കാ​ർ​ഷി​ക ക​ടാ​ശ്വാ​സം
Sunday, August 9, 2020 12:33 AM IST
പാ​ല​ക്കാ​ട്: കാ​ർ​ഷി​ക ക​ടാ​ശ്വാ​സ ക​മ്മീ​ഷ​ൻ ജി​ല്ല​യി​ലെ ക​ർ​ഷ​ക​ർ​ക്ക് കാ​ർ​ഷി​ക ക​ടാ​ശ്വാ​സം അ​നു​വ​ദി​ച്ചു. ജി​ല്ല​യി​ലെ വി​വി​ധ സ​ഹ​ക​ര​ണ ബാ​ങ്കു​ക​ളി​ൽ നി​ന്ന് വാ​യ്പ​യെ​ടു​ത്ത 141 ക​ർ​ഷ​ക​ർ​ക്കാ​യി 7889485 രൂ​പ​യു​ടെ ക​ടാ​ശ്വാ​സ​മാ​ണ് അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്.

ക​ടാ​ശ്വാ​സം ല​ഭി​ച്ച ക​ർ​ഷ​ക​രു​ടെ പേ​രും തു​ക​യും ബ​ന്ധ​പ്പെ​ട്ട ബാ​ങ്കു​ക​ളു​ടെ ഹെ​ഡ് ഓ​ഫീ​സി​ലും ശാ​ഖ​ക​ളി​ലും പ​രി​ശോ​ധ​ന​യ്ക്കാ​യി പ്ര​ദ​ർ​ശി​പ്പി​ക്കു​മെ​ന്ന് സ​ഹ​ക​ര​ണ​സം​ഘം ജി​ല്ലാ ജോ​യി​ന്‍റ് ര​ജി​സ്ട്രാ​ർ അ​റി​യി​ച്ചു.