ചിറ്റൂരിൽ വ്യാപക നാശം : കാ​റി​നു മുകളിലേക്കു മരം വീണു
Friday, August 7, 2020 12:54 AM IST
ചി​റ്റൂ​ർ: മ​ഴ തു​ട​ങ്ങി ര​ണ്ടാം​ദി​ന​മാ​യ ഇ​ന്ന​ലെ​യും വി​വി​ധ​യി​ട​ങ്ങ​ളി​ലാ​യി കാ​റി​നും നാ​ലു​വീ​ടു​ക​ൾ​ക്കു മീ​തെ​യും മ​ര​ങ്ങ​ൾ വീ​ണ് നാ​ശ​ന​ഷ്ട​മു​ണ്ടാ​യി.
ക​ച്ചേ​രി​മേ​ട് മു​ട്ടി​രി​ഞ്ഞി റോ​ഡി​ലാ​ണ് ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 1.45ന് ​ഓ​ടു​ന്ന കാ​റി​നു മു​ക​ളി​ലേ​ക്കു മ​രം​വീ​ണ​ത്.
ചി​റ്റൂ​ർ വ​ട​ക്ക​ത്ത​റ ഹേ​മ​നി​വാ​സി​ൽ നാ​ഗ​രാ​ജി​ന്‍റേ​താ​യി​രു​ന്നു കാ​ർ. കാ​റി​ലു​ണ്ടാ​യ​വ​ർ പ​രി​ക്കി​ല്ലാ​തെ ര​ക്ഷ​പ്പെ​ട്ടു. അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട കാ​ർ റോ​ഡി​ന​ടു​വി​ൽ നി​ന്ന​തോ​ടെ മു​ക്കാ​ൽ മ​ണി​ക്കൂ​റോ​ളം ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു.
തു​ട​ർ​ന്ന് സ്ഥ​ല​ത്തെ​ത്തി​യ ഫ​യ​ർ ആ​ൻ​ഡ് റ​സ്ക്യു ജീ​വ​ന​ക്കാ​ർ മ​രം​മു​റി​ച്ച് കാ​ർ നീ​ക്കം ചെ​യ്താ​ണ് ഗ​താ​ഗ​തം പു​നഃ​സ്ഥാ​പി​ച്ച​ത്. മ​രം വീ​ണ​തി​നെ തു​ട​ർ​ന്ന് കാ​റി​ന്‍റെ മു​ക​ൾ​ഭാ​ഗ​ത്ത് കേ​ടു​പാ​ടു​ക​ളു​ണ്ട്.
പു​തു​ന​ഗ​രം മ​ല​ങ്കു​ഷ പ​ള്ളി​ക്ക​രി​കേ അ​ബ്ദു​ൾ റ​ഹ് മാ​ന്‍റെ വീ​ടി​ന്‍റെ മേ​ൽ​ക്കൂ​ര​യി​ലേ​ക്കും മൂ​ല​ത്ത​റ​യി​ലും ത​ത്ത​മം​ഗ​ല​ത്ത് മൂ​ന്നു​വീ​ടു​ക​ൾ​ക്കു മു​ക​ളി​ലേ​ക്കും മ​രം വീ​ണു നാ​ശ​ന​ഷ്ട​മു​ണ്ടാ​യി.
ബു​ധ​നാ​ഴ്ച മ​ഴ​ക്കെ​ടു​തി​യി​ൽ വീ​ണ പോ​സ്റ്റു​ക​ളും ക​ന്പി​ലൈ​നു​ക​ളും പു​നഃ​സ്ഥാ​പി​ച്ച് വൈ​ദ്യു​തി​വി​ത​ര​ണം ന​ട​ത്തു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ ഇ​ന്ന​ലെ വൈ​കു​ന്നേ​ര​വും പൂ​ർ​ത്തി​യാ​യി​ട്ടി​ല്ല. ഇ​ന്നു വൈ​കു​ന്നേ​ര​ത്തോ​ടെ പൂ​ർണ​തോ​തി​ൽ വൈ​ദ്യു​തി പു​നഃ​സ്ഥാ​പി​ക്കാ​ൻ ക​ഴി​യു​മെ​ന്ന് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.