ഷോ​ള​യൂ​രി​ൽ കാ​ട്ടാ​ന ഇ​ന്ന​ലെ​യും വീ​ട് ആ​ക്ര​മി​ച്ചു
Friday, July 3, 2020 12:19 AM IST
അ​ഗ​ളി: ഷോ​ള​യൂ​ർ വ​യ​ലൂ​രി​ൽ വീ​ടി​ന് നേ​രെ പ​ക​ൽ സ​മ​യ​ത്തും കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണം. വ​യ​ലൂ​രി​ൽ ച​ന്ദ്ര​മ​തി​യു​ടെ വീ​ടി​ന് നേ​രെ ഇ​ന്ന​ലെ രാ​വി​ലെ ആ​റു മ​ണി​യോ​ടെ​യാ​ണ് കാ​ട്ട​ന​യാ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്. വീ​ടി​നോ​ട് ചേ​ർ​ന്ന ഷെ​ഡ്ഡും ഹാ​സ് ബ​റ്റോ​സ് ഷീ​റ്റും ആ​ന ത​ക​ർ​ത്തു.
രാ​ത്രി ര​ണ്ട് ത​വ​ണ വീ​ടി​ന് സ​മീ​പ​ത്തു കാ​ട്ടാ​ന​യെ​ത്തി​യെ​ങ്കി​ലും ഷോ​ള​യൂ​ർ ഡെ​പ്യൂ​ട്ടി റേ​ഞ്ച​ർ സ​തീ​ഷി​ന്‍റെ നി​ർ​ദ്ദേ​ശ​പ്ര​കാ​രം ഫോ​റ​സ്റ്റ് സം​ഘം സ്ഥ​ല​ത്തെ​ത്തി കാ​ട്ടാ​ന​ക​ളെ ഓ​ടി​ച്ച​ക​റ്റി​യി​രു​ന്നു. വ​ന​പാ​ല​ക​ർ പിന്മാറി​യ പു​റ​കെ നേ​രം വെ​ളു​ത്ത ശേ​ഷ​മാ​ണ് ആ​ന വീ​ണ്ടും എ​ത്തി വീ​ട് പൊ​ളി​ച്ച​ത്.
ഫോ​റ​സ്റ്റ​ർ വ​ള്ളി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വ​നം ജീ​വ​ന​ക്കാ​ർ ച​ന്ദ്ര​മ​തി​യു​ടെ വീ​ട്ടി​ലെ​ത്തി നാ​ശം​വി​ല​യി​രു​ത്തി.​ഇ​ന്ന​ലെ രാ​ത്രി​യും ഫോ​സ്റ്റ് ഉ​ദ്യോ​ഗ​സ്ഥ​ർ വ​യ​ലു​രി​ലെ​ത്തി കാ​ട്ടാ​ന​യെ തു​ര​ത്തി.​പെ​ട്ടി​ക്ക​ൽ ചി​റ്റൂ​ർ മി​ന​ർ​വാ ഭാ​ഗ​ങ്ങ​ളി​ലും ആ​ന​ശ​ല്യം രൂ​ക്ഷ​മാ​യി​ട്ടു​ണ്ട് .