പ്ര​ള​യഭീ​ഷ​ണി: ത​ത്തേ​ങ്ങ​ല​ത്ത് സം​ര​ക്ഷ​ണ​ഭി​ത്തി നി​ർമിച്ചു
Monday, July 6, 2020 12:19 AM IST
മ​ണ്ണാ​ർ​ക്കാ​ട് :തെ​ങ്ക​ര പ​ഞ്ചാ​യ​ത്തി​ലെ ത​ത്തേ​ങ്ങ​ല​ത്ത് കു​ന്തി പു​ഴ ഗ​തി​മാ​റി ഒ​ഴു​കി​യ​തി​നെ തു​ട​ർ​ന്ന് ഭീ​ഷ​ണി​യി​ലാ​യ പ​ത്ത് വീ​ടു​ക​ൾ സം​ര​ക്ഷി​ക്കു​ന്ന​തി​നാ​യി മൈ​ന​ർ ഇ​റി​ഗേ​ഷ​ൻ വ​കു​പ്പി​ൻ​റെ നേ​തൃ​ത്വ​ത്തി​ൽ 30 ല​ക്ഷം ചി​ല​വി​ൽ നി​ർ​മ്മി​ക്കു​ന്ന സം​ര​ക്ഷ​ണ ഭി​ത്തി​യു​ടെ നി​ർ​മ്മാ​ണ പ്ര​വ​ർ​ത്തി​ക​ൾ പൂ​ർ​ത്തി​യാ​യി .

പ്ര​ദേ​ശ​വാ​സി​ക​ളു​ടെ​യും ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ​യും പ​രാ​തി​യെ തു​ട​ർ​ന്ന് ജി​ല്ലാ ക​ള​ക്ട​റു​ടെ ഇ​ട​പെ​ട​ലി​നെ​തു​ട​ർ​ന്ന് മൈ​ന​ർ ഇ​റി​ഗേ​ഷ​ൻ ഫ​ണ്ടി​ൽ​നി​ന്നും 30 ല​ക്ഷം രൂ​പ പ്ര​വ​ർ​ത്തി​ക്കാ​നാ​യി അ​നു​വ​ദി​ച്ച​ത്.

പ​ദ്ധ​തി​പ്ര​കാ​രം മ​ണ്ണി​ടി​ച്ചി​ൽ ഉ​ണ്ടാ​യ 65 മീ​റ്റ​ർ ഭാ​ഗ​ത്താ​ണ് കോ​ണ്‍​ക്രീ​റ്റ് സം​ര​ക്ഷ​ണ​ഭി​ത്തി നി​ർ​മ്മി​ക്കു​ന്ന​ത്. മ​ഴ​ക്കാ​ല മു​ന്നൊ​രു​ക്ക പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ദ്രു​ത​ഗ​തി​യി​ൽ നി​ർ​മ്മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണ് . പു​ഴ​യു​ടെ അ​രി​കി​ൽ​ക​ല്ലു​കൊ​ണ്ട് കെ​ട്ട​ൽ , കോ​ണ്‍​ക്രീ​റ്റ് ഭി​ത്തി നി​ർ​മാ​ണം എ​ന്നി​വ​യാ​ണ് ഈ ​പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ന്ന​ത് .ഇ​രു​പ​ത് ദി​വ​സം കൊ​ണ്ട്നി​ർ​മ്മാ​ണ പ്ര​വ​ർ​ത്തി​ക​ൾ പൂ​ർ​ത്തി​യാ​ക്കാ​ൻ ക​ഴി​ഞ്ഞ​ത് എ​ന്ന്അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. ശ​ക്ത​മാ​യ മ​ഴ പെ​യ്താ​ൽ പ്ര​ദേ​ശ​ത്തെ പ​ത്തോ​ളം വീ​ടു​ക​ളി​ൽ നി​ന്നും ആ​ളു​ക​ൾ

ഒ​ഴി​ഞ്ഞു പോ​കേ​ണ്ട അ​വ​സ്ഥ​യാ​ണ്. മ​ല​വെ​ള്ള​പ്പാ​ച്ചി​ൽ ഉ​ണ്ടാ​യാ​ൽ ഏ​തു നി​മി​ഷ​വും ഇ​വി​ടു​ത്തെ വീ​ടു​ക​ൾ ത​ക​രു​മെ​ന്ന നി​ല​യി​ലാ​ണ്. രാ​ത്രി​കാ​ല​ങ്ങ​ളി​ൽ വീ​ട്ടു​കാ​ർ സ​മീ​പ​ത്തെ വീ​ടു​ക​ളി​ൽ ആ​ണ് താ​മ​സി​ക്കു​ന്ന​ത്. പ്ര​ദേ​ശ​ത്ത്

പ​ത്തോ​ളം വീ​ടു​ക​ൾ അ​പ​ക​ട​ഭീ​ഷ​ണി​യി​ൽ നി​ല​നി​ൽ​ക്കു​ന്ന എ​ന്ന വാ​ർ​ത്ത ദീ​പി​ക പ്ര​സി​ദ്ധീ​ക​രി​ച്ചി​രു​ന്നു.​ഇ​തേ​തു​ട​ർ​ന്നാ​ണ് ആ​ണ് അ​ധി​കൃ​ത​ർ ന​ട​പ​ടി സ്വീ​ക​രി​ച്ച​ത് . സംര​ക്ഷ​ണ​ഭി​ത്തി ഇ​നി​യും നി​ർ​മ്മി​ക്കാ​നു​ണ്ട് .ല​ഭി​ച്ച ഫ​ണ്ടു കൊ​ണ്ടു​ള്ള നി​ർ​മ്മാ​ണം ഉ​ട​ൻ പൂ​ർ​ത്തി​യാ​കും , ശേ​ഷി​ക്കു​ന്ന പ്ര​വ​ർ​ത്തി​ക​ൾ​ക്കു​ള്ള റി​പ്പോ​ർ​ട്ട് ക​ള​ക്ട​ർ​ക്ക് സ​മ​ർ​പ്പി​ച്ചു. ഫ​ണ്ട് ല​ഭ്യ​മാ​യാ​ൽ ഉ​ട​ൻ ര​ണ്ടാം ഘ​ട്ടം​നി​ർ​മ്മാ​ണം ആ​രം​ഭി​ക്കു​മെ​ന്നു മൈ​ന​ർ ഇ​റി​ഗേ​ഷ​ൻ .പാ​ല​ക്കാ​ട് സ​ബ് ഡി​വി​ഷ​ൻ എ​ൻ​ജി​നീ​യ​ർ പ്ര​വീ​ണ്‍ അ​റി​യി​ച്ചു.