റാ​പ്പ് മ്യൂ​സി​ക്കി​ലൂ​ടെ കോ​വി​ഡി​നെ​തി​രേ ബോ​ധ​വ​ത്ക​ര​ണ​വു​മാ​യി അ​ഞ്ചാം ക്ലാ​സു​കാ​രി
Friday, July 3, 2020 12:16 AM IST
വ​ട​ക്ക​ഞ്ചേ​രി: ന്യൂ ​ജെ​ൻ ത​രം​ഗ​മാ​യ റാ​പ്പ് മ്യൂ​സി​ക്കി​ലൂ​ടെ കോ​വി​ഡി​നെ​തി​രെ​യു​ള്ള ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തു​ക​യാ​ണ് അ​ഞ്ചാം ക്ലാ​സു​ക്കാ​രി ത​നാ​ന രോ​ഹി​ത് ഗു​പ്ത. ചെ​റി​യ കാ​ര്യ​ങ്ങ​ൾ പ​റ​ഞ്ഞു വ​ലി​യ സ​ന്ദേ​ശം ന​ൽ​കു​ന്ന​താ​ണ് പ​രി​സ്ഥി​തി സം​ര​ക്ഷ​ണം സം​ബ​ന്ധി​ച്ച താ​ന​ന​യു​ടെ മ​റ്റൊ​രു റാ​പ്പ് മ്യൂ​സി​ക്.
ത​ന​തു​ശൈ​ലി​യി​ൽ ആ​ക്ഷ​നോ​ടു​കൂ​ടി​യു​ള്ള അ​വ​ത​ര​ണ മി​ക​വാ​ണ് ഈ ​കൊ​ച്ചു​മി​ടു​ക്കി​യു​ടെ റാ​പ്പ് മ്യൂ​സി​ക് ത​രം​ഗ​മാ​ക്കു​ന്ന​ത്. പ്രാ​യ​ത്തി​ൽ ക​വി​ഞ്ഞ അ​വ​ത​ര​ണ​മേ·​യും ഇം​ഗ്ലീ​ഷ് പ​രി​ജ്ഞാ​ന​വും പാ​ട്ടു​ക​ൾ​ക്ക് ജ​ന​പ്രി​യ​മേ​റു​ന്നു. ഇ​ത്ര ചെ​റി​യ പ്രാ​യ​ത്തി​ൽ പോ​രാ​യ്മ​ക​ളി​ല്ലാ​തെ റാ​പ്പ് മ്യൂ​സി​ക് അ​ര​ങ്ങി​ലെ​ത്തി​ക്കു​ക ഏ​റെ ശ്ര​മ​ക​ര​മാ​ണെ​ന്നാ​ണ് മ്യൂ​സി​ക് രം​ഗ​ത്തെ പ്ര​ഗ​ത്ഭ​ർ പ​റ​യു​ന്നു.
ത​നാ​ന പ​ഠി​ക്കു​ന്ന സെ​ന്‍റ് ഫ്രാ​ൻ​സി​സ് (ഐ​സി​എ​സ് ഇ) ​സ്കൂ​ളി​ലെ പ്രി​ൻ​സി​പ്പ​ൽ ഫാ.​സി​ബി ഏ​റ​ത്ത് സ്കൂ​ളി​ൽ​നി​ന്നും ന​ല്കി​യ പ​രി​സ്ഥി​തി സം​ര​ക്ഷ​ണം സം​ബ​ന്ധി​ച്ച ടാ​സ്ക്കാ​ണ് താ​ന​ന​യെ റാ​പ്പ് മ്യൂ​സി​ക്കി​ൽ പ്രി​യ​ങ്ക​രി​യാ​ക്കി​യ​ത്. അ​മേ​രി​ക്ക​യി​ൽ ക​റു​ത്ത വ​ർ​ഗ​ക്കാ​ർ അ​വ​രു​ടെ ആ​വ​ശ്യ​ങ്ങ​ളും ഇ​ല്ലാ​യ്മ​ക​ളും വേ​ദ​ന​ക​ളും ബ​ന്ധ​പ്പെ​ട്ട​വ​രു​ടെ ശ്ര​ദ്ധ​യി​ൽ കൊ​ണ്ടു​വ​ന്നി​രു​ന്ന​ത് ഇ​ത്ത​രം ആ​ക്ഷ​നോ​ടു​കൂ​ടി​യ പ​റ​ച്ചി​ലു​ക​ളി​ലൂ​ടെ​യാ​യി​രു​ന്നു.
