തളികക്കല്ല് ആദിവാസി കോളനിയിൽ മഴയുടെ ദുരിതപ്പെയ്ത്ത്
Monday, August 10, 2020 12:10 AM IST
മം​ഗ​ലം​ഡാം: മ​ഴ​ക്കെ​ടു​തി​ക​ളി​ൽ ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന ക​ട​പ്പാ​റ​ക്ക​ടു​ത്ത് വ​ന​ത്തി​ന​ക​ത്തു​ള്ള ത​ളി​ക​ക​ല്ല് ആ​ദി​വാ​സി കോ​ള​നി​യി​ൽ മ​രം വീ​ണ് ര​ണ്ട് വീ​ടു​ക​ൾ ത​ക​ർ​ന്നു.​മാ​ധ​വ​ൻ, കു​ഞ്ഞു​മോ​ൻ എ​ന്നി​വ​രു​ടെ വീ​ടു​ക​ളാ​ണ് ത​ക​ർ​ന്ന​ത്.​ശ​ബ്ദം കേ​ട്ട് വീ​ട്ടു​ക്കാ​ർ പു​റ​ത്തേ​ക്ക് ഓ​ടി​യ​തി​നാ​ൽ ദു​ര​ന്തം ഒ​ഴി​വാ​യി.

സ​മീ​പ​ത്തെ മു​രി​ക്ക് മ​രം ക​ട​പു​ഴ​കി അ​ടു​ത്ത​ടു​ത്തു​ള്ള ര​ണ്ട് വീ​ടു​ക​ളു​ടെ​യും മേ​ൽ​കൂ​ര​യി​ൽ വീ​ഴു​ക​യാ​യി​രു​ന്നു. മ​ര​ത്തി​ന്‍റെ കൊ​ന്പു​ക​ളാ​ണ് മേ​ൽ​കൂ​ര​ക​ളി​ൽ പ​തി​ച്ച​ത്.

മ​ഴ​യി​ൽ ചോ​ർ​ന്നൊ​ലി​ച്ച് അ​പ​ക​ടാ​വ​സ്ഥ​യി​ലാ​ണ് കോ​ള​നി​യി​ലെ 33 വീ​ടു​ക​ളും.
വീ​ടി​നു​ള്ളി​ൽ ത​ന്നെ പ്ലാ​സ്റ്റി​ക് ചാ​ക്കു​ക​ൾ വ​ലി​ച്ച് കെ​ട്ടി​യാ​ണ് കു​ടു​സു വീ​ടു​ക​ളി​ൽ ഇ​വ​ർ ക​ഴി​യു​ന്ന​ത്.​മ​ഴ ശ​ക്ത​മാ​യ​തോ​ടെ കോ​ള​നി വ​ഴി​ക്കു​ള്ള പോ​ത്തം​തോ​ട് ക​വി​ഞ്ഞൊ​ഴു​കു​ന്ന​തി​നാ​ൽ കോ​ള​നി​ക്കാ​ർ ഒ​റ്റ​പ്പെ​ട്ട നി​ല​യി​ലാ​ണ്. അ​രി ഉ​ൾ​പ്പെ​ടെ​യു​ള്ള ഭ​ക്ഷ​ണ സാ​ധ​ന​ങ്ങ​ൾ ക​ഴി​ഞ്ഞു് പ​ട്ടി​ണി​യി​ലാ​കു​ന്ന സ്ഥി​തി​യു​ണ്ടെ​ന്ന് കോ​ള​നി​ക്കാ​ർ പ​റ​ഞ്ഞു.

അ​ത്യാ​സ​ന്ന ഘ​ട്ട​ങ്ങ​ളി​ൽ ചി​കി​ത്സ ല​ഭി​ക്കു​ന്ന​തി​നും കോ​ള​നി​ക്കാ​ർ​ക്ക് സൗ​ക​ര്യ​ങ്ങ​ളി​ല്ല. നാ​ല് ദി​വ​സ​മാ​യി വൈ​ദ്യു​തി വി​ത​ര​ണ​വും നി​ല​ച്ച​തി​ന്നാ​ൽ മൊ​ബൈ​ൽ ചാ​ർ​ജ് ചെ​യ്യാ​ൻ പോ​ലും വ​ഴി​യി​ല്ല. കി​ലോ​മീ​റ്റ​റു​ക​ളോ​ളം കാ​ട്ടു​വ​ഴി താ​ണ്ടി വേ​ണം ഇ​വ​ർ​ക്ക് വാ​ഹ​നം എ​ത്തു​ന്ന സ്ഥ​ല​ത്തെ​ത്താ​ൻ. തോ​ടി​നു കു​റു​കെ പാ​ലം വേ​ണ​മെ​ന്ന ആ​വ​ശ്യ​ത്തി​ന് പ​തി​റ്റാ​ണ്ടു​ക​ളു​ടെ പ​ഴ​ക്ക​മു​ണ്ടെ​ങ്കി​ലും വി​ക​സ​ന പ്ര​വൃ​ത്തി​ക​ൾ​ക്കെ​ല്ലാം രാ​ഷ്ട്രി​യ നി​റം വ​രു​ന്ന​തി​നാ​ൽ പാ​ലം യ​ഥാ​ർ​ത്ഥ്യ​മാ​കു​ന്നി​ല്ല. താ​ല്കാ​ലി​ക പാ​ല​മെ​ങ്കി​ലും വേ​ണ​മെ​ന്ന ആ​വ​ശ്യ​വും അ​വ​ഗ​ണി​ക്കു​ക​യാ​ണെ​ന്ന് കോ​ള​നി​യി​ലെ സ്ത്രീ​ക​ൾ പ​റ​ഞ്ഞു.

കോ​ള​നി സ​ന്ദ​ർ​ശി​ക്കാ​ൻ ഇ​ന്ന​ലെ രാ​വി​ലെ താ​ലൂ​ക്കി​ന്‍റെ പ്ര​ള​യ​ക്കെ​ടു​തി ചാ​ർ​ജു​ള്ള ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ ഗീ​താ​കു​മാ​രി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള റ​വ​ന്യൂ സം​ഘം എ​ത്തി​യെ​ങ്കി​ലും കോ​ള​നി വ​ഴി​യി​ൽ നി​റ​ഞ്ഞൊ​ഴു​കു​ന്ന പോ​ത്തം​തോ​ട് ക​ട​ക്കാ​നാ​കാ​തെ സം​ഘം തി​രി​ച്ച് പോ​ന്നു. പ​ട്ടി​ക​വ​ർ​ഗ്ഗ വി​ക​സ​ന വ​കു​പ്പി​ന്‍റെ​യും ബ്ലോ​ക്കി​ന്‍റെ​യും ഭ​ക്ഷ്യ​ധാ​ന്യ കി​റ്റു​ക​ൾ ഇ​ന്നും നാ​ളെ​യു​മാ​യി ന​ൽ​കു​മെ​ന്ന് മം​ഗ​ലം​ഡാം വി​ല്ലേ​ജ് ഓ​ഫീ​സ​ർ പ​റ​ഞ്ഞു.