ത​ത്ത​മം​ഗ​ലം ചേ​ന്പ​ൻ​കു​ള​ത്തി​ൽ കു​ള​വാ​ഴ നി​റ​ഞ്ഞു
Tuesday, July 7, 2020 12:11 AM IST
ചി​റ്റൂ​ർ: ത​ത്ത​മം​ഗ​ലം വൈ​ദ്യു​തി സെ​ക്ഷ​ൻ ഓ​ഫീ​സി​നു സ​മീ​പ​ത്തെ ചേ​ന്പ​ൻ​കു​ള​ത്തി​ൽ കു​ള​വാ​ഴ നി​റ​ഞ്ഞു ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ​താ​യി പ്ര​ദേ​ശ​വാ​സി​ക​ൾ പ​രാ​തി​പ്പെ​ട്ടു.

ര​ണ്ടേ​ക്ക​റി​ൽ കൂ​ടു​ത​ൽ വി​സ്തൃ​തി​യു​ള്ള കു​ള​ത്തി​ൽ വേ​ന​ൽ​കാ​ല​ത്തു​പോ​ലും വെ​ള്ളം നി​റ​ഞ്ഞു കി​ട​ക്കു​ന്ന​താ​ണ് കു​ളം.

കാ​ർ​ഷി​കാ​വ​ശ്യ​ത്തി​നും നി​ര​വ​ധി​പേ​ർ കു​ളി​ക്കാ​നും വ​സ്ത്ര​ശു​ചീ​ക​ര​ണ​ത്തി​നും കു​ള​ത്തി​ലെ വെ​ള്ളം മു​പ്പ​തു വ​ർ​ഷ​ത്തി​ലേ​റെ​യാ​യി ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ട്.

ഈ ​കു​ള​ത്തി​നു സ​മീ​പ​ത്താ​ണ് സ്വ​കാ​ര്യ​ബ​സു​ക​ൾ രാ​ത്രി സ​മ​യ​ത്ത് നി​ർ​ത്തി​യി​ടു​ന്ന​ത്.
നി​ല​വി​ൽ കു​ള​വാ​ഴ ച​ണ്ടി നി​റ​ഞ്ഞ​തോ​ടെ കു​ളി​ക്കാ​നി​റ​ങ്ങി​യാ​ൽ അ​പ​ക​ട സാ​ധ്യ​ത​യേ​റെ​യാ​ണ്. ച​ണ്ടി​ക്കു​ള്ളി​ൽ അ​ക​പ്പെ​ട്ടാ​ൽ ര​ക്ഷ​പ്പെ​ടാ​നു​ള്ള സാ​ധ്യ​ത​യും വി​ര​ള​മാ​ണ്.

വൈ​ദ്യു​തി ഓ​ഫീ​സി​ൽ വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ​ക്കെ​ത്തു​ന്ന​വ​ർ വെ​യി​ൽ സ​മ​യ​ങ്ങ​ളി​ൽ കൈ​കാ​ലു​ക​ൾ ശു​ചീ​ക​ര​ണ​ത്തി​നും ഈ ​കു​ള​ത്തി​ൽ ഇ​റ​ങ്ങാ​റു​ണ്ട്.