യാ​ത്ര​യ​യ​പ്പ് ന​ല്കി
Wednesday, July 15, 2020 12:44 AM IST
ആ​ല​ത്തൂ​ർ: മേ​ലാ​ർ​ക്കോ​ട് സെ​ന്‍റ് ആ​ന്‍റ​ണീ​സ് ഫൊ​റോ​നാ​പ​ള്ളി വി​ശ്വാ​സ പ​രി​ശീ​ല​ന​വേ​ദി സ്ഥ​ലം​മാ​റി​പ്പോ​കു​ന്ന വി​കാ​രി റ​വ. ഡോ. ​അ​ബ്രാ​ഹം പാ​ല​ത്തി​ങ്ക​ലി​ന് യാ​ത്ര​യ​യ​പ്പ് ന​ല്കി.
ഷം​ഷാ​ബാ​ദ് രൂ​പ​ത​യി​ൽ പ്രോ​ട്ടോ സി​ൻ​ഞ്ച​ല്ലൂ​സ് ആ​യാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ പു​തി​യ നി​യ​മ​നം. പ്ര​ധാ​നാ​ധ്യാ​പ​ക​ൻ വി​ൻ​സ​ന്‍റ് പ്ര​താ​പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ല്കി​യ യാ​ത്ര​യ​യ​പ്പ് ച​ട​ങ്ങി​ൽ കെ.​ഡി.​ലൂ​ക്കോ​സ്, റോ​സി വാ​റു​ണ്ണി, സി​സ്റ്റ​ർ ഗ്രേ​സ് മ​രി​യ, ജെ​റി​ൻ മാ​ത്യു, സ്മി​ത ടോ​ജോ, സു​മി ചു​മ്മാ​ർ, ഹി​മ ലൂ​യീ​സ്, ലി​ന്‍റ മാ​ത്യു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

പോ​ലീ​സ് ക്യാ​ന്പി​ൽ ആന്‍റിജ​ൻ ടെ​സ്റ്റ്
ന​ട​ത്തി​യ 144 പേ​രു​ടെ ഫ​ല​വും നെ​ഗ​റ്റീ​വ്

പാ​ല​ക്കാ​ട്: മു​ട്ടി​ക്കു​ള​ങ്ങ​ര പോ​ലീ​സ് ക്യാ​ന്പി​ൽ പ​രി​ശീ​ല​ന​ത്തി​നെ​ത്തി​യ​വ​രി​ൽ ആ​ദ്യ​ദി​നം ആ​ൻ​റി​ജ​ൻ ടെ​സ്റ്റ് ന​ട​ത്തി​യ 144 പേ​രു​ടെ​യും ഫ​ലം നെ​ഗ​റ്റീ​വ് ആ​ണെ​ന്ന് ഡി​എം​ഒ ഡോ.​കെ.​പി റീ​ത്ത അ​റി​യി​ച്ചു. വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നാ​യി 258 പോ​ലീ​സു​കാ​ർ ട്രെ​യി​നി​ങ്ങി​ൽ പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്. ഇ​ന്ന് രാ​ത്രി​യോ​ടെ ബാ​ക്കി പോ​ലീ​സു​കാ​ർ എ​ത്തു​മെ​ന്നും ഇ​വ​രു​ടെ പ​രി​ശോ​ധ​ന നാ​ളെ പൂ​ർ​ത്തി​യാ​ക്കു​മെ​ന്നും അ​റി​യി​ച്ചി​ട്ടു​ണ്ട്.
കോ​വി​ഡി​ന്‍റെ സാ​ഹ​ച​ര്യ​ത്തി​ൽ നി​ർ​ത്തി​വെ​ച്ച പ​രി​ശീ​ല​ന​മാ​ണ് പു​ന​രാ​രം​ഭി​ക്കു​ന്ന​ത്.
കൂ​ടാ​തെ ക​ഴി​ഞ്ഞ​ദി​വ​സം എ​ല​പ്പു​ള്ളി കേ​ന്ദ്രീ​ക​രി​ച്ച് 22 പേ​ർ​ക്ക് ആ​ൻ​റി​ജ​ൻ ടെ​സ്റ്റ് ന​ട​ത്തി കോ​വി​ഡ് 19 നെ​ഗ​റ്റീ​വ് ആ​ണെ​ന്ന് സ്ഥി​രീ​ക​രി​ച്ച​താ​യും ഡി​എം​ഒ അ​റി​യി​ച്ചു.