കു​ള​പ്പാ​ടം വ​ഴി​കു​ന്ന് കോ​ള​നി നി​വാ​സി​ക​ൾ​ക്കു കു​ടി​വെ​ള്ള​മി​ല്ല
Monday, July 13, 2020 12:35 AM IST
മ​ണ്ണാ​ർ​ക്കാ​ട്: കു​മ​രം​പു​ത്തൂ​ർ കു​ള​പ്പാ​ടം പ​തി​മൂ​ന്നാം വാ​ർ​ഡ് വ​ഴി​കു​ന്ന് കോ​ള​നി നി​വാ​സി​ക​ൾ കു​ടി​വെ​ള്ള​മി​ല്ലാ​തെ ദു​രി​ത​ത്തി​ൽ.
ഈ ​കോ​ള​നി​ക​ളി​ലേ​ക്കു​ള്ള കു​ടി​വെ​ള്ള​പ​ദ്ധ​തി​ക​ളി​ൽ അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ബി​ജെ​പി, യു​വ​മോ​ർ​ച്ച പ്ര​വ​ർ​ത്ത​ക​ർ രം​ഗ​ത്തെ​ത്തി. ആ​റോ​ളം കു​ടി​വെ​ള്ള​പ​ദ്ധ​തി​ക​ൾ കാ​ലാ​കാ​ല​ങ്ങ​ളി​ലാ​യി പാ​സാ​ക്കു​ക​യും അ​തി​ന്‍റെ ഭാ​ഗ​മാ​യി ര​ണ്ടു മോ​ട്ട​റു​ക​ളും ടാ​ങ്കു​ക​ളും സ്ഥാ​പി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും ഒ​രു പ​ദ്ധ​തി​പോ​ലും പ്രാ​വ​ർ​ത്തി​ക​മാ​യി​ല്ല. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത്, ജി​ല്ലാ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ​നി​ന്നാ​യി വി​വി​ധ പ​ദ്ധ​തി​ക​ളി​ലാ​യി ഏ​ക​ദേ​ശം ഒ​രു​കോ​ടി​യി​ല​ധി​കം രൂ​പ ചെ​ല​വാ​ക്കി​യി​ട്ടു​ണ്ടെ​ങ്കി​ലും കോ​ള​നി​നി​വാ​സി​ക​ളു​ടെ കു​ടി​വെ​ള്ള​പ്ര​ശ്ന​ത്തി​ന് പ​രി​ഹാ​ര​മാ​യി​ല്ല. പൂ​ർ​വ​കാ​ല​പ​ദ്ധ​തി​ക​ളി​ലെ അ​ഴി​മ​തി അ​ന്വേ​ഷി​ക്ക​ണ​മെ​ന്നും രൂ​ക്ഷ​മാ​യ കു​ടി​വെ​ള്ള​പ്ര​ശ്ന​ത്തി​ന് പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നും ബി​ജെ​പി, യു​വ​മോ​ർ​ച്ച നേ​താ​ക്ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു. ബി​ജെ​പി മ​ണ്ണാ​ർ​ക്കാ​ട് മ​ണ്ഡ​ലം വൈ​സ് പ്ര​സി​ഡ​ന്‍റ് സു​ബ്ര​ഹ്മ​ണ്യ​ൻ, ക​ർ​ഷ​ക​മോ​ർ​ച്ച മ​ണ്ണാ​ർ​ക്കാ​ട് മ​ണ്ഡ​ലം സെ​ക്ര​ട്ട​റി ശ​ങ്ക​ര​ൻ​കു​ട്ടി, എ​സ് സി ​മോ​ർ​ച്ച മ​ണ്ണാ​ർ​ക്കാ​ട് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ചാ​മി പ്രസംഗിച്ചു.