അനുമതിയില്ലാതെ പ്രകടനം: 25 പേ​രെ അ​റ​സ്റ്റു​ചെ​യ്ത ു
Wednesday, July 15, 2020 12:44 AM IST
കോ​യ​ന്പ​ത്തൂ​ർ: അ​നു​മ​തി​യി​ല്ലാ​തെ പ്ര​ക​ട​നം ന​ട​ത്തി​യ ഡി​എം​കെ പ്ര​വ​ർ​ത്ത​ക​ർ 25 പേ​രെ പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്തു.
മേ​ട്ടു​പ്പാ​ള​യ​ത്തി​ൽ അ​ഴു​ക്കു​ചാ​ൽ നി​ർ​മാ​ണം വൈ​കു​ന്ന​തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് ഡി​എം​കെ മേ​ട്ടു​പ്പാ​ള​യം സെ​ക്ര​ട്ട​റി മു​ഹ​മ്മ​ദ് യൂ​നു​സ്, മു​ൻ എം​എ​ൽ​എ അ​രു​ണ്‍​കു​മാ​ർ, സം​സ്ഥാ​ന എ​ക്സി​ക്യൂ​ട്ടീ​വ് മെം​ബ​ർ ഷ​ണ്‍​മു​ഖ​സു​ന്ദ​രം, ഭാ​ര​വാ​ഹി​ക​ളാ​യ സാ​ഹി​ർ ഹു​സൈ​ൻ, മ​നോ​ഹ​ര​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​ഷേ​ധം ന​ട​ത്തി​യ​ത്.
ഇ​തേ തു​ട​ർ​ന്ന് അ​നു​മ​തി​യി​ല്ലാ​തെ പ്ര​ക​ട​നം ന​ട​ത്തി​യ​തി​ന് ഇ​വ​ർ​ക്കെ​തി​രെ മേ​ട്ടു​പ്പാ​ള​യം പോ​ലീ​സ് കേ​സെ​ടു​ക്കു​ക​യാ​യി​രു​ന്നു.

വെ​ള്ള​ല്ലൂ​ർ ആ​ർ​എ​എ​ഫ് ക്യാ​ന്പി​ൽ
മൂ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് കോ​വി​ഡ്

കോ​യ​ന്പ​ത്തൂ​ർ: വെ​ള്ള​ല്ലൂ​ർ ആ​ർ​എ​എ​ഫ് ക്യാ​ന്പി​ൽ മൂ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. വെ​ള്ള​ല്ലൂ​ർ ആ​ർ​എ​എ​ഫ് ക്യാ​ന്പി​ൽ 1500 ഓ​ളം ഉ​ദ്യോ​ഗ​സ്ഥ​രാ​ണ് കു​ടും​ബ​സ​മേ​തം താ​മ​സി​ക്കു​ന്ന​ത്. വേ​ലൂ​ർ, മ​ഹാ​രാ​ഷ്ട്ര, വി​രു​തു​ന​ഗ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ​പോ​യി ജോ​ലി ചെ​യ്ത് ജൂ​ലൈ ഒ​ന്പ​തി​ന് തി​രി​ച്ചു ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ച മൂ​ന്നു​പേ​ർ​ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്.
ഇ​തേ​തു​ട​ർ​ന്ന് മൂ​ന്നു​പേ​രെ​യും ഇ​എ​സ് ഐ ​ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യ്ക്കാ​യി പ്ര​വേ​ശി​പ്പി​ച്ചു.

