ചു​ള്ളി​യാ​ർ​മേ​ട്ടിലെ അ​ഴു​ക്കു​ചാ​ൽ മാ​ലി​ന്യം ഒഴുകുന്നതു വീ​ടു​ക​ളി​ലേ​ക്ക്
Tuesday, August 11, 2020 12:21 AM IST
കൊ​ല്ല​ങ്കോ​ട്: ചു​ള്ളി​യാ​ർ​മേ​ട് പ​ഴ​യ​പാ​ത​യി​ൽ അ​ഴു​ക്കു​ചാ​ലി​ൽ​നി​ന്നു​ള്ള മ​ലി​ന​ജ​ലം വീ​ടു​ക​ളി​ലേ​ക്കും റോ​ഡി​ലേ​ക്കും ക​വി​ഞ്ഞൊ​ഴു​കു​ന്ന​താ​യി പ​രാ​തി. പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ ന​ട​പ​ടി​യെ​ടു​ക്കാ​ത്ത​തി​നാ​ൽ നാ​ട്ടു​കാ​രു​ടെ പ്ര​തി​ഷേ​ധം ശ​ക്തം.

സ്ഥ​ല​ത്ത് വീ​ടു​ക​ൾ​ക്ക് പു​റ​മെ മ​ദ്ര​സ, മ​റ്റു വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളും പ്ര​വ​ർ​ത്തി​ക്കു​ന്നു്. സ്ഥ​ല​ത്ത് കൊ​തു​കു​ശ​ല്യവും ​രൂ​ക്ഷ​മാ​യ​തി​നെ തു​ട​ർ​ന്ന് ക​ഴി​ഞ്ഞ​വ​ർ​ഷം ഡെ​ങ്കി​പ്പ​നി ബാ​ധി​ച്ച് യു​വ​തി മ​ര​ണ​മ​ട​ഞ്ഞി​രു​ന്നു. മി​ക്ക വീ​ടു​ക​ളും റോ​ഡി​നോ​ട് ചേ​ർ​ത്താ​ണു​ള്ള​ത്.

മ​ലി​ന​ജ​ല​ത്തി​ൽ​നി​ന്നു​ള്ള ദു​ർ​ഗ​ന്ധം​മൂ​ലം വീ​ട്ടി​ലി​രു​ന്നു ഭ​ക്ഷ​ണം ക​ഴി​ക്കാ​നോ ന​ന്നാ​യി ഉ​റ​ങ്ങാ​നോ ക​ഴി​യാ​ത്ത സ്ഥി​തി​യാ​ണ്. കൂ​ടാ​തെ അ​ഴു​ക്കു​ചാ​ലി​ന്‍റെ സ്ലാ​ബു​ക​ൾ ത​ക​ർ​ന്നു​കി​ട​ക്കു​ന്ന​തി​നാ​ൽ ഇ​ഴ​ജ​ന്തു​ക്ക​ളും വീ​ടു​ക​ളി​ലേ​ക്ക് എ​ത്തു​ന്ന​ത് ഭീ​തി​പ​ര​ത്തു​ന്നു.

ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ പ​ഴ​യ​പാ​ത​യ്ക്ക​രി​കി​ലെ താ​മ​സ​ക്കാ​ർ എ​ത്ര​യും​വേ​ഗം അ​ഴു​ക്കു​ചാ​ൽ ന​വീ​ക​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് മു​ത​ല​മ​ട ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​ക്കു പ​രാ​തി ന​ല്കി​യി​രു​ന്നു. പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി പ​രി​ഹാ​ര ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന് ഉ​റ​പ്പു​ന​ല്കി തി​രി​ച്ചു​പോ​യി ഒ​രു​വ​ർ​ഷ​മാ​യി​ട്ടും ന​ട​പ​ടി​യു​ണ്ടാ​യി​ട്ടി​ല്ല.

അ​ന്പ​തി​ലേ​റെ കു​ട്ടി​ക​ൾ പ​ഠി​ക്കു​ന്ന മ​ദ്ര​സ സ്കൂ​ളി​ന​ക​ത്തും ദു​ർ​ഗ​ന്ധം ശ​ക്ത​മാ​ണ്. ലോ​ക്ക് ഡൗ​ണ്‍ പ്ര​ഖ്യാ​പ​നം നി​ല​വി​ൽ​വ​ന്ന ശേ​ഷം മ​ദ്ര​സ സ്കൂ​ൾ പ്ര​വ​ർ​ത്തി​ക്കു​ന്നി​ല്ല. മാ​ലി​ന്യ ദു​ർ​ഗ​ന്ധം അ​സ​ഹ​നീ​യ​മാ​യ​തോ​ടെ കാ​ജാ, ബ​ഷീ​ർ, ബ​ദ​റു​ദീ​ൻ എ​ന്നി​വ​ർ ഇ​ന്ന​ലെ ഹി​റ്റാ​ച്ചി എ​ത്തി​ച്ച് അ​ഴു​ക്ക്ചാ​ൽ തു​റ​ന്നു അ​ടി​ഞ്ഞു​കൂ​ടി​യ മാ​ലി​ന്യം നീ​ക്കാ​ൻ തു​ട​ങ്ങി. പൂ​ർ​ണ​തോ​തി​ൽ മാ​ലി​ന്യം നീ​ക്കു​ന്ന​തി​നു ഇ​ന്നും ശു​ചീ​ക​രണം ​ന​ട​ത്തും.