നി​യ​മ വി​ദ്യാ​ഭ്യാ​സ വെ​ബി​നാ​ർ
Monday, August 10, 2020 12:14 AM IST
ഒ​റ്റ​പ്പാ​ലം: നെ​ഹ്റു അ​ക്കാ​ദ​മി ഓ​ഫ് ലോ ​റൊ​ട്രാ​ക്ട് ക്ല​ബ് സം​ഘ​ടി​പ്പി​ക്കു​ന്ന ലോ ​ഫോ​ർ ലേ​മാ​ൻ നി​യ​മ വി​ദ്യാ​ഭ്യാ​സ വെ​ബി​നാ​ർ പ​ര​ന്പ​ര​യ്ക്ക് തു​ട​ക്ക​മാ​യി. ഒ​റ്റ​പ്പാ​ലം റോ​ട്ട​റി ക്ല​ബി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ സൈ​ബ​ർ കു​റ്റ​കൃ​ത്യ​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള വെ​ബി​നാ​റോ​ടെ​യാ​ണ് പ​ര​ന്പ​ര തു​ട​ങ്ങി​യ​ത്.
അ​സി​സ്റ്റ​ൻ​റ് പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ അ​ഡ്വ. പി.​പ്രേം​നാ​ഥ് ക്ലാ​സെ​ടു​ത്തു. നെ​ഹ്റു ഗ്രൂ​പ്പ് ഓ​ഫ് ഇ​ൻ​സ്റ്റി​റ്റ്യൂ​ഷ​ൻ​സ് ചെ​യ​ർ​മാ​ൻ ഡോ. ​പി.​കൃ​ഷ്ണ​ദാ​സ് വെ​ബി​നാ​ർ സീ​രി​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
നെ​ഹ്റു അ​ക്കാ​ദ​മി ഓ​ഫ് ലോ ​റൊ​ട്രാ​ക്ട് ക്ല​ബി​ന്‍റെ പു​തി​യ പ്ര​സി​ഡ​ന്‍റാ​യി മാ​ള​വി​ക വി.​ജ​യ​റാം ചു​മ​ത​ല​യേ​റ്റു.
പി.​പി.​ജ​ന​നി മ​ണി പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ സ്ഥാ​നാ​രോ​ഹ​ണ ച​ട​ങ്ങി​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.
നെ​ഹ്റു സ്കൂ​ൾ ഓ​ഫ് ലോ ​പ്രി​ൻ​സി​പ്പ​ൽ ഡോ. ​പി.​ഡി.​സെ​ബാ​സ്റ്റ്യ​ൻ, ഒ​റ്റ​പ്പാ​ലം റോ​ട്ട​റി ക്ല​ബ് സെ​ക്ര​ട്ട​റി എം.​ശ്രീ​നി​വാ​സ്, പ്ര​സി​ഡ​ൻ​റ് പ്ര​മോ​ദ് കു​മാ​ർ, എ.​ഗോ​ഡ് വി​ൻ, ഡോ. ​അ​നി​രു​ദ്ധ്, കേ​ണ​ൽ കെ.​സി.​കെ.​നാ​യ​ർ, ബാ​ലാ​ജി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

മോ​ഷ​ണം

മ​ണ്ണാ​ർ​ക്കാ​ട്: കു​ന്തി​പ്പു​ഴ ക​മ്യൂ​ണി​റ്റി ഹാ​ളി​ൽ നി​ർ​ത്തി​യി​രു​ന്ന മ​റൂ​ണ്‍ നി​റ​മു​ള്ള ടി ​വി എ​സ് ജൂ​പ്പി​റ്റ​ർ സ്കൂ​ട്ട​ർ മോഷണം പോയി. വാ​ഹ​ന ഉ​ട​മ മ​ണ്ണാ​ർ​ക്കാ​ട് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കി. കെ ​എ​ൽ 50 എ​ഫ് 3537 എ​ന്ന സ്കൂ​ട്ട​ർ ക​ണ്ടെ​ത്തു​ന്ന​വ​ർ 9961610744 എ​ന്ന ഫോ​ണ്‍ ന​ന്പ​റി​ൽ അ​റി​യി​ക്ക​ണം.