മു​ന്ന​റി​യി​പ്പ് അ​വ​ഗ​ണി​ക്ക​പ്പെ​ടു​ന്നു; വൈദ്യുത അ​പ​ക​ടങ്ങൾ പ​തി​വാ​യി
Friday, July 3, 2020 12:16 AM IST
മ​ണ്ണാ​ർ​ക്കാ​ട്: കെഎസ്ഇ​ബി മു​ന്ന​റി​യി​പ്പു​ക​ൾ അ​വ​ഗ​ണി​ക്കു​ന്ന​തോ​ടെ അ​പ​ക​ട​ങ്ങ​ൾ പ​തി​വാ​കു​ന്നു. വൈ​ദ്യു​തി​ലൈ​നു​ക​ൾ​ക്ക് സ​മീ​പം ലോ​ഹ​തോ​ട്ടി​ക​ൾ ഉ​പ​യോ​ഗി​ക്ക​രു​തെ​ന്ന മു​ന്ന​റി​യി​പ്പു നി​ർ​ദേ​ശ​മാ​ണ് പ​ല​യി​ട​ങ്ങ​ളി​ലും അ​വ​ഗ​ണി​ക്കു​ന്ന​ത്.
ക​ഴി​ഞ്ഞ​ദി​വ​സം കു​ലി​ക്കി​ലി​യാ​ട് ച​ക്ക​യി​ടാ​ൻ മ​ര​ത്തി​ൽ ക​യ​റി​യ വ്യ​ക്തി​യാ​ണ് ഷോ​ക്ക​ടി​ച്ചു മ​രി​ച്ച​ത്. കു​ലു​ക്കി​ലി​യാ​ട് കീ​ഴി​ല്ല​ത്ത് വീ​ട്ടി​ൽ രാ​ധാ​കൃ​ഷ്ണ (50) നാ​ണ് മ​രി​ച്ച​ത്. ച​ക്ക​യി​ടാ​നാ​യി ഇ​രു​ന്പു​തോ​ട്ടി​യു​മാ​യി മ​ര​ത്തി​ൽ ക​യ​റു​ക​യും തോ​ട്ടി തൊ​ട്ട​ടു​ത്ത വൈ​ദ്യു​തി​ലൈ​നി​ൽ ത​ട്ടി ഷോ​ക്ക​ടി​ക്കു​ക​യാ​യി​രു​ന്നു. വി​ദേ​ശ​ത്താ​യി​രു​ന്ന രാ​ധാ​കൃ​ഷ്ണ​ൻ നാ​ലു​വ​ർ​ഷം​മു​ന്പാ​ണ് നാ​ട്ടി​ലെ​ത്തി​യ​ത്. കെഎസ്ഇ​ബി​യു​ടെ മു​ന്ന​റി​യി​പ്പ് നി​ർ​ദേ​ശ​ങ്ങ​ൾ അ​തി​ന്‍റേതാ​യ ഗൗ​ര​വ​ത്തി​ൽ ഉ​ൾ​ക്കൊ​ണ്ട് പ്ര​വ​ർ​ത്തി​ക്കാ​ൻ എ​ല്ലാ​വ​രും ത​യാ​റാ​ക​ണ​മെ​ന്ന് കെഎസ്ഇ​ബി മു​ന്ന​റി​യി​പ്പു​ന​ല്കി.