ഗു​ണ​നി​ല​വാ​ര​മി​ല്ലാ​ത്ത മാ​സ്ക് തി​രി​ച്ച​യ​ച്ചു
Tuesday, August 11, 2020 12:22 AM IST
കോ​യ​ന്പ​ത്തൂ​ർ: റേ​ഷ​ൻ​ക​ട​ക​ളി​ൽ വി​ത​ര​ണം ചെ​യ്യാ​ൻ കൊ​ണ്ടു​വ​ന്ന മാ​സ്കു​ക​ൾ ഗു​ണ​നി​ല​വാ​ര​മി​ല്ലാ​ത്ത​തി​നെ തു​ട​ർ​ന്ന് അ​ധി​കൃ​ത​രു​ടെ നേ​തൃ​ത്വ​ത്തി​ൽ തി​രി​ച്ച​യ​ച്ചു. സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ റേ​ഷ​ൻ കാ​ർ​ഡു​ട​മ​ക​ൾ​ക്ക് റേ​ഷ​ൻ​ക​ട​ക​ൾ വ​ഴി ഫെ​യ്സ് മാ​സ്ക് വി​ത​ര​ണം ചെ​യ്യാ​ൻ തീ​രു​മാ​നി​ച്ചി​രു​ന്നു.
ജി​ല്ല​യി​ലു​ള്ള ഒ​ന്പ​തു​ല​ക്ഷ​ത്തി​ൽ​പ​രം റേ​ഷ​ൻ കാ​ർ​ഡു​ട​മ​ക​ളു​ടെ കു​ടും​ബ​ങ്ങ​ളി​ൽ ഒ​രാ​ൾ​ക്ക് ര​ണ്ടു ഫെ​യ്സ് മാ​സ്ക് വീ​തം 80 ല​ക്ഷം മാ​സ്കു​ക​ളാ​ണ് വി​ത​ര​ണം ചെ​യ്യാ​ൻ തീ​രു​മാ​നി​ച്ച​ത്. ഇ​തി​ന്‍റെ ആ​ദ്യ​പ​ടി​യാ​യി ഒ​ന്ന​ര​ല​ക്ഷം ഫെ​യ്സ് മാ​സ്കു​ക​ളാ​ണ് വി​ത​ര​ണം ചെ​യ്യു​ന്ന​തി​ന് എ​ത്തി​ച്ച​ത്.ഇ​തി​ൽ എ​ഴു​പ​തി​നാ​യി​ര​ത്തോ​ളം മാ​സ്കു​ക​ൾ ഗു​ണ​നി​ല​വാ​ര​മി​ല്ലെ​ന്ന് ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് അ​ധി​കൃ​ത​ർ തി​രി​ച്ച​യ​യ്ക്കു​ക​യാ​യി​രു​ന്നു.

സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷം ല​ളി​ത​മാ​യി

കോ​യ​ന്പ​ത്തൂ​ർ: സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷം ല​ളി​ത​മാ​യ ച​ട​ങ്ങു​ക​ളോ​ടെ ആ​ച​രി​ക്കു​ന്ന​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ രാ​ജാ​മ​ണി. വ​ർ​ഷം​തോ​റും വി​ഒ​സി പാ​ർ​ക്ക് മൈ​താ​ന​ത്ത് ഏ​റെ ആ​ഘോ​ഷ​മാ​യാ​ണ് സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷം ന​ട​ത്തി​യി​രു​ന്ന​ത്.
എ​ന്നാ​ൽ ഇ​ത്ത​വ​ണ കോ​വി​ഡ് മ​ഹാ​മാ​രി​യോ​ട​നു​ബ​ന്ധി​ച്ച് സ്വാ​ത​ന്ത്ര്യ​ദി​നം ല​ളി​ത​മാ​യി ആ​ച​രി​ക്കു​മെ​ന്ന് ക​ള​ക്ട​ർ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. പ​താ​ക ഉ​യ​ർ​ത്തി​യ​തി​നു​ശേ​ഷം അ​ര​ങ്ങേ​റു​ന്ന വി​വി​ധ ക​ലാ​സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ളും സ്വാ​ത​ന്ത്ര്യ​സ​മ​ര സേ​നാ​നി​ക​ളെ ആ​ദ​രി​ക്ക​ലും ഉ​ണ്ടാ​യി​രി​ക്കി​ല്ല.