വി​ശ്ര​മ​സ്ഥ​ലം ഒ​രു​ക്കും
Wednesday, July 15, 2020 12:44 AM IST
പാ​ല​ക്കാ​ട്: ജി​ല്ല​യി​ൽ കോ​വി​ഡ് 19 വ്യാ​പ​നം പ്ര​തി​രോ​ധി​ക്കു​ന്ന​തി​ന്‍റെ ഭ3​ഗ​മാ​യി അ​ന്യ സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും അ​ങ്ങാ​ടി​ക​ളി​ൽ ച​ര​ക്കു​മാ​യി വ​രു​ന്ന വാ​ഹ​ന​ങ്ങ​ളി​ലെ ഡ്രൈ​വ​ർ​മാ​ർ​ക്ക് വി​ശ്ര​മി​ക്കാ​ൻ ടോ​യ്‌ലറ്റ് സൗ​ക​ര്യ​മു​ള്ള സ്ഥ​ല​ങ്ങ​ൾ ക്ര​മീ​ക​രി​ക്കു​ന്ന​തി​ന് ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ​സ്ഥാ​പ​ന സെ​ക്ര​ട്ട​റി​മാ​രെ ചു​മ​ത​ല​പ്പെ​ടു​ത്തി​യ​താ​യി ജി​ല്ലാ ദു​ര​ന്ത​നി​വാ​ര​ണ അ​തോ​റി​റ്റി ചെ​യ​ർ​മാ​ൻ കൂ​ടി​യാ​യ ജി​ല്ലാ ക​ള​ക്ട​ർ ഡി.​ബാ​ല​മു​ര​ളി അ​റി​യി​ച്ചു.ഡ്രൈ​വ​ർ​മാ​ർ ശാ​രീ​രി​ക അ​ക​ലം പാ​ലി​ക്കു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പു​വ​രു​ത്തു​ക​യും അ​നാ​വ​ശ്യ​യാ​ത്ര​ക​ൾ ചെ​യ്യു​ന്നി​ല്ല, പൊ​തു​ജ​ന​ങ്ങ​ളു​മാ​യി സ​ന്പ​ർ​ക്ക​ത്തി​ൽ ഏ​ർ​പ്പെ​ടു​ന്നി​ല്ലെ​ന്നും ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്നും ജി​ല്ലാ ക​ള​ക്ട​ർ അ​റി​യി​ച്ചു.

ഏ​ക​ദി​ന ഉ​പ​വാ​സം

മ​ണ്ണാ​ർ​ക്കാ​ട്: യൂ​ത്ത് കോ​ണ്‍​ഗ്ര​സ് നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് ഗി​രീ​ഷ് ഗു​പ്ത​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഏ​ക​ദി​ന ഉ​പ​വാ​സ സ​മ​രം ഇ​ന്നു​രാ​വി​ലെ 10 മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ ബ​സ് സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്ത് ന​ട​ക്കും. കേ​ന്ദ്ര, സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ ജ​ന​ദ്രോ​ഹ ന​യ​ങ്ങ​ൾ​ക്കെ​തി​രെ​യും സ്വ​ർ​ണ ക​ള്ള​ക്ക​ട​ത്ത് കേ​സി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ രാ​ജി​വ​യ്ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടാ​ണ് സ​മ​രം സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. കെ​പി​സി​സി സെ​ക്ര​ട്ട​റി പി.​ജെ.​പൗ​ലോ​സ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ം. കോ​ണ്‍​ഗ്ര​സ,് യൂ​ത്ത് കോ​ണ്‍​ഗ്ര​സ്, കെഎസ് യു ​നേ​താ​ക്ക​ൾ പ​ങ്കെ​ടു​ക്കും.