നി​വേ​ദ​നം ന​ല്കി
Sunday, August 9, 2020 12:35 AM IST
വ​ട​ക്ക​ഞ്ചേ​രി: അ​ട​ഞ്ഞു​കി​ട​ക്കു​ന്ന വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ തു​റ​ക്കാ​ന​നു​വ​ദി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി ത​രൂ​ർ നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ നി​യ​മ സാം​സ്കാ​രി​ക മ​ന്ത്രി എ.​കെ.​ബാ​ല​ന് നി​വേ​ദ​നം ന​ല്കി.
ജി​ല്ലാ സെ​ക്ര​ട്ട​റി പി.​ബാ​ല​മു​ര​ളി, മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് എം.​എ.​മൊ​യ്തീ​ൻ, ട്ര​ഷ​റ​ർ അ​ര​വി​ന്ദാ​ക്ഷ​ൻ, മ​ണ്ഡ​ലം ഭാ​ര​വാ​ഹി​ക​ളാ​യ ബോ​ബ​ൻ ജോ​ർ​ജ്, സെ​യ്ത് മു​ഹ​മ്മ​ദ്, വി.​എ.​അ​ബ്ദു​ൾ ക​ലാം, ശ​ബ​രി. എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

ര​ണ്ട് പ്ര​ള​യം വ​രു​ത്തി വ​ച്ച സാ​ന്പ​ത്തി​ക ഭാ​രം പേ​റു​ന്ന വ്യാ​പാ​രി​ക​ൾ ക​ഴി​ഞ്ഞ നാ​ലു​മാ​സ​ത്തി​ലേ​റെ​യാ​യി ദു​രി​ത​ത്തി​ലാ​ണ്. കോ​വി​ഡ് രോ​ഗ​ബാ​ധി​ത​ർ ഇ​നി​യു​മു​ണ്ടാ​യേ​ക്കും. ആ ​സ​മ​യ​ങ്ങ​ളി​ലെ​ല്ലാം വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ അ​ട​ച്ചി​ടേ​ണ്ടി വ​രു​ന്ന​ത് അ​പ്രാ​യോ​ഗി​ക​മാ​ണ്.​അ​ന​ന്ത​മാ​യി നീ​ളു​ന്ന മ​ഹാ​മാ​രി​ക്കൊ​പ്പം മു​ൻ​ക​രു​ത​ലു​ക​ളോ​ടെ സ്ഥാ​പ​നം തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കു​കയാണ് വേണ്ടതെന്നും വ്യാ​പാ​രി​ക​ൾ നി​വേ​ദ​ന​ത്തി​ൽ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.