മൃ​ഗ​വേ​ട്ട:​ നാ​ലുപേ​ർ കൂ​ടി പി​ടി​യി​ൽ
Sunday, July 12, 2020 12:07 AM IST
മ​ണ്ണാ​ർ​ക്കാ​ട്: തി​രു​വി​ഴാം​കു​ന്ന് ഫോ​റ​സ്റ്റ് സ്റ്റേ​ഷ​നി​ൽ മൈ​ലാം​പാ​ടം ഭാ​ഗ​ത്ത് വേ​ട്ട​യാ​ടി​യ സം​ഭ​വ​ത്തി​ൽ മു​ഴു​വ​ൻ പ്ര​തി​ക​ളും അ​റ​സ്റ്റി​ലാ​യി. പ​യ്യ​ന​ടം വെ​ള്ളാ​പ്പാ​ടം വേ​റൊ​ട​ൻ വീ​ട്ടി​ൽ അ​ബ്ദു​ൾ റ​ഷീ​ദ് (33), പ​യ്യ​ന​ടം പു​ല്ലാ​നീ ചേ​രി​ക​ല്ല​ൻ വീ​ട്ടി​ൽ അ​ബ്ദു​ൾ ക​രീം (38),നെ​ച്ചു​ള്ളി കു​ത്ത​നി​യ​ൽ വീ​ട്ടി​ൽ അ​സ്ക​ർ​അ​ലി (30), പ​യ്യ​ന​ടം വെ​ള്ള​പ്പാ​ടം കു​ന്നം​കാ​ട്ട്പ​ള്ളി​യി​ൽ ഇ​ല്ല്യാ​സ് (42) എ​ന്നി​വ​രെ​യാ​ണ് റേ​ഞ്ച് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ യു. ​ആ​ഷി​ക് അ​ലി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള വ​ന​പാ​ല​ക സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്.

വേ​ട്ട​യാ​ടി മാ​നി​നെ വെ​ടി​വ​ച്ചു കൊ​ന്ന് ഇ​റ​ച്ചി നീ​ക്കം ചെ​യ്ത​തി​ന് വ​നം വ​കു​പ്പ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​രു​ന്നു. മാ​നി​ന്‍റെ ഇ​റ​ച്ചി ക​ട​ത്താ​ൻ ഉ​പ​യോ​ഗി​ച്ച മാ​രു​തി സ്വി​ഫ്റ്റ് കാ​റും പി​ടി​ച്ചെ​ടു​ത്തു. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് വേ​ട്ട​ക്കു​പ​യോ​ഗി​ച്ച തോ​ക്കു​ൾ​പ്പെ​ടെ മൈ​ലാം​പാ​ടം സ്വ​ദേ​ശി​ക​ളാ​യ മു​ഹ​മ്മ​ദ് ന​വാ​സ്,അ​ബ്ദു​ൾ ജ​ലീ​ൽ എ​ന്നി​വ​രെ നേ​ര​ത്തെ പി​ടി കൂ​ടി​യി​രു​ന്നു.​

ഡെ​പ്യൂ​ട്ടി റേ​ഞ്ച് ഫോ​റ​സ്റ്റ്് ഓ​ഫീ​സ​ർ എം.​ശ​ശി​കു​മാ​ർ,സെ​ക്ഷ​ൻ ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ​മാ​രാ​യ യു. ​ജ​യ​കൃ​ഷ്ണ​ൻ, ഒ.​ഹ​രി​ദാ​സ്, ബീ​റ്റ് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ​മാ​രാ​യ സി.​രാ​ജേ​ഷ്കു​മാ​ർ, ജി. ​ഗി​രി​ജ, കെ. ​എ. പ്ര​ദീ​പ് തു​ട​ങ്ങി​യ​വ​ർ അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.