കാ​ഞ്ഞി​ര​പ്പു​ഴ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്രം ഉ​ദ്ഘാ​ട​നം എ​ട്ടി​ന്
Tuesday, July 7, 2020 12:14 AM IST
മ​ണ്ണാ​ർ​ക്കാ​ട്: പു​തി​യ​താ​യി അ​നു​വ​ദി​ച്ച കാ​ഞ്ഞി​ര​പ്പു​ഴ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന്‍റെ പ്ര​ഖ്യാ​പ​ന​വും ന​വീ​ക​രി​ച്ച കെ​ട്ടി​ട​ത്തി​ന്‍റെ ഉ​ദ്ഘാ​ട​ന​വും എ​ട്ടി​ന് രാ​വി​ലെ 11ന് ​ആ​രോ​ഗ്യ​മ​ന്ത്രി കെ.​കെ.​ശൈ​ല​ജ ടീ​ച്ച​ർ വീ​ഡി​യോ കോ​ണ്‍​ഫ​റ​ൻ​സി​ലൂ​ടെ ഉ​ദ്ഘാ​ട​നം ചെ​യ്യും. കെ.​വി.​വി​ജ​യ​ദാ​സ് എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.
പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​മ​ണി​ക​ണ്ഠ​ൻ, സ്വാ​ഗ​ത​സം​ഘം ചെ​യ​ർ​പേ​ഴ്സ​ണ്‍ ടി.​സു​മ​ല​ത എ​ന്നി​വ​രാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. മ​ല​യോ​ര മേ​ഖ​ല ഉ​ൾ​പ്പെ​ടു​ന്ന കാ​ഞ്ഞി​ര​പ്പു​ഴ​യി​ൽ കു​ടും​ബാ​രോ​ഗ്യ​കേ​ന്ദ്രം വേ​ണ​മെ​ന്ന വ​ർ​ഷ​ങ്ങ​ളാ​യു​ള്ള ആ​വ​ശ്യ​മാ​ണ് ല​ക്ഷ്യം​ക​ണ്ട​ത്.
കാ​ഞ്ഞി​ര​പ്പു​ഴ, പാ​ല​ക്ക​യം, ഇ​രു​ന്പ​ക​ചോ​ല തു​ട​ങ്ങി മേ​ഖ​ല​യി​ലെ നൂ​റു​ക്ക​ണ​ക്കി​നാ​ളു​ക​ൾ​ക്ക് ഗു​ണം ചെ​യ്യു​ന്ന​താ​ണ് പു​തി​യ കു​ടും​ബാ​രോ​ഗ്യ​കേ​ന്ദ്രം.
കു​ടും​ബാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ൽ എ​ത്ര​യും​വേ​ഗം കി​ട​ത്തി ചി​കി​ത്സ തു​ട​ങ്ങ​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.
നി​ല​വി​ൽ പ്രാ​ഥ​മി​കാ​രോ​ഗ്യ​കേ​ന്ദ്ര​മാ​യ കാ​ഞ്ഞി​ര​പ്പു​ഴ​യി​ൽ നി​ര​വ​ധി രോ​ഗി​ക​ളാ​ണ് ദി​നം​പ്ര​തി വ​ന്നു​പോ​കു​ന്ന​ത്.
ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടു​കൂ​ടി​യ കു​ടും​ബാ​രോ​ഗ്യ​കേ​ന്ദ്രം വേ​ണ​മെ​ന്ന​ത് വ​ർ​ഷ​ങ്ങ​ളാ​യു​ള്ള ആ​വ​ശ്യ​മാ​ണ്.