അ​ട്ട​പ്പാ​ടി​യി​ൽ പെ​രു​കി വ​രു​ന്ന​തു അ​റു​തി​യി​ല്ലാ​ത്ത വ​ന്യ​മൃ​ഗ​ശ​ല്യം
Friday, July 10, 2020 12:26 AM IST
അ​ഗ​ളി: ആ​ദി​വാ​സി മേ​ഖ​ല​യാ​യ അ​ട്ട​പ്പാ​ടി​യി​ൽ കാ​ട്ടാ​ന​യാ​ക്ര​മ​ണം അ​നു​ദി​നം പെ​രു​കി വ​രു​ന്പോ​ൾ അ​ധി​കൃ​ത​രി​ന്നും ഇ​രു​ട്ടി​ൽ​ത​ന്നെ.
കാ​ട്ടാ​ന​യോ​ടൊ​പ്പം പു​ലി​യും ക​ടു​വ​യും മാ​നും മ​യി​ലും കാ​ട്ടു​പ​ന്നി​യും അ​ട​ക്ക​മു​ള്ള കാ​ട്ടു​ജ​ന്തു​ക്ക​ൾ ജ​ന​വാ​സ​കേ​ന്ദ്ര​ത്തി​ൽ ആ​ളെ ആ​ക്ര​മി​ച്ചും വ​ള​ർ​ത്തു മൃ​ഗ​ങ്ങ​ളെ കൊ​ന്നു​തി​ന്നും വ​ൻ കൃ​ഷി നാ​ശം വി​ത​ച്ചും ഭീ​തി​പ​ര​ത്തി വി​ള​യാ​ടു​ക​യാ​ണ്.
2019 ജ​നു​വ​രി ആ​റി​ന് പു​തൂ​ർ പ​ഞ്ചാ​യ​ത്തി​ലെ വ​ന്ത​വ​ട്ടി ഉൗ​രി​ലെ 60 കാ​ര​നാ​യ വെ​ള്ള​നാ​ഗ​നെ കാ​ട്ടാ​ന ച​വി​ട്ടി കൊ​ന്നു.
കു​റ​ഞ്ഞ വി​ല​ക്ക് അ​രി​വാ​ങ്ങാ​ൻ കി​ണ്ണ​ക്ക​ര​യി​ലേ​ക്ക് പോ​യ വെ​ള്ള​നാ​ഗ​നെ പു​ൽ​ക്കാ​ട്ടി​ൽ കാ​ട്ടാ​ന​ക​ൾ കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.
2019 ഏ​പ്രി​ൽ 19ന് ​ഗ​ല​സി ഉൗ​രി​ലെ പൊ​ന്നി വെ​ള്ളി ദ​ന്പ​തി​ക​ളു​ടെ മ​ക​ൻ 30 കാ​ര​നാ​യ മു​രു​ക​നെ തു​ടു​ക്കി​യി​ൽ പാ​ന്ത​ള​ക്ക​ട​വ് വെ​ള്ള​ച്ചാ​ട്ട​ത്തി​ന് സ​മീ​പ​ത്തു കാ​ട്ടാ​ന കൊ​ല​പ്പെ​ടു​ത്തി. 2019 മേ​യ് എ​ട്ടി​ന് ഷോ​ള​യൂ​ർ ജം​ഗ്ഷ​നി​ൽ ചാ​യ​ക്ക​ട ന​ട​ത്തി​യി​രു​ന്ന രം​ഗ​സ്വാ​മി (65)യെ ​മെ​യി​ൻ റോ​ഡി​ൽ ക​ട​ക്കു സ​മീ​പ​ത്തു കാ​ട്ടാ​ന കു​ത്തി​കൊ​ല​പ്പെ​ടു​ത്തി.
