ആം​ബു​ല​ൻ​സു​ക​ൾ അ​നു​വ​ദി​ച്ചു
Monday, July 6, 2020 12:17 AM IST
കോ​യ​ന്പ​ത്തൂ​ർ: കൊ​റോ​ണ സ്ഥി​രീ​ക​രി​ക്കു​ന്ന​വ​രെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കു​ന്ന​തി​നാ​യി മ​ണ്ഡ​ല​ങ്ങ​ളി​ലേ​ക്ക് ആം​ബു​ല​ൻ​സു​ക​ൾ അ​നു​വ​ദി​ച്ചു. ഒ​രു മ​ണ്ഡ​ല​ത്തി​ന് ഒ​രു ആ​ന്പു​ല​ൻ​സ് വീ​തം അ​ഞ്ചു മ​ണ്ഡ​ല​ങ്ങ​ൾ​ക്കു​മാ​യി അ​ഞ്ച് ആം​ബു​ല​ൻ​സു​ക​ളാ​ണ് അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്. കൊ​റോ​ണ സ്ഥി​രീ​ക​രി​ക്കു​ന്ന​വ​രെ ആ​ശു​പ​ത്രി​യി​ലേ​ക്ക് കൂ​ട്ടി​കൊ​ണ്ടു പോ​കാ​ൻ 108 ആം​ബു​ല​ൻ​സു​ക​ൾ​ക്കാ​യി മ​ണി​ക്കൂ​റു​ക​ൾ കാ​ത്തി​രി​ക്കേ​ണ്ട അ​വ​സ്ഥ​യാ​ണ്.​ഇ​തേ തു​ട​ർ​ന്ന് കൊ​റോ​ണ ബാ​ധി​ത​രെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കു​ന്ന​തി​നാ​യി കോ​ർ​പ​റേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ആ​ന്പു​ല​ൻ​സ് എ​ർ​പ്പാ​ടാ​ക്കി​യി​രി​ക്കു​ക​യാ​ണ്. കൊ​റോ​ണ സ്ഥി​രീ​ക​രി​ച്ച​വ​രെ ഉ​ട​ൻ ത​ന്നെ ഈ ​ആ​ന്പു​ല​ൻ​സു​ക​ളി​ൽ ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കും. സ​ഞ്ച​രി​ക്കു​ന്ന മെ​ഡി​ക്ക​ൽ സം​ഘ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ രോ​ഗ​ബാ​ധി​താ​ര​യ​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കും അ​യ​ൽ​ക്കാ​ർ​ക്കും ഉ​ട​ൻ ത​ന്നെ സ്ര​വ സാം​പി​ളു​ക​ൾ ശേ​ഖ​രി​ച്ച് പ​രി​ശോ​ധ​ന​യ്ക്കാ​യി അ​യ​ക്കു​ന്ന​താ​യി​രി​ക്കും. മെ​ഡി​ക്ക​ൽ സ​ഹാ​യ​മാ​വ​ശ്യ​മു​ള്ള​വ​ർ​ക്ക് 0422230 2323,1077 എ​ന്നീ ന​ന്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ട്ട് സ​ഹാ​യ​മ​ഭ്യ​ർ​ത്ഥി​ക്കാ​വു​ന്ന​താ​ണ്.