യു​വാ​വി​നെ പോ​ക്സോ
ആ​ക്ടി​ൽ അ​റ​സ്റ്റു​ചെ​യ്തു

കോ​യ​ന്പ​ത്തൂ​ർ: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി വി​വാ​ഹം ക​ഴി​ക്കാ​ൻ ശ്ര​മി​ച്ച യു​വാ​വി​നെ പോ​ക്സോ ആ​ക്ടി​ൽ അ​റ​സ്റ്റു​ചെ​യ്തു.
പോ​ത്ത​ന്നൂ​ർ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് വീ​ഥി മ​ണി​ക​ണ്ഠ​ൻ (26) അ​റ​സ്റ്റി​ലാ​യ​ത്. പെ​ണ്‍​കു​ട്ടി​യു​ടെ വീ​ടി​നു​സ​മീ​പം ക്രി​ക്ക​റ്റ് ക​ളി​ക്കു​ന്ന​തി​നാ​യി വ​ന്ന മ​ണി​ക​ണ്ഠ​ൻ പെ​ണ്‍​കു​ട്ടി​യു​മാ​യി പ്ര​ണ​യ​ത്തി​ലാ​കു​ക​യും വി​വാ​ഹ​വാ​ഗ്ദാ​നം ന​ല്കി പെ​ണ്‍​കു​ട്ടി​യെ വീ​ട്ടി​ൽ​നി​ന്നും ക​ട​ത്തി​കൊ​ണ്ടു പോ​കു​ക​യു​മാ​യി​രു​ന്നു.
ഇ​തേ തു​ട​ർ​ന്ന് പെ​ണ്‍​കു​ട്ടി​യു​ടെ ര​ക്ഷി​താ​ക്ക​ൾ സൗ​ത്ത് ഓ​ൾ വി​മ​ൻ​സ് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ പ​രാ​തി ന​ല്കു​ക​യും പ​രാ​തി​ പ്ര​കാ​രം പോ​ലീ​സ് പോ​ക്സോ ആ​ക്ടി​ൽ മ​ണി​ക്ണ്ഠ​നെ അ​റ​സ്റ്റു​ചെ​യ്യു​ക​യു​മാ​യി​രു​ന്നു.

ആ​ഴി​യാ​ർ ഡാ​മി​ന​രി​കേ കാ​ട്ടാ​ന​ക്കൂ​ട്ടം:
വ​ന​പാ​ല​ക​ർ നി​രീ​ക്ഷ​ണം തു​ട​ങ്ങി

കോ​യ​ന്പ​ത്തൂ​ർ: ആ​ഴി​യാ​ർ ഡാ​മി​നു​സ​മീ​പം ത​ന്പ​ടി​ച്ച കാ​ട്ടാ​ന​ക്കൂ​ട്ട​ത്തെ വ​ന​പാ​ല​ക സം​ഘം നി​രീ​ക്ഷി​ച്ചു തു​ട​ങ്ങി. ര​ണ്ടു കു​ട്ടി​യാ​ന​ക​ൾ ഉ​ൾ​പ്പെ​ടെ ആ​റു കാ​ട്ടാ​ന​ക​ളാ​ണ് ആ​ഴി​യാ​ർ ഡാ​മി​ന​രി​കേ നി​ല​യു​റ​പ്പി​ച്ചി​രി​ക്കു​ന്ന​ത്.
ഡാ​മി​നു സ​മീ​പ​ത്തെ മ​ല​യോ​ര​ഗ്രാ​മ​മാ​യ ന​വ​മ​ല ചി​ന്നാ​ർ പ​തി​യി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന​ത് ത​ട​യാ​നും കൃ​ഷി​യി​ട​ങ്ങ​ൾ ന​ശി​പ്പി​ക്കാ​തി​രി​ക്കാ​നു​മാ​ണ് റേ​ഞ്ച​ർ കാ​ശി​ലിം​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള വ​ന​പാ​ല​ക​രു​ടെ സം​ഘം നി​രീ​ക്ഷ​ണം തു​ട​ങ്ങി​യ​ത്.
ആ​ഴി​യാ​ർ-​വാ​ൽ​പ്പാ​റ റോ​ഡി​ലൂ​ടെ പോ​കു​ന്ന യാ​ത്ര​ക്കാ​രി​ൽ​നി​ന്നും ആ​ന​ക​ളെ പ്ര​കോ​പി​പ്പി​ക്കു​ന്ന രീ​തി​യി​ലു​ള്ള ഏ​തെ​ങ്കി​ലും പ്ര​വ​ർ​ത്ത​നം ഉ​ണ്ടാ​യാ​ൽ അ​വ​ർ​ക്കെ​തി​രെ ക​ർ​ശ​ന​ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്ന് വ​ന​പാ​ല​ക​ർ മു​ന്ന​റി​യി​പ്പു​ന​ല്കി.