നാ​ട്ടു​കാ​ർ ആ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ലേ​ക്ക് കൊ​ണ്ടു​പോ​യെ​ങ്കി​ലും യാ​ത്രാ​മ​ധ്യേ മ​ര​ണ​മ​ട​യു​ക​യാ​യി​രു​ന്നു. 2020 ഫെ​ബ്രു​വ​രി 2ന് ​വ​യ​ലൂ​ർ അ​റു​മു​ഖ​ൻ മ​ക​ൻ ജ​യ​കു​മാ​ർ ഫെ​ബ്രു​വ​രി 22ന് ​ഷോ​ള​യൂ​ർ തൂ​വ​യി​ൽ രം​ഗ​ൻ മ​ക​ൻ മ​ഷ​ണ​ൻ, മാ​ർ​ച്ച് ഒ​ന്പ​തി​ന് പെ​ട്ടി​ക്ക​ൽ മോ​ഹ​ന​വി​ലാ​സ​ത്തി​ൽ നി​ഥി​ൻ പി.​ജ​യ​ൻ, മെ​യ് 13ന് ​തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​യും മ​ട്ട​ത്തു​കാ​ട് ഐ​ടി ഐ ​ജീ​വ​ന​ക്കാ​ര​ൻ രാ​ജ​ൻ, ജൂ​ണ്‍ 26ന് ​ഷോ​ള​യൂ​ർ താ​ണോ​ലി​ൽ സ​തീ​ഷ് എ​ന്നി​വ​ർ കാ​ട്ടാ​ന​യു​ടെ പി​ടി​യി​ൽ അ​ക​പ്പെ​ട്ടു. ഭാ​ഗ്യം​കൊ​ണ്ട് മാ​ത്രം ത​ല​നാ​രി​ഴ​ക്കാ​ണ് ഇ​വ​ർ​ക്ക് ജീ​വ​ൻ വീ​ണ്ടു കി​ട്ടി​യ​ത്. ഇ​പ്പോ​ഴും ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​വ​രും ഇ​ക്കൂ​ട്ട​ത്തി​ൽ ഉ​ണ്ട്.
വ​നം വ​കു​പ്പി​ന്‍റെ വാ​ഹ​ന​ങ്ങ​ൾ​ക്ക് നേ​രെ​യും വ​ന​പാ​ല​ക​ർ​ക്ക് നേ​രെ​യും കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണം ന​ട​ന്നു.​കാ​ട്ടാ​ന ധ്രു​ത​ക​ർ​മ സേ​ന​യി​ലെ ജീ​വ​ന​ക്കാ​രാ​യ മോ​ഹ​ന​ൻ,ഭ​ര​ത​ൻ എ​ന്നി​വ​ർ​ക്ക് നേ​രെ കാ​ട്ടാ​ന​യാ​ക്ര​മ​ണം ഉ​ണ്ടാ​വു​ക​യും ഇ​വ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തി​രു​ന്നു.
ക​ഴി​ഞ്ഞ ജൂ​ണ്‍ ആ​റി​ന് ന​ര​സി​മു​ക്കി​ൽ വ​ന​പാ​ല​ക​രു​ടെ വാ​ഹ​ന​ത്തി​നു നേ​രെ​യും കാ​ട്ടാ​ന​യാ​ക്ര​മ​ണം ഉ​ണ്ടാ​യി. റോ​ഡി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന വ​നം പാ​ല​ക​രു​ടെ ജീ​പ്പ് കാ​ട്ടാ​ന​യാ​ക്ര​മ​ണ​ത്തി​ൽ ത​ക​ർ​ന്നു. ജീ​പ്പി​നു​ള്ളി​ൽ ഉ​ണ്ടാ​യി​രു​ന്ന സെ​ക്ഷ​ൻ ഫോ​റെ​സ്റ്റ് ഓ​ഫീ​സ​ർ ബി​നു അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പെ​ട്ടു.
വ​ല​ത് കൈ​ക്ക് പ​രി​ക്കേ​റ്റ ഡ്രൈ​വ​ർ സി​ദ്ധി​ഖ് കോ​ട്ട​ത്ത​റ ട്രൈ​ബ​ൽ സ്പെ​ഷാ​ലി​റ്റി ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി.
ഷോ​ള​യൂ​രി​ൽ കോ​ടി ക​ളു​ടെ നാ​ശം വി​ത​ച്ചു അ​ന​ക്കൂ​ട്ടം റേ​ഷ​ൻ ക​ട​ക​ളും ക​മ്മ്യു​ണി​റ്റി കി​ച്ച​നും വീ​ടു​ക​ളും ഓ​ട്ടോ​റി​ക്ഷ​യും ത​ക​ർ​ത്തു. ഒ​രു​മാ​സ​ത്തി​നി​ടെ പ​തി​ന​ഞ്ചോ ളം ​വീ​ടു​ക​ളും ത​ക​ർ​ത്തു.​അ​ഗ​ളി പു​തൂ​ർ ഷോ​ള​യൂ​ർ പ​ഞ്ചാ​യ​ത്തു ക​ളു​ടെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ വ​ന്യ മൃ​ഗ ശ​ല്ല്യം അ​നു​ദി​നം വ​ർ​ധി​ച്ചു വ​രി​ക​യാ​ണ്. വ​ന്യ​മൃ​ഗ ആ​ക്ര​മ​ണ​ങ്ങ​ൾ​ക്ക് ന​ഷ്ട​പ​രി​ഹാ​ര​ങ്ങ​ൾ പോ​ലും ല​ഭി​ക്കു​ന്നി​ല്ലെ​ന്നാ​ണ് പ്ര​ദേ​ശ​വാ​സി​ക​ളു​ടെ പ​രാ​തി.