വ​ണ്ടി​ത്താ​വ​ളം ത​ങ്കം ജം​ഗ്ഷ​നി​ൽ തെ​രു​വു​നാ​യശ​ല്യം രൂ​ക്ഷ​ം
Friday, July 10, 2020 12:26 AM IST
വ​ണ്ടി​ത്താ​വ​ളം: വ​ണ്ടി​ത്താ​വ​ളം ത​ങ്കം ജം​ഗ്ഷ​നി​ൽ തെ​രു​വു​നാ​യ് ശ​ല്യം രൂ​ക്ഷ​മാ​യ​താ​യി പ​രാ​തി. ഇ​തു​മൂ​ലം കാ​ൽ​ന​ട, ഇ​രു​ച​ക്ര​വാ​ഹ​ന യാ​ത്ര ദു​രി​ത​ത്തി​ലാ​യി. പെ​ട്രോ​ൾ പ​ന്പ്, മാ​വേ​ലി സ്റ്റോ​ർ, റേ​ഷ​ൻ ഷോ​പ്പ്, സ്വ​കാ​ര്യ ബാ​ങ്ക് ഉ​ൾ​പ്പെ​ടെ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളും കു​ടു​ത​ലു​ള്ള സ്ഥ​ല​മാ​ണി​ത്.

പെ​ടോ​ൾ പ​ന്പി​ൽ ഇ​ന്ധ​നം നി​റ​ച്ച് തി​രി​ച്ചു​വ​രു​ന്ന ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ നാ​യ കു​റു​കെ ഓ​ടി നി​യ​ന്ത്ര​ണം​വി​ട്ടു മ​റി​ഞ്ഞു​ള്ള അ​പ​ക​ട​ങ്ങ​ൾ പ​ല​ത​വ​ണ​യു​ണ്ടാ​യി​ട്ടു​ണ്ട്.

റേ​ഷ​ൻ ഷോ​പ്പ്, മാ​വേ​ലി സ്റ്റോ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കാ​യി നി​ര​വ ധി​പേ​രാ​ണ് കാ​ൽ​ന​ട​യാ​യി ത​ങ്കം ജം​ഗ്ഷ​നി​ൽ എ​ത്താ​റു​ള്ള​ത്. അ​ല​ഞ്ഞു​തി​രി​യു​ന്ന നാ​യ്ക്ക​ൾ കാ​ൽ​ന​ട​യാ​ത്ര​ക്കാ​രെ ഓ​ടി​ക്കു​ന്ന​തും പ​തി​വു​കാ​ഴ്ച​യാ​ണ്.

മു​ന്നു​മാ​സം മു​ന്പ് പേ​യി​ള​കി​യ നാ​യ പ​തി​ന​ഞ്ചു പേ​രെ ക​ടി​ച്ചു പ​രി​ക്കേ​ല്പി​ച്ചി​രു​ന്നു. റോ​ഡ​രി​കി​ൽ പാ​ർ​ക്ക് ചെ​യ്ത വാ​ഹ​ന​ങ്ങ​ളി​ലെ ര​ണ്ടു ഡ്രൈ​വ​ർ​മാ​ർ​ക്കും നാ​യ ക​ടി​ച്ച​തി​നെ തു​ട​ർ​ന്നു ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റി​രു​ന്നു.

ര​ണ്ട​ര​വ​ർ​ഷം​മു​ന്പ് പ്ര​ദേ​ശ​ത്ത് നാ​മ​മാ​ത്ര​മാ​യി തെ​രു​വു​നാ​യ്ക്ക​ളെ പി​ടി​കൂ​ടി വ​ന്ധീ​ക​രി​ച്ചു പ്ര​ദേ​ശ​ത്ത് തി​രി​കേ വി​ട്ടി​രു​ന്നു. രാ​ത്രി​കാ​ല​ത്ത് ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളി​ൽ സ​ഞ്ച​രി​ക്കു

ന്ന​വ​രെ തെ​രു​വു​നാ​യ് കൂ​ട്ടം ദീ​ർ​ഘ​ദൂ​രം പി​ന്തു​ട​ർ​ന്ന് ഓ​ടി​ക്കു​ന്ന​തും അ​പ​ക​ട സാ​ധ്യ​ത വ​ർ​ധി​പ്പി​ക്കു​ന്നു.

പ്ര​ദേ​ശ​ത്തെ വീ​ടു​ക​ളി​ലെ ആ​ട്, കോ​ഴി ഉ​ൾ​പ്പെ​ടെ​യു​ള​ള വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ൾ​ക്കും നാ​യ്ക്ക​ൾ ഭീ​ഷ​ണി​യാ​കു​ക​യാ​ണ്.