അ​റു​ന്നൂ​റു​ ഗ്രാം ക​ഞ്ചാ​വു​മാ​യി യു​വാ​വ് പി​ടി​യി​ൽ
Friday, August 7, 2020 12:54 AM IST
ഒ​റ്റ​പ്പാ​ലം: മ​ങ്ക​ര, പ​ത്തി​രി​പ്പാ​ല, മ​ണ്ണൂ​ർ, പാ​ല​പ്പു​റം, ഒ​റ്റ​പ്പാ​ലം കേ​ന്ദ്രീ​ക​രി​ച്ച് സ്കൂ​ട്ട​റി​ൽ സ​ഞ്ച​രി​ച്ച് ക​ഞ്ചാ​വ് വി​ല്പ​ന ന​ട​ത്തി​വ​ന്ന യു​വാ​വി​നെ ജി​ല്ലാ ല​ഹ​രി​വി​രു​ദ്ധ സ​ക്വാ​ഡ് പി​ടി​കൂ​ടി.
ഒ​റ്റ​പ്പാ​ലം മം​ഗ​ലം കേ​ല​ത്തു​വീ​ട്ടി​ൽ ആ​ഷി​ക്കി​നെ​യാ​ണ് (24) ഒ​റ്റ​പ്പാ​ലം സി​ഐ എം.​സു​ജി​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​റ​സ്റ്റു​ചെ​യ്ത​ത്. ഒ​റ്റ​പ്പാ​ലം റെ​യി​ൽ​വേ സ്റ്റേ​ഷ​നു​സ​മീ​പ​ത്തു നി​ന്നാ​ണ് ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ പ്ര​തി വ​ല​യി​ലാ​യ​ത്. പി​ടി​ച്ചെ​ടു​ത്ത ക​ഞ്ചാ​വി​ന് അ​ര​ല​ക്ഷം രൂ​പ​യോ​ളം വി​ല വ​രും. സ്കൂ​ട്ട​റി​ൽ​നി​ന്നും ക​ഞ്ചാ​വ് പാ​യ്ക്ക​റ്റു​ക​ളും ഇ​ല​ക്ട്രോ​ണി​ക് ത്രാ​സും പാ​യ്ക്കിം​ഗ് ക​വ​റു​ക​ളും ക​ണ്ടെ​ടു​ത്തു.
പാ​ല​ക്കാ​ട് ന​ർ​കോ​ട്ടി​ക് സെ​ൽ ഡി​വൈെ​സ്പി സി.​ഡി.​ശ്രീ​നി​വാ​സ​ന്‍റെ നേ​തൃ​ത്വ​ത്തി​ലുള്ള സംഘമാണ് ക​ഞ്ചാ​വ് പി​ടി​കൂ​ടി​യ​ത്.