തേ​ങ്ങ ക​ഴു​ത്തി​ൽ വീ​ണു മ​രിച്ചു
Thursday, July 2, 2020 10:15 PM IST
ആ​ല​ത്തൂ​ർ: തേ​ങ്ങ ക​ഴു​ത്തി​ൽ വീ​ണ് കാ​വ​ശേ​രി സ്വ​ദേ​ശി മ​രിച്ചു. മൂ​പ്പു​പ​റ​ന്പ് ക​വ​ള​പ്പാ​റ​വീ​ട്ടി​ൽ പ​രേ​ത​നാ​യ വെ​ള്ള​യു​ടെ മ​ക​ൻ ശ​ങ്ക​ര​നാ​ണ് (64) മ​രി​ച്ച​ത്. ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​രം മൂ​ന്നി​ന് വ​ണ്ടാ​ഴി​യി​ലാ​യി​രു​ന്നു അ​പ​ക​ടം.

തേ​ങ്ങ വീ​ണ​തി​നെ തു​ട​ർ​ന്ന് തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച ഇ​യാ​ൾ ഇ​ന്ന​ലെ പു​ല​ർ​ച്ചെ​യാ​ണ് മ​രി​ച്ച​ത്. ആ​യു​ർ​വേ​ദ മ​രു​ന്നു​ക​ൾ നി​ർ​മി​ക്കാ​ൻ പു​ളി​യി​ല ശേ​ഖ​രി​ക്കു​ന്ന​തി​നി​ടെ പു​ളി​മ​ര​ത്തി​ന്‍റെ കൊ​ന്പ് ദി​ശ​തെ​റ്റി തെ​ങ്ങി​ലേ​ക്കു ഒ​ടി​ഞ്ഞു​വീ​ണ് തേ​ങ്ങ ഇ​യാ​ളു​ടെ ക​ഴു​ത്തി​ലേ​ക്കു വീ​ഴു​ക​യാ​യി​രു​ന്നു.ഭാ​ര്യ: അം​ബി​ക. മ​ക്ക​ൾ: ധ​നേ​ഷ്, ര​തീ​ഷ്. മ​രു​മ​ക്ക​ൾ: രേ​ഷ്മ, പ്രി​യ.