ക​ള്ളു​ഷാ​പ്പു​ക​ൾ വ​ഴി സ​മൂ​ഹ​വ്യാ​പ​നം വേ​ഗ​ത്തി​ലാ​കുന്നു: ആ​ശ​ങ്ക​യി​ൽ ജ​നം
Sunday, July 12, 2020 12:07 AM IST
വ​ട​ക്ക​ഞ്ചേ​രി: കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം കൂ​ടി​വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ക​ള്ളു​ഷാ​പ്പു​ക​ൾ​വ​ഴി സ​മൂ​ഹ​വ്യാ​പ​നം വേ​ഗ​ത്തി​ലാ​ക്കു​മെ​ന്ന ആ​ശ​ങ്ക​യി​ൽ ജ​ന​ങ്ങ​ൾ. നി​യ​ന്ത്ര​ണം ലം​ഘി​ച്ച് ക​ള്ളു​ഷാ​പ്പു​ക​ളി​ൽ ഇ​രു​ന്നു​ള​ള മ​ദ്യ​പാ​ന​മാ​ണ് ന​ട​ക്കു​ന്ന​ത്.

കോ​വി​ഡ് കാ​ല​ത്ത് ഷാ​പ്പു​ക​ളി​ൽ ഇ​രു​ന്ന് മ​ദ്യ​പി​ക്കു​ന്ന​തി​ന് നി​ല​നി​ല്ക്കു​ന്ന വി​ല​ക്കു ലം​ഘി​ച്ചാ​ണ് ക​ള്ളു​വി​ല്പ​ന. സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ച്ച് കു​പ്പി​ക​ളി​ൽ ക​ള്ളു​വാ​ങ്ങി​പോ​കാ​മെ​ന്നാ​ണ് നി​യ​മം. ശു​ചി​ത്വം പാ​ലി​ച്ചും കോ​വി​ഡ് മു​ൻ​ക​രു​ത​ലു​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നും എ​ക്സൈ​സ് ക​മ്മീ​ഷ​ണ​ർ നേ​ര​ത്തെ ഉ​ത്ത​ര​വി​റ​ക്കി​യി​രു​ന്നു.

ഇ​രു​ന്നു​ള്ള മ​ദ്യ​പാ​നം, ആ​ഹാ​ര​സാ​ധ​ന​ങ്ങ​ളു​ടെ വി​ല്പ​ന, സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കാ​തി​രി​ക്ക​ൽ, ശു​ചി​ത്വ​രീ​തി​ക​ൾ പാ​ലി​ക്കാ​തി​രി​ക്ക​ൽ എ​ന്നി​വ​യാ​ണ് ഷാ​പ്പു​ക​ളി​ൽ ന​ട​ക്കു​ന്ന​ത്. മു​ഖാ​വ​ര​ണം ധ​രി​ക്കാ​തെ​യാ​ണ് പ​ല​രും മ​ദ്യ​പി​ക്കാ​നെ​ത്തു​ന്ന​ത്.

വി​ല്പ​ന​ക്കാ​ർ പ​റ​ഞ്ഞാ​ലും മ​ദ്യ​പാ​നി​ക​ളി​ൽ പ​ല​രും കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കു​ന്നി​ല്ലെ​ന്ന പ​രാ​തി​യു​മു​ണ്ട്. ഇ​ത്ത​രം ലം​ഘ​ന​ങ്ങ​ൾ സാ​മൂ​ഹി​ക വ്യാ​പ​ന​ത്തി​ന് ഇ​ട​യാ​ക്കു​മെ​ന്ന ഭീ​തി​യി​ലാ​ണ് ജ​ന​ങ്ങ​ൾ.

കോ​വി​ഡ് 19 മാ​ന​ദ​ണ്ഡ​ങ്ങ​ൾ ലം​ഘി​ച്ചാ​ൽ ക​ള്ളു​ഷാ​പ്പി​ലെ വി​ല്പ​ന​ക്കാ​ർ​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്കാം. പി​ടി​ക്ക​പ്പെ​ട്ടാ​ൽ ഷാ​പ്പ് ജീ​വ​ന​ക്കാ​ർ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് ആ​ല​ത്തൂ​ർ എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ പ​റ​ഞ്ഞു.