അ​ന​ങ്ങ​ൻ​മ​ല തു​ര​ക്കു​ന്ന​തി​നെ​തി​രെ അന്വേഷണത്തിന് തീരുമാനം
Wednesday, July 15, 2020 12:44 AM IST
ഒ​റ്റ​പ്പാ​ലം: അ​ന​ങ്ങ​ൻ​മ​ല തു​ര​ക്കു​ന്ന​തി​നെ​തി​രെ ശ​ക്ത​മാ​യ ജ​ന​കീ​യ പ്ര​തി​ഷേ​ധം ഉ​യ​ർ​ന്ന​തി​നെ തു​ട​ർ​ന്ന് ഭ​ര​ണ​ത​ല​ത്തി​ൽ​നി​ന്ന് ഇ​ട​പെ​ട​ൽ. അ​ന​ങ്ങ​ൻ​മ​ല​യി​ലെ ക​രി​ങ്ക​ൽ ക്വാ​റി പ്ര​വ​ർ​ത്ത​നം സം​ബ​ന്ധി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പി.​ഉ​ണ്ണി എം​എ​ൽ​എ ജില്ലാ ക​ള​ക്ട​റെ സ​മീ​പി​ച്ചു. ഇ​ക്കാ​ര്യ​ത്തി​ൽ അ​ന്വേ​ഷ​ണം ന​ട​ത്തി ന​ട​പ​ടി സ്വീ​ക​രി​ക്കാ​മെ​ന്ന് ക​ള​ക്ട​ർ എം​എ​ൽ​എ​യ്ക്ക് ഉ​റ​പ്പു​ന​ല്കി.

അ​തേ​സ​മ​യം ക​രി​ങ്ക​ൽ ക്വാ​റി​ക്ക് അ​നു​മ​തി ന​ല്കി​യ ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​നെ​തി​രെ അ​പ്പീ​ൽ ന​ല്കാ​ൻ ഒ​റ്റ​പ്പാ​ലം ന​ഗ​ര​സ​ഭ മ​നഃ​പൂ​ർ​വം കാ​ല​താ​മ​സം വ​രു​ത്തി​യ​താ​യി ആ​ക്ഷേ​പം ഉ​യ​ർ​ന്നി​രു​ന്നു.

ഇ​തി​നാ​ലാ​ണ് എം​എ​ൽ​എ അ​ന​ങ്ങ​ൻ​മ​ല​യി​ലെ ക​രി​ങ്ക​ൽ ക്വാ​റി​ക്കെ​തി​രെ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് ജി​ല്ലാ ക​ള​ക്ട​റെ സ​മീ​പി​ച്ച​ത്. അ​ന​ങ്ങ​ൻ​മ​ല പ്ര​ദേ​ശ​ത്തെ ക്വാ​റി​ക്ക് അ​നു​കൂ​ല​മാ​യി ല​ഭി​ച്ച ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​നെ​തി​രെ ന​ഗ​ര​സ​ഭ അ​പ്പീ​ൽ ന​ല്കി​യ​ത്.

