ​ദം ഖാ​ൻ ,ഡ​പ്യൂ​ട്ടി ഡി.​എം.​ഒ ഡോ:.​നാ​സ​ർ ,പ​ഞ്ചാ യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​എം.​ഫാ​റൂ ഖ് ,​മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​ബി​ജി​ഷ ,അ​സ്‌​സി: സെ​ക്ര​ട്ട​റി എ​ന്നി​വ​രും പ​ങ്കെ​ടു ത്തി​രു​ന്നു. യോ​ഗ​ത്തി​ൽ രോ​ഗ വ്യാ​പ​നം ത​ട​യു​ന്ന​തി​നാ​യി തീ​രു​മാ​ന​ങ്ങ​ൾ എ​ടു​ത്തു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ഇ​ന്ന് പ​ഞ്ചാ​യ​ത്തി​ൽ മു​ഴു​വ​ൻ വാ​ർ​ഡു​ക​ളി​ലും ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ വീ​ടു​ക​ളി​ലെ​ത്തി രോ​ഗ​ല ക്ഷ​ണ​ങ്ങ​ൾ ഉ​ള്ള​വ​രെ ക​ണ്ടെ​ത്തും. തു​ട​ർ​ന്നു നാ​ളെ തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​വ​രു​ടെ പ​ട്ടി​ക​യി​ൽ ഉ​ള്ള​വ​രെ പു​തു​ന​ഗ​രം പ്രാ​ഥ​മി​ക ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ ആ​ന്‍റി ജ​ൻ പ​രി​ശോ​ധ​ക​ൾ ന​ട​ത്തും.