യു​വാ​വ് ഷോ​ക്കേ​റ്റ് മ​രി​ച്ചു
Friday, July 3, 2020 10:35 PM IST
നെന്മാ​റ: നെ​ല്ലി​പ്പാ​ട​ത്ത് യു​വാ​വി​നെ ഷോ​ക്കേ​റ്റ് മ​രി​ച്ച നി​ല​യി​ൽ കാ​ണ​പ്പെ​ട്ടു. മാ​ധ​വ​ന്‍റെ മ​ക​ൻ സു​ധീ​ഷ് (19) ആ​ണ് മ​രി​ച്ച​ത്. വീ​ട്ടി​ൽ ആ​രു​മി​ല്ലാ​ത്ത സ​മ​യ​ത്താ​ണ് അ​പ​ക​ടം. അ​മ്മ ലീ​ല ജോ​ലി ക​ഴി​ഞ്ഞു വൈ​കീ​ട്ട് വീ​ടെ​ത്തി​യ​പ്പോ​ഴാ​ണ് മ​രി​ച്ചനി​ല​യി​ൽ കണ്ടത്. അ​ടു​ത്ത് ടെ​സ്റ്റ​റും വ​യ​റിം​ഗ് ഉ​പ​ക​ര​ണ​ങ്ങ​ളും കി​ട​ക്കു​ന്നു​ണ്ടാ​യി​രു​ന്നു. സം​സ്കാ​രം ന​ട​ത്തി.