റേ​ഷ​ൻകാ​ർ​ഡ് : മ​ണ്ണാ​ർ​ക്കാ​ട്ട് 4200 പേ​രെ പൊ​തു വി​ഭാ​ഗ​ത്തി​ലേ​ക്കു മാ​റ്റി
Monday, July 13, 2020 12:35 AM IST
മ​ണ്ണാ​ർ​ക്കാ​ട്: റേ​ഷ​ൻ കാ​ർ​ഡ് സം​വ​ര​ണ വി​ഭാ​ഗ​ത്തി​ൽ ക​യ​റി​പ്പ​റ്റി​യ 4200 പേ​രെ പൊ​തു വി​ഭാ​ഗ​ത്തി​ലേ​ക്ക് മാ​റ്റി.​പാ​ല​ക്കാ​ട് ജി​ല്ല​യി​ലെ മു​ൻ​ഗ​ണ​ന വി​ഭാ​ഗ​ത്തി​ലു​ള്ള റേ​ഷ​ൻ​കാ​ർ​ഡ് ഉ​ട​മ​ക​ൾ​ക്കി​ട​യി​ൽ ന​ട​ന്ന പ​രി​ശോ​ധ​ന​യി​ൽ ഇ​തു​വ​രെ ക​ണ്ടെ​ത്തി​യ​ത് 25,525 കാ​ർ​ഡു​ക​ൾ. പു​തു​ക്കി​യ കാ​ർ​ഡ് വി​ത​ര​ണം ചെ​യ്ത 2017 മു​ത​ൽ 2020 ജൂ​ലാ​യ് വ​രെ​യു​ള്ള ക​ണ​ക്കാ​ണി​ത്. ഇ​വ​രെ പൊ​തു​വി​ഭാ​ഗ​ത്തി​ലേ​ക്ക് മാ​റ്റി.
അ​ന​ർ​ഹ​മാ​യി റേ​ഷ​ൻ കൈ​പ്പ​റ്റി​യ​തി​ന് ഇ​വ​രി​ൽ​നി​ന്ന് 78,80,378 രൂ​പ പി​ഴ​യാ​യി ഈ​ടാ​ക്കി.
കേ​ന്ദ്ര​സം​സ്ഥാ​ന ജീ​വ​ന​ക്കാ​ർ, അ​ധ്യാ​പ​ക​ർ, പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​ത്തി​ൽ സ്ഥി​രം ജോ​ലി​യു​ള്ള​വ​ർ, സ​ർ​വീ​സ് പെ​ൻ​ഷ​ൻ​കാ​ർ, ആ​യി​രം ച​തു​ര​ശ്ര​യ​ടി​ക്ക് മു​ക​ളി​ൽ വീ​ടോ ഫ്ലാ​റ്റോ ഉ​ള്ള​വ​ർ, ഒ​രു ഏ​ക്ക​റി​ല​ധി​കം ഭൂ​മി സ്വ​ന്ത​മാ​യു​ള്ള​വ​ർ, ആ​ദാ​യ​നി​കു​തി അ​ട​ക്കു​ന്ന​വ​ർ, നാ​ലു​ച​ക്ര​വാ​ഹ​ന​മു​ള്ള​വ​ർ, പ്ര​തി​മാ​സ വ​രു​മാ​നം 25,000 രൂ​പ​യ്ക്ക് മു​ക​ളി​ലു​ള്ള​വ​ർ (പ്ര​വാ​സി​ക​ൾ​ക്കും ബാ​ധ​കം) എ​ന്നി​വ​രാ​ണ് അ​ന​ർ​ഹ​രു​ടെ പ​ട്ടി​ക​യി​ൽ വ​രു​ന്ന​ത്.
മ​ണ്ണാ​ർ​ക്കാ​ട് 4,200 പേ​രാ​ണ് പൊ​തു​വി​ഭാ​ഗ​ത്തി​ലേ​ക്ക് മാ​റ്റി​യ അ​ന​ർ​ഹ​ർ.