മൃ​ഗാ​ശു​പ​ത്രി രാ​ജീ​വ്കോ​ള​നി റോ​ഡ് നി​ർ​മാ​ണ അ​പാ​ക​ത പ​രി​ഹ​രി​ക്ക​ണം
Friday, July 10, 2020 12:24 AM IST
അ​ഗ​ളി: അ​ഗ​ളി ജം​ഗ്ഷ​നി​ൽ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പു​ന​ർ​നി​ർ​മാ​ണം ന​ട​ത്തു​ന്ന മൃ​ഗാ​ശു​പ​ത്രി രാ​ജീ​വ് കോ​ള​നി റോ​ഡ് നി​ർ​മാ​ണ​ത്തി​ലെ അ​പാ​ക​ത​ക​ൾ പ​രി​ഹ​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പ്ര​ദേ​ശ​വാ​സി​ക​ൾ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​ക്കും ബ​ന്ധ​പ്പെ​ട്ട​വ​ർ​ക്കും പ​രാ​തി ന​ല്കി.
നി​ല​വി​ലെ നി​ർ​മാ​ണ​പ്ര​വൃ​ത്തി​ക​ൾ ബ​ല​വ​ത്ത​ല്ലെ​ന്നും റോ​ഡി​ന്‍റെ വീ​തി ന​ഷ്ട​പെ​ടു​ന്ന ത​ര​ത്തി​ലു​മാ​ണെ​ന്നാ​ണ് പ​രാ​തി. അ​ഗ​ളി ജം​ഗ്ഷ​നി​ൽ​നി​ന്നും 160 മീ​റ്റ​റോ​ളം ക​യ​റ്റ​ത്തി​ലു ള്ള​താ​ണ് റോ​ഡ്. മ​ഴ​ക്കാ​ല​ത്തെ വെ​ള്ള​പ്പാ​ച്ചി​ലി​ൽ നി​ല​വി​ൽ നി​ർ​മി​ക്കു​ന്ന സൈ​ഡ് ഭി​ത്തി​യ​ട​ക്കം ഇ​ടി​ഞ്ഞു പോ​കു​മെ​ന്നാ​ണ് നാ​ട്ടു​കാ​ർ പ​റ​യു​ന്ന​ത്.
വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ന്പ് നി​ർ​മി​ച്ച ക​ൽ​ക്കെ​ട്ടി​ൽ​നി​ന്നും മാ​റി വെ​റും മ​ണ്ണി​ലാ​ണ് റോ​ഡി​നു ഭി​ത്തി തീ​ർ​ത്തി​ട്ടു​ള്ള​ത​ത്രെ. ഇ​തു​മൂ​ലം റോ​ഡി​ന് വീ​തി​ക്കു​റ​വും സം​ഭ​വി​ച്ചു.
മ​ഴ ശ​ക്ത​മാ​കാ​നി​രി​ക്കെ ദു​ർ​ബ​ല​മാ​യ ത​ര​ത്തി​ൽ റോ​ഡ് നി​ർ​മാ​ണം ന​ട​ത്തു​ന്ന​തി​ലൂ​ടെ രാ​ജീ​വ് കോ​ള​നി​യി​ലേ​ക്കു​ള്ള മു​ഴു​വ​ൻ ജ​ന​ങ്ങ​ളു​ടെ​യും സ​ഞ്ചാ​ര​പാ​ത ഇ​ല്ലാ​താ​കു​മെ​ന്നു​മാ​ണ് ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്.