കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചയാ​ൾ കെഎ​സ്എ​ഫ്ഇയിൽ: ​ അ​ഞ്ച് ജീ​വ​ന​ക്കാ​ർ നി​രീ​ക്ഷ​ണ​ത്തി​ൽ
Wednesday, July 1, 2020 12:44 AM IST
നെന്മാറ: ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച കോ​വി​ഡ് പോ​സി​റ്റീ​വാ​യ കു​വൈ​റ്റി​ൽ​നി​ന്നെ​ത്തി​യ അ​ടി​പ്പെ​ര​ണ്ട സ്വ​ദേ​ശി നി​രീ​ക്ഷ​ണ കാ​ല​യ​ള​വി​ൽ പു​റ​ത്തി​റ​ങ്ങി​യ​താ​യി ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ.​ജൂ​ണ്‍ 14ന് ​നാ​ട്ടി​ലെ​ത്തി​യ ഇ​യാ​ൾ ഹോം ​ക്വാ​റ​ന്‍റി​നി ലാ ​യി​രു​ന്നു.
23 ന് ​ഇ​യാ​ളു​ടെ സ്ര​വം പ​രി​ശോ​ധ​ന​ക്ക​യ​ച്ചി​രു​ന്നു.​
ഇ​തി​ന്‍റെ ഫ​ലം 27നാ​ണ് ല​ഭി​ച്ച​ത്.​അ​ത് പോ​സി​റ്റീ​വാ​യി​രു​ന്നു.​എ​ന്നാ​ൽ ഇ​യാ​ൾ ക്വാ​റ​ന്‍റീ​ൻ ലം​ഘി​ച്ച വി​വ​രം പു​റ​ത്ത​റി​ഞ്ഞ​ത് ചൊ​വ്വാ​ഴ്ച​യാ​ണ്.​തു​ട​ർ​ന്ന് റൂ​ട്ട് മാ​പ്പ് ത​യ്യാ​റാ​ക്കി.​ഇ​ത​നു​സ​രി​ച്ച് 25ന് ​രാ​വി​ലെ ചി​ട്ടി അ​ട​യ്ക്കാ​ൻ നെന്മാ​റ കെ.​എ​സ്.​എ​ഫ്.​ഇ.​ബ്രാ​ഞ്ചി​ലെ​ത്തി​യ​താ​യി സ്ഥി​രീ​ക​രി​ക്ക​പ്പെ​ട്ടു. ചൊ​വ്വാ​ഴ്ച ഉ​ച്ച​ക്ക് ശേ​ഷം ഇ​യാ​ളു​മാ​യി സ​ന്പ​ർ​ക്ക​മു​ണ്ടാ​യ മാ​നേ​ജ​റ​ട​ക്ക​മു​ള്ള അ​ഞ്ചു പേ​ർ നി​രീ​ക്ഷ​ണ​ത്തി​ലാ​യി. ഇ​വ​രു​ടെ സ്ര​വം ബു​ധ​നാ​ഴ്ച പ​രി​ശോ​ധ​ന​ക്ക​യ​ക്കു​മെ​ന്ന് നെന്മാ​റ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ ശ്രീ​ല​ത നാ​യ​ർ പ​റ​ഞ്ഞു.​ കെ.​എ​സ്.​എ​ഫ്.​ഇ ര​ണ്ടു ദി​വ​സ​ത്തേ​ക്ക് പൂ​ട്ടി​യി​ടാ​നും നി​ർ