തെ​രു​വോ​ര​ങ്ങ​ളി​ലാ​യി​രു​ന്നു ഇ​തി​ന്‍റെ അ​വ​ത​ര​ണം. വേ​ഗ​ത​യേ​റി​യ ഭാ​വ​ങ്ങ​ളും ദ്രു​ത​ചു​വ​ടു​ക​ളു​മാ​യി പാ​ട്ട് ന​വീ​ക​രി​ച്ച​പ്പോ​ൾ റാ​പ്പ് മ്യൂ​സി​ക് വി​ശ്വ​പ്ര​സി​ദ്ധ​മാ​യി. എ​ല്ലാ​വ​രും പെ​ട്ടെ​ന്ന് ശ്ര​ദ്ധി​ക്കു​ന്ന പ്ര​തി​ക​ര​ണ ക​ലാ​രൂ​പം എ​ന്ന നി​ല​യി​ലാ​ണ് റാ​പ്പ് മ്യൂ​സി​ക് രാ​ജ്യ​ങ്ങ​ളി​ലെ​ല്ലാം വ്യാ​പി​ച്ച​ത്.
മോ​ഡേ​ണ്‍ സി​നി​മ​ക​ളി​ലും റാ​പ്പ് മ്യൂ​സി​ക്കി​ന് വ​ലി​യ സ്ഥാ​ന​മു​ണ്ട്. വ​ട​ക്ക​ഞ്ചേ​രി നാ​യ​ർ​ത​റ ക​ണ്ണാ​ന്പ​ട​ത്തി​ൽ സി​നി മാ​ത്യു​വി​ന്‍റെ മ​ക​ളാ​ണ് ത​നാ​ന. ന്യൂ​ഡ​ൽ​ഹി​യി​ലാ​യി​രു​ന്ന ഇ​വ​ർ ര​ണ്ടു​വ​ർ​ഷം​മു​ന്പാ​ണ് കേ​ര​ള​ത്തി​ലെ​ത്തി​യ​ത്. പ​ഠ​ന​ത്തി​ലും ഒ​ന്നാം സ്ഥാ​ന​ക്കാ​രി​യാ​യ ഈ ​മി​ടു​ക്കി ക​ഴി​ഞ്ഞ​വ​ർ​ഷം ന്യൂ​ഡ​ൽ​ഹി​യി​ൽ ന​ട​ന്ന ജൂ​ണി​യ​ർ ഫാ​ഷ​ൻ ഷോ​യി​ൽ പ​ങ്കെ​ടു​ത്ത് കൈ​യ​ടി നേ​ടി​യി​രു​ന്നു.
മോ​ഡ​ലിം​ഗും ക്രി​ക്ക​റ്റു​മാ​ണ് ഹോ​ബി. ക​രാ​ട്ടെ പ​രി​ശീ​ല​ന​വു​മു​ണ്ട്. നൃ​ത്തം, പാ​ട്ട്, പ്ര​സം​ഗം തു​ട​ങ്ങി​യ​വ​യി​ലും ത​നാ​ന ശ്ര​ദ്ധേ​യ​യാ​ണ്. വ​ട​ക്ക​ഞ്ചേ​രി ലൂ​ർ​ദ്മാ​താ ഫൊ​റോ​ന പ​ള്ളി തി​രു​ബാ​ല സ​ഖ്യം സെ​ക്ര​ട്ട​റി കൂ​ടി​യാ​ണ് ത​നാ​ന.