ലോ​റി​യി​ൽ നി​ന്ന് ഇ​റ​ങ്ങു​ന്ന​തി​നി​ടെ വീ​ണു ചി​കി​ത്സ​യി​ലാ​യി​രു​ന്ന ഡ്രൈ​വ​ർ മ​രി​ച്ചു
Sunday, July 5, 2020 10:28 PM IST
വ​ട​ക്ക​ഞ്ചേ​രി: ലോ​റി​യി​ൽ നി​ന്ന് ഇ​റ​ങ്ങു​ന്ന​തി​നി​ടെ ത​ല​യ​ടി​ച്ചു വീ​ണ് പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന ഡ്രൈ​വ​ർ മ​രി​ച്ചു. വ​ട​ക്ക​ഞ്ചേ​രി ചെ​ക്കി​ണി പൊ​ട്ടം​കു​ളം​പാ​റ പ​രേ​ത​നാ​യ വേ​ലാ​യു​ധ​ൻ മ​ക​ൻ മു​ര​ളി (47) ആ​ണ് മ​രി​ച്ച​ത്.

ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്ച വ​ട​ക്ക​ഞ്ചേ​രി ഡ​യാ​ന ഹോ​ട്ട​ലി​നു സ​മീ​പ​മാ​ണ് അ​പ​ക​ടം. ഡ്രൈ​വ​റാ​യ മു​ര​ളി റോ​ഡ​രി​കി​ൽ ലോ​റി നി​ർ​ത്തി ലോ​റി​യി​ൽ നി​ന്നും ഇ​റ​ങ്ങു​ന്ന​തി​നി​ടെ ത​ല​യ​ടി​ച്ച് വീ​ഴു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് തൃ​ശൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് മ​രി​ച്ച​ത്. അ​മ്മ: മ​ണി. ഭാ​ര്യ: ക​വി​ത. മ​ക്ക​ൾ: അ​ഭി​ജി​ത്ത്, അ​ഭി​രാ​മി. സ​ഹോ​ദ​ര​ങ്ങ​ൾ: ബി​ജു​മോ​ൻ, ല​ത, സു​ധ.