കൗ​ണ്‍​സി​ൽ തീ​രു​മാ​നം എ​ടു​ത്ത​തി​നു​ശേ​ഷം ആ​റു​മാ​സം ക​ഴി​ഞ്ഞാ​ണ​ന്നാ​ണ് ഉ​യ​ർ​ന്നു​വ​ന്നി​ട്ടു​ള്ള വി​മ​ർ​ശ​നം. ജൂ​ണ്‍ 30ന് ​ഫ​യ​ലി​ൽ സ്വീ​ക​രി​ച്ച ഹ​ർ​ജി നി​ല​വി​ൽ ഹൈ​ക്കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ലാ​ണ്. ആ​ഴ്ച​ക​ൾ​ക്കു​മു​ന്പ് ക്വാ​റി പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി​യ​തോ​ടെ രൂ​പ​പ്പെ​ട്ട ജ​ന​കീ​യ പ്ര​തി​ഷേ​ധ​ത്തി​ന് പി​ന്നാ​ലെ​യാ​ണ് ന​ട​പ​ടി​ക​ൾ​ക്ക് വേ​ഗം കൂ​ടി​യ​ത്. ബ​ന്ധ​പ്പെ​ട്ട മു​ഴു​വ​ൻ സ​ർ​ക്കാ​ർ വ​കു​പ്പു​ക​ളു​ടെ​യും അ​നു​മ​തി ല​ഭി​ച്ച ക​രി​ങ്ക​ൽ ക്വാ​റി​ക്ക് ട്രേ​ഡ് ലൈ​സ​ൻ​സ് ന​ല്കാ​നു​ള്ള അ​പേ​ക്ഷ 2019 ഓ​ഗ​സ്റ്റ് 26-നാ​ണ് ആ​ദ്യം ന​ഗ​ര​സ​ഭ കൗ​ണ്‍​സി​ലി​ന്‍റെ പ​രി​ഗ​ണ​ന​യ്ക്ക് വ​ന്ന​ത്.

അ​പേ​ക്ഷ ന​ഗ​ര​സ​ഭ നി​ര​സി​ച്ച​തി​നു പി​ന്നാ​ലെ ഉ​ട​മ കോ​ട​തി​യെ സ​മീ​പി​ച്ചു അ​നു​കൂ​ല ഉ​ത്ത​ര​വ് നേ​ടു​ക​യും ഇ​ത് പ​രി​ഗ​ണി​ച്ച് ക​ഴി​ഞ്ഞ ഡി​സം​ബ​ർ 21 ന് ​ലൈ​സ​ൻ​സ് അ​നു​വ​ദി​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​നു​മു​ന്പ് ഡി​സം​ബ​ർ 19ന് ​ചേ​ർ​ന്ന കൗ​ണ്‍​സി​ൽ യോ​ഗ​മാ​ണ് അ​പ്പീ​ലു​മാ​യി കോ​ട​തി​യെ സ​മീ​പി​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്. എ​ന്നാ​ൽ കോ​ട​തി ഉ​ത്ത​ര​വ് ന​ട​പ്പാ​ക്കി​യ​ശേ​ഷം മാ​ത്ര​മേ അ​പ്പീ​ൽ ന​ല്കാ​നാ​കു​വെ​ന്നാ​യി​ന്നു ഉ​ദ്യോ​ഗ​സ്ഥ​രു​ടെ വി​ശ​ദീ​ക​ര​ണം.

ഇ​തു​പ്ര​കാ​ര​മാ​ണ് 21ന് ​ലൈ​സ​ൻ​സ് അ​നു​വ​ദി​ച്ച​ത്. പ​ക്ഷേ കൗ​ണ്‍​സി​ൽ തീ​രു​മാ​നം ന​ട​പ്പാ​ക്കു​ന്ന​ത് വൈ​കി. എ​ന്നാ​ൽ കൗ​ണ്‍​സി​ൽ തീ​രു​മാ​ന​ത്തി​ന് തൊ​ട്ടു​പി​ന്നാ​ലെ രേ​ഖ​ക​ൾ ഹൈ​ക്കോ​ട​തി​യി​ലെ അ​ഭി​ഭാ​ഷ​ക​രെ ഏ​ല്പി​ച്ചി​രു​ന്നു​വെ​ന്നാ​ണ് ന​ഗ​ര​സ​ഭ അ​വ​കാ​ശ​പ്പെ​ടു​ന്ന​ത്.

