പതിനൊന്നു കുടുംബങ്ങളെ മാറ്റി
Tuesday, August 11, 2020 12:22 AM IST
ശ്രീ​കൃ​ഷ്ണ​പു​രം:​ ഉ​രു​ൾ​പൊ​ട്ട​ൽ ഭീ​ഷ​ണി​യെ തു​ട​ർ​ന്ന് പൂ​ക്കോ​ട്ടു​കാ​വ് ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ലെ 11 കു​ടും​ബ​ങ്ങ​ളെ ദു​രി​താ​ശ്വാ​സ ക്യാ​ന്പി​ലേ​ക്ക് മാ​റ്റി​പ്പാ​ർ​പ്പി​ച്ചു.​പ​ഞ്ചാ​യ​ത്തി​ലെ പ​ത്താം വാ​ർ​ഡി​ൽ ഉ​ൾ​പ്പെ​ടു​ന്ന കു​ന്നി​ൻ​മു​ക​ളി​ലു​ള്ള ക​യ​റാ​ട്ട്പ​റ​ന്പ് കോ​ള​നി​യി​ലെ കു​ടും​ബ​ങ്ങ​ളെ​യാ​ണ് മാ​റ്റി പാ​ർ​പ്പി​ച്ച​ത്.​എ​ട്ടു കു​ടും​ബ​ങ്ങ​ൾ പൂ​ക്കോ​ട്ടു​കാ​വ് സൗ​മ്യ ക​ല്യാ​ണ​മ​ണ്ഡ​പ​ത്തി​ലെ ദു​രി​താ​ശ്വാ​സ ക്യാ​ന്പി​ലേ​ക്കും,മൂ​ന്ന് കു​ടും​ബ​ങ്ങ​ൾ ബ​ന്ധു​വീ​ടു​ക​ളി​ലേ​ക്കു​മാ​ണ് മാ​റ്റി പാ​ർ​പ്പി​ച്ച​ത്.​ക​ഴി​ഞ്ഞ ര​ണ്ട് പ്ര​ള​യ കാ​ല​ത്തും കോ​ള​നി​യി​ൽ മ​ണ്ണി​ടി​ച്ചി​ൽ ഉ​ണ്ടാ​യി​രു​ന്നു.​ര​ണ്ടാം പ്ര​ള​യ സ​മ​യ​ത്ത് മ​ണ്ണി​ടി​ച്ചി​ലി​നോ​ടൊ​പ്പം കു​ന്നി​ൻ മു​ക​ളി​ൽ നി​ന്ന് വ​ലി​യ പാ​റ​ക്ക​ല്ലു​ക​ളും വീ​ടു​ക​ളു​ടെ സ​മീ​പ​ത്തേ​ക്ക് പ​തി​ച്ചി​രു​ന്നു.​ഏ​ഴു കു​ടും​ബ​ങ്ങ​ൾ കു​ന്നി​ന്‍റെ അ​രി​ക് വ​ശ​ങ്ങ​ളി​ലും നാ​ല് കു​ടും​ബ​ങ്ങ​ൾ കു​ന്നി​ന്‍റെ താ​ഴ് ഭാ​ഗ​ത്തു​മാ​ണു​ള്ള​ത്.​സൗ​മ്യ ക​ല്യാ​ണ​മ​ണ്ഡ​പ​ത്തി​ലേ​ക്ക് മാ​റ്റി​പ്പാ​ർ​പ്പി​ച്ചു 8 കു​ടും​ബ​ങ്ങ​ളി​ൽ 26 അം​ഗ​ങ്ങ​ളു​ണ്ട്.​​

ദു​രി​താ​ശ്വാ​സ ക്യാ​ന്പ് സ​ന്ദ​ർ​ശി​ച്ചു

മ​ണ്ണാ​ർ​ക്കാ​ട്: പൂ​ഞ്ചോ​ല പാ​ന്പ​ൻ​തോ​ട് ആ​ദി​വാ​സി കോ​ള​നി​ക്കാ​രെ മാ​റ്റി​പാ​ർ​പ്പി​ച്ച മു​ണ്ട​ക്കു​ന്ന് ഹോ​ളി​ഫാ​മി​ലി കോ​ണ്‍​വ​ന്‍റ് യു​പി. സ്കൂ​ളി​ലെ ദു​രി​താ​ശ്വാ​സ ക്യാ​ന്പ് കെ.​വി. വി​ജ​യ​ദാ​സ് എം​എ​ൽ​എ സ​ന്ദ​ർ​ശി​ച്ചു. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 12-നാ​യി​രു​ന്നു ക്യാ​ന്പി​ലെ​ത്തിയത്.