ഏഴു വീടുകൾ തകർന്നു; 32 വീടുകൾക്കു ഭാഗിക നാശം
Monday, August 10, 2020 12:10 AM IST
പാലക്കാട് : ക​ന​ത്ത മ​ഴ​യെ​യും കാ​റ്റി​നെ​യും തു​ട​ർ​ന്ന് പാ​ല​ക്കാ​ട് ജി​ല്ല​യി​ൽ ക​ഴി​ഞ്ഞ​ദി​വ​സം ഭാ​ഗി​ക​മാ​യി 32 വീ​ടു​ക​ളും പൂ​ർ​ണ​മാ​യി 7 വീ​ടു​ക​ളും ത​ക​ർ​ന്നു.
ഇ​തോ​ടെ ഭാ​ഗി​ക​മാ​യി 480 വീ​ടു​ക​ൾ​ക്കാ​ണ് കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ച​ത്. 19 വീ​ടു​ക​ൾ പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു. ക​ഴി​ഞ്ഞ ദി​വ​സം ഉ​ണ്ടാ​യ മ​ഴ​യി​ൽ 9.235 കി​ലോ​മീ​റ്റ​ർ ക​ഐ​സ്ഇ​ബി ക​ണ​ക്ഷ​നും 50 പോ​സ്റ്റു​ക​ളും കേ​ടു​പാ​ട് സം​ഭ​വി​ച്ചു.
ഇ​തു​വ​രെ ജി​ല്ല​യി​ലെ 203.024 കി​ലോ​മീ​റ്റ​ർ കെ.​എ​സ്.​ഇ.​ബി ക​ണ​ക്ഷ​നു​ക​ൾ​ക്കാ​ണ് കേ​ടു​പാ​ട് സം​ഭ​വി​ച്ച​ത്. കൂ​ടാ​തെ 1825 പോ​സ്റ്റു​ക​ളും 18 ട്രാ​ൻ​സ്ഫോ​ർ​മ​റു​ക​ളും ത​ക​ർ​ന്നു.
ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 10.08 ഹെ​ക്ട​ർ കൃ​ഷി​നാ​ശ​വും ഉ​ണ്ടാ​യി.
ജൂ​ണ്‍ ഒ​ന്നു​മു​ത​ൽ ജി​ല്ല​യി​ൽ 874.89 ഹെ​ക്ട​ർ കൃ​ഷി നാ​ശ​മാ​ണ് ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്. ആ​കെ 3101 ക​ർ​ഷ​ക​രാ​ണ് ഇ​തു​മൂ​ലം ബാ​ധി​ത​രാ​യ​ത്.