ആ​ല​ത്തൂ​രി​ൽ നി​റ​സേ​ന സ​ജ്ജ​മാ​യി
Saturday, July 11, 2020 12:07 AM IST
ആ​ല​ത്തൂ​ർ: മ​ണ്ണി​നോ​ട് പ​ട​പൊ​രു​തി പൊ​ന്നു​വി​ള​യി​ക്കാ​ൻ ക​ർ​ഷ​ക​മ​ന​സു​ക​ൾ​ക്ക് ആ​ശ്വാ​സ​മേ​കി ആ​ല​ത്തൂ​രി​ൽ നി​റ​സേ​ന സ​ജ്ജ​മാ​യി. സ​മ​ഗ്ര കാ​ർ​ഷി​ക വി​ക​സ​ന​പ​ദ്ധ​തി നി​റ​യ്ക്ക് അ​നു​ബ​ന്ധ​മാ​യി ആ​ല​ത്തൂ​രി​ലെ 2000 ല​ധി​കം വ​രു​ന്ന ക​ർ​ഷ​ക​ർ തു​ട​ങ്ങി​യ നി​റ ഹ​രി​ത​മി​ത്ര സൊ​സൈ​റ്റി​യാ​ണ് നി​റ​സേ​ന​യു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്.
കോ​വി​ഡ് 19 പ​ശ്ചാ​ത്ത​ല​ത്തി​ൽ അ​തി​ഥി തൊ​ഴി​ലാ​ളി​ക്ഷാ​മം കാ​ർ​ഷി​ക മേ​ഖ​ല​യ്ക്ക് പ്ര​തി​സ​ന്ധി സൃ​ഷ്ടി​ച്ചി​രി​ക്കു​ക​യാ​ണ്. ഇ​ത് മ​റി ക​ട​ക്കു​ന്ന​തി​നാ​യാ​ണ് നി​റ​സേ​ന ല​ക്ഷ്യ​മി​ടു​ന്ന​ത്. ഓ​രോ പ്ര​ദേ​ശ​ങ്ങ​ളി​ൽ 10 മു​ത​ൽ 12 വ​രെ സ്ത്രീ ​തൊ​ഴി​ലാ​ളി​ക​ൾ കൃ​ഷി​ഭ​വ​ന്‍റെ പ​രി​ശീ​ല​ന​ത്തി​നു​ശേ​ഷം വ​യ​ലു​ക​ളി​ലേ​ക്കെ​ത്തും.
ആ​ല​ത്തൂ​ർ പ​ഞ്ചാ​യ​ത്തി​ൽ മാ​ത്രം 15 ഗ്രൂ​പ്പു​ക​ളി​ലാ​യി 130 തൊ​ഴി​ലാ​ളി​ക​ളു​ണ്ട്. ഇ​വ​രാ​ണ് ആ​ദ്യ​ഘ​ട്ട​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ക. ഇ​തു​മൂ​ലം ഒ​രേ​ക്ക​ർ പാ​ടം ന​ടു​ന്ന​തി​ന് ഒ​രു​ദി​വ​സം അ​ഞ്ച് സ്ത്രീ ​തൊ​ഴി​ലാ​ളി​ക​ൾ മ​തി​യാ​കും. യ​ഥാ​സ​മ​യം പ്ര​വൃ​ത്തി​ക​ൾ ന​ട​ക്കു​ന്ന​തി​നാ​ൽ വി​ള​വും വ​ർ​ധി​ക്കും. തു​ട​ക്ക​ത്തി​ൽ ആ​ല​ത്തൂ​ർ പ​ഞ്ചാ​യ​ത്തി​ൽ ന​ട​പ്പാ​ക്കു​ന്ന പ​ദ്ധ​തി നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ മ​റ്റ് പ​ഞ്ചാ​യ​ത്തു​ക​ളി​ലേ​ക്കും വ്യാ​പി​പ്പി​ക്കും. സ്ത്രീ ​തൊ​ഴി​ലാ​ളി​ക​ളെ സ്വ​യം​പ​ര്യാ​പ്ത​രാ​ക്കു​ന്ന​തി​നോ​ടൊ​പ്പം സാ​മൂ​ഹ്യ മു​ന്നേ​റ്റ​മു​ണ്ടാ​ക്കാ​നും നി​റ​സേ​ന സ​ഹാ​യ​ക​മാ​കും. സേ​ന​യു​ടെ ഒൗ​പ​ചാ​രി​ക ഉ​ദ്ഘാ​ട​നം കെ.​ഡി.​പ്ര​സേ​ന​ൻ എം​എ​ൽ​എ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​കെ.​ചാ​മു​ണ്ണി, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​എ.​നാ​സ​ർ എ​ന്നി​വ​ർ ചേ​ർ​ന്ന് നി​ർ​വ​ഹി​ച്ചു. ഹ​രി​ത​മി​ത്ര സൊ​സൈ​റ്റി പ്ര​സി​ഡ​ന്‍റ് എ.​ആ​റു​ണ്ണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ദ്ധ​തി ക​ണ്‍​വീ​ന​ർ എം.​വി.​ര​ശ്മി സ്വാ​ഗ​ത​വും വി.​ര​ഘു ന​ന്ദി​യും പ​റ​ഞ്ഞു.