വ​ട​ക്ക​ഞ്ചേ​രി പ​ഞ്ചാ​യ​ത്തി​ൽ ജ​ന​കീ​യ ഹോ​ട്ട​ൽ തുടങ്ങി
Monday, July 6, 2020 12:19 AM IST
വ​ട​ക്ക​ഞ്ചേ​രി: വി​ശ​പ്പ് ര​ഹി​ത കേ​ര​ളം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി വ​ട​ക്ക​ഞ്ചേ​രി പ​ഞ്ചാ​യ​ത്തി​ൽ ജ​ന​കീ​യ ഹോ​ട്ട​ൽ ആ​രം​ഭി​ച്ചു. ഇ​രു​പ​ത് രൂ​പ​ക്ക് ഭ​ക്ഷ​ണം ന​ല്കു​ക എ​ന്ന ല​ക്ഷ്യം വ​ച്ചാ​ണ് ഹോ​ട്ട​ൽ ആ​രം​ഭി​ച്ച​ത്.​പ​ഞ്ചാ​യ​ത്താ​ഫീ​സി​ന് സ​മീ​പം കു​ടു​ബ​ശ്രീ അം​ഗ​ങ്ങ​ളാ​ണ് ഹോ​ട്ട​ൽ ന​ട​ത്തു​ന്ന​ത്. ജ​ന​കീ​യ ഹോ​ട്ട​ലി​ന്‍റെ ഉ​ദ്ഘാ​ട​നം മ​ന്ത്രി എ. ​കെ ബാ​ല​ൻ നി​ർ​വ്വ​ഹി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി. ​കെ ചാ​മു​ണ്ണി, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ് അ​നി​ത പോ​ൾ​സ​ണ്‍, സ്റ്റാ​ന്‍റിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ​മാ​രാ​യ പി. ​ഗം​ഗാ​ധ​ര​ൻ, ര​മ​ജ​യ​ൻ, വാ​ർ​ഡ് മെ​ന്പ​ർ പ്ര​സാ​ദ്, കു​ടും​ബ​ശ്രീ മി​ഷ​ൻ ജി​ല്ലാ കോ​ഡി​നേ​റ്റ​ർ സെ​യ്ത​ല​വി എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.