പെ​ട്ടി​മു​ടി​യി​ലെ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​നു ജി​ല്ല​യി​ലെ സി​വി​ൽ ഡി​ഫ​ൻ​സ് അം​ഗ​ങ്ങ​ൾ
Tuesday, August 11, 2020 12:24 AM IST
പാലക്കാട് : ഉ​രു​ൾ​പൊ​ട്ട​ൽ മൂ​ലം ദു​ര​ന്ത ഭൂ​മി​യാ​യി മാ​റി​യ രാ​ജ​മ​ല പെ​ട്ടി​മു​ടി​യി​ലേ​ക്ക് ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന് ജി​ല്ല​യി​ലെ ഫ​യ​ർ ആ​ൻ​ഡ് റെ​സ്ക്യൂ വി​ഭാ​ഗ​വും.
ദു​ര​ന്ത​മു​ഖ​ത്തേ​ക്ക് സ്വ​മേ​ധ​യാ​യാ​ണ് ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​നാ​യി ജി​ല്ല​യി​ലെ വി​വി​ധ ഫ​യ​ർ സ്റ്റേ​ഷ​നു​ക​ൾ​ക്ക് കീ​ഴി​ലെ മു​പ്പ​തോ​ളം സി​വി​ൽ ഡി​ഫ​ൻ​സ് അം​ഗ​ങ്ങ​ൾ പോ​യി​രി​ക്കു​ന്ന​ത്. ചി​റ്റൂ​ർ, മ​ണ്ണാ​ർ​ക്കാ​ട്, വ​ട​ക്ക​ഞ്ചേ​രി, ക​ഞ്ചി​ക്കോ​ട്, ഷൊ​ർ​ണൂ​ർ ഫ​യ​ർ സ്റ്റേ​ഷ​നു​ക​ൾ​ക്ക് കീ​ഴി​ലെ പ്ര​ത്യേ​ക പ​രി​ശീ​ല​നം ല​ഭി​ച്ച, ദു​ര​ന്ത​മു​ഖ​ങ്ങ​ളി​ൽ ഏ​റെ പ്ര​വ​ർ​ത്ത​ന പ​രി​ച​യ​മു​ള്ള​വ​രാ​ണ് രാ​ജ​മ​ല​യി​ലേ​ക്ക് പോ​യ​ത്. മ​രം മു​റി​ക്കു​ന്ന​തി​നും ഭൂ​മി കു​ഴി​ക്കു​ന്ന​തി​നും മ​ണ്ണ് മാ​റ്റു​ന്ന​തി​നും ആ​വ​ശ്യ​മാ​യ ഉ​പ​ക​ര​ണ​ങ്ങ​ളോ​ടെ​യാ​ണ് ടീം ​യാ​ത്ര തി​രി​ച്ചി​രി​ക്കു​ന്ന​ത്. അ​ഗ്നി​ശ​മ​ന സേ​ന ജി​ല്ലാ മേ​ധാ​വി അ​രു​ണ്‍ ഭാ​സ്ക​റി​ന്‍റെ നി​ർ​ദ്ദേ​ശ​പ്ര​കാ​രം ചി​റ്റൂ​ർ ഫ​യ​ർ ആ​ൻ​ഡ് റെ​സ്ക്യൂ സ്റ്റേ​ഷ​ൻ അ​സി​സ്റ്റ​ന്‍റ് സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ വി. ​ആ​ർ ജോ​സ്, സീ​നി​യ​ർ ഓ​ഫീ​സ​ർ എം. ​ഷാ​ഫി, ഫ​യ​ർ ഓ​ഫീ​സ​ർ​മാ​രാ​യ എം. ​നാ​രാ​യ​ണ​ൻ​കു​ട്ടി, സു​രേ​ഷ് കു​മാ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സി​വി​ൽ ഡി​ഫ​ൻ​സ് അം​ഗ​ങ്ങ​ളാ​ണ് ര​ക്ഷാ ദൗ​ത്യ​ത്തി​നാ​യി പോ​യ​ത്.
ക​ഴി​ഞ്ഞ​വ​ർ​ഷം ക​വ​ള​പ്പാ​റ​യി​ൽ ദു​ര​ന്ത​മു​ണ്ടാ​യ​പ്പോ​ൾ ദു​ര​ന്ത​മു​ഖ​ത്ത് പ്ര​വ​ർ​ത്തി​ച്ച നി​ര​വ​ധി പേ​രും രാ​ജ​മ​ല​യി​ലേ​ക്ക് പോ​യ ടീ​മി​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ട്. ഇ​വ​ർ​ക്ക് പു​റ​മേ സീ​നി​യ​ർ ഫ​യ​ർ ആ​ൻ​ഡ് റെ​സ്ക്യൂ ഓ​ഫീ​സ​ർ നാ​സ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മ​ണ്ണാ​ർ​ക്കാ​ട് സ്റ്റേ​ഷ​നി​ൽ നി​ന്നും അ​ഞ്ചം​ഗ ടീം ​ഇ​ന്ന് രാ​ത്രി പെ​ട്ടി​മു​ടി​യി​ലേ​ക്ക് യാ​ത്ര തി​രി​ക്കും.