ഏ​താ​നും ചി​ല സ​ത്യ​വാ​ങ്മൂ​ല​ങ്ങ​ൾ കൂ​ടി ആ​വ​ശ്യ​മാ​യി​രു​ന്നെ​ന്നും ഇ​ത് ന​ല്കാ​നാ​ണ് കാ​ല​താ​മ​സം നേ​രി​ട്ട​തെ​ന്നു​മാ​ണ് ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ എ​ൻ.​എം.​നാ​രാ​യ​ണ​ൻ ന​ന്പൂ​തി​രി​യു​ടെ വി​ശ​ദീ​ക​ര​ണം. കോ​വി​ഡ് പ്ര​തി​സ​ന്ധി​യും ലോ​ക് ഡൗ​ണു​മാ​ണ് രേ​ഖ​ക​ൾ കൈ​മാ​റു​ന്ന​തി​നു ത​ട​സ​മാ​യ​തെ​ന്നും ഇ​ള​വു​ക​ൾ പ്രാ​ബ​ല്യ​ത്തി​ലാ​യ​തി​ന്‍റെ തൊ​ട്ട​ടു​ത്ത ദി​വ​സം​ത​ന്നെ ഇ​വ അ​ഭി​ഭാ​ഷ​ക​ർ​ക്ക് നേ​രി​ട്ടു കൈ​മാ​റി​യി​രു​ന്ന​താ​യും ന​ഗ​ര​സ​ഭ സെ​ക്ര​ട്ട​റി​യും പ​റ​യു​ന്നു.

അ​തേ​സ​മ​യം ആ​ദ്യം ക​രി​ങ്ക​ൽ ക്വാ​റി​യു​ടെ പ്ര​വ​ർ​ത്ത​നം അ​വ​സാ​നി​പ്പി​ക്കാ​ൻ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് പ്ര​ദേ​ശ​വാ​സി​ക​ളും ജ​ന​കീ​യ​സ​മി​തി​യും യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി ഡോ. ​പി.​സ​രി​നു​മാ​ണ് വി​വി​ധ സ​ർ​ക്കാ​ർ വ​കു​പ്പു​ക​ളെ സ​മീ​പി​ച്ച​ത്. അ​ന​ങ്ങ​ൻ​മ​ല പ​രി​സ്ഥി​തി ദു​ർ​ബ​ല പ്ര​ദേ​ശ​മാ​ണ് അ​ന​ങ്ങ​ൻ​മ​ല​യെ​ന്നും ഇ​പ്പോ​ൾ​ത​ന്നെ മ​ല​യി​ൽ മ​ണ്ണി​ടി​ച്ചി​ൽ തു​ട​ങ്ങി​യി​ട്ടു​ണ്ടെ​ന്നു​മാ​ണ് ഇ​വ​ർ പ​രാ​തി​യി​ൽ പ​റ​യു​ന്ന​ത്.

മ​ല​യി​ൽ വി​ള്ള​ൽ രൂ​പ​പ്പെ​ട്ടി​ട്ടു​ണ്ട​ന്നും ഇ​ത് പ്ര​ദേ​ശ​വാ​സി​ക​ൾ​ക്ക് ഭീ​ഷ​ണി​യാ​ണെ​ന്നു​മാ​ണ് സി​പി​എം നേ​തൃ​ത്വം ന​ല്കു​ന്ന ജ​ന​കീ​യ​സ​മി​തി​യു​ടെ ആ​ക്ഷേ​പം. അ​തേ​സ​മ​യം കൗ​ണ്‍​സി​ൽ യോ​ഗം ക്വാ​റി​ക്കെ​തി​രെ തീ​രു​മാ​ന​മെ​ടു​ത്തി​ട്ടും ബ​ന്ധ​പ്പെ​ട്ട രേ​ഖ​ക​ൾ ഹൈ​ക്കോ​ട​തി​യി​ൽ സ​മീ​പി​ക്കാ​തെ ഒ​റ്റ​പ്പാ​ലം ന​ഗ​ര​സ​ഭ​യി​ലെ ചി​ല​ർ ഒ​ത്തു​ക​ളി​ച്ച​താ​യും വി​മ​ർ​ശ​നം ഉ​യ​ർ​ന്നി​ട്ടു​ണ്ട്.