അ​യി​ലൂ​ർ പാ​ല​മു​ക്കി​ലേ​ക്ക് കെഎസ്ആ​ർ​ടി​സി പു​തി​യ ബ​സ് സ​ർ​വീ​സി​നു തു​ട​ക്ക​മാ​യി
Wednesday, July 8, 2020 12:12 AM IST
നെന്മാ​റ: കോ​വി​ഡ് 19 പ്ര​തി​സ​ന്ധി​യി​ൽ സ്വ​കാ​ര്യ​ബ​സു​ക​ൾ അ​ത്യാ​വ​ശ്യ​ത്തി​നു​പോ​ലും സ​ർ​വീ​സി​ല്ലാ​ത്ത​തി​നാ​ൽ വി​വി​ധ ഓ​ഫീ​സു​ക​ളി​ൽ പോ​കു​ന്ന​തി​നും രോ​ഗി​ക​ൾ​ക്ക് ആ​ശു​പ​ത്രി​യി​ൽ പോ​കു​ന്ന​തി​നും ഓ​ട്ടോ​റി​ക്ഷ​യും മ​റ്റും ആ​ശ്ര​യി​ക്കേ​ണ്ടി​യി​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യി​ലൂ​ർ പാ​ല​മു​ക്കി​ലേ​ക്ക് കെഎസ്ആ​ർ​ടി​സി പു​തി​യ ബ​സ് സ​ർ​വീ​സി​നു തു​ട​ക്ക​മാ​യി.

അ​യി​ലൂ​ർ പ​ഞ്ചാ​യ​ത്തി​ലെ വാ​ല​റ്റ പ്ര​ദേ​ശ​ങ്ങ​ളാ​യ ഒ​ലി​പ്പാ​റ, കാ​ന്ത​ളം, ക​രി​ന്പാ​റ, പാ​ല​മൊ​ക്ക്, കാ​ര​ക്കാ​ട്ട് പ​റ​ന്പ് എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് അ​ടി​യ​ന്തി​ര​മാ​യി കെഎസ്ആ​ർ​ടി​സി ബ​സ് സ​ർ​വീ​സ് ന​ട​ത്ത​ണ​മെ​ന്ന അ​യി​ലൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗ​വും മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റു​മാ​യ എ​സ്.​എം.​ഷാ​ജ​ഹാ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ജി​ല്ലാ ട്രാ​ൻ​സ്പോ​ർ​ട്ട് ഓ​ഫീ​സി​ൽ നേ​രി​ൽ ചെ​ന്ന് എ​ടി​ഒ​യോ​ട് ആ​വ​ശ്യ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്നാ​യി​രു​ന്നു ന​ട​പ​ടി.

പാ​ല​മൊ​ക്ക്- അ​യി​ലൂ​രി​ൽ​നി​ന്നും കാ​ക്ക​യൂ​ർ, കൊ​ടു​വാ​യൂ​ർ വ​ഴി പാ​ല​ക്കാ​ട്ടേ​ക്ക് ബ​സ് സ​ർ​വീ​സ് അ​നു​വ​ദി​ച്ചു ന​ല്കി​യ എ​ടി​ഒ​യ്ക്കും കെഎസ്ആ​ർ​ടി​സി ജി​ല്ലാ ഓ​ഫീ​സ​ർ​മാ​ർ​ക്കും അ​യി​ലൂ​ർ, പാ​ല​മൊ​ക്ക് നി​വാ​സി​ക​ളും ന​ന്ദി പ​റ​ഞ്ഞു. അ​യി​ലൂ​ർ ബ​സ് പാ​സ​ഞ്ചേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ളും പ​ഞ്ചാ​യ​ത്തം​ഗം എ​സ്.​എം.​ഷാ​ജ​ഹാ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ നെന്മാറ​യി​ൽ​നി​ന്നും മാ​ല​യി​ട്ട് സ്വീ​ക​രി​ച്ച് ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളു​ടെ അ​ക​ന്പ​ടി​യോ​ടെ​യാ​ണ് പാ​ല​മൊ​ക്കി​ലേ​ക്ക് ബ​സി​നെ ആ​ന​യി​ച്ച​ത്.

പ​ഞ്ചാ​യ​ത്തം​ഗം എ​സ്.​എം.​ഷാ​ജ​ഹാ​ൻ സ​ർ​വീ​സ് ഫ്ളാ​ഗ് ഓ​ഫ് ചെ​യ്തു. പാ​ല​ക്കാ​ട് ജി​ല്ല ക​ഐ​സ് ആ​ർ​ടി​സി മു​ൻ എ​ടി​ഒ കെ.​വി.​ഗോ​പാ​ല​കൃ​ഷ്ണ​ൻ, പാ​ല​മെ​ക്ക് ബ​സ് പാ​സ​ഞ്ചേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ളാ​യ ആ​ർ.​ച​ന്ദ്ര​ൻ, ബി.​വി.​ശ്രീ​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ബ​സ് ഡ്രൈ​വ​ർ ബി​ജു പാ​ല​മൊ​ക്കി​ൽ സ്വീ​ക​ര​ണ​ത്തി​ന് ന​ന്ദി​പ​റ​ഞ്ഞു.

രാ​വി​ലെ 7.15ന് ​വ​ട​ക്ക​ഞ്ചേ​രി​യി​ൽ​നി​ന്ന് പു​റ​പ്പെ​ട്ട് 8.10 പാ​ല​മു​ക്കി​ലെ​ത്തി 8.20ന് ​പാ​ല​മു​ക്കി​ൽ​നി​ന്ന് നെന്മാറ, കാ​ക്ക​യൂ​ർ കൊ​ടു​വാ​യൂ​ർ​വ​ഴി പാ​ല​ക്കാ​ട്ടേ​യ്ക്കും വൈ​കു​ന്നേ​രം 4.50ന് ​പാ​ല​ക്കാ​ടു​നി​ന്നും കൊ​ടു​വാ​യൂ​ർ കാ​ക്ക​യൂ​ർ വ​ഴി പാ​ല​മൊ​ക്കി​ലെ​ത്തും.