ചേ​റ്റൂ​ർ ശ​ങ്ക​ര​ൻ​നാ​യ​ർ അ​നു​സ്മ​ര​ണം നാളെ
Friday, July 10, 2020 12:26 AM IST
പാ​ല​ക്കാ​ട്: ഇ​ന്ത്യ​ൻ നാ​ഷ​ണ​ൽ കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന ഏ​ക മ​ല​യാ​ളി ചേ​റ്റൂ​ർ ശ​ങ്ക​ര​ൻ​നാ​യ​രെ നാളെ സം​സ്കാ​ര സാ​ഹി​തി ജി​ല്ലാ ക​മ്മി​റ്റി അ​നു​സ്മ​രി​ക്കും.
വി.​എ​സ്.​വി​ജ​യ​രാ​ഘ​വ​ൻ, സി.​വി.​ബാ​ല​ച​ന്ദ്ര​ൻ, വി.​ടി.​ബ​ൽ​റാം എം​എ​ൽ​എ, എ.​ത​ങ്ക​പ്പ​ൻ, സു​മേ​ഷ് അ​ച്യു​ത​ൻ തു​ട​ങ്ങി​യ​വ​ർ ജി​ല്ല​യു​ടെ വി​വി​ധ​ഭാ​ഗ​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കും.
വൈ​സ്രാ​യി​യു​ടെ എ​ക്സി​ക്യൂ​ട്ടീ​വ് കൗ​ണ്‍​സി​ലി​ൽ മെം​ബ​റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ഏ​ക മ​ല​യാ​ളി, മ​ല​ബാ​റി​ലെ ആ​ദ്യ​തൊ​ഴി​ലാ​ളി സ​മ​ര​ത്തി​ന് നേ​തൃ​ത്വം ന​ല്കി​യ വ്യ​ക്തി​ത്വം എ​ന്നി​ങ്ങ​നെ വി​ശേ​ഷ​ണ​ങ്ങ​ൾ ഏ​റെ​യാ​ണ്. മ​ങ്ക​ര​യി​ലെ ചേ​റ്റൂ​ർ ത​റ​വാ​ട്ടി​ൽ മ​മ്മാ​യി രാ​വു​ണ്ണി പ​ണി​ക്ക​രു​ടെ​യും പാ​ർ​വ​തി അ​മ്മ​യു​ടെ​യും മ​ക​നാ​യി മ​ങ്ക​ര​യി​ലാ​യി​രു​ന്നു ജ​ന​നം.
1897ൽ ​അ​മ​രാ​വ​തി​യി​ൽ ന​ട​ന്ന പ​തി​മൂ​ന്നാ​മ​ത് ഇ​ന്ത്യ​ൻ നാ​ഷ​ണ​ൽ കോ​ണ്‍​ഗ്ര​സി​ന്‍റെ സ​മ്മേ​ള​ന​ത്തി​ലാ​ണ് 40 കാ​ര​നാ​യ ചേ​റ്റൂ​ർ അ​ധ്യ​ക്ഷ​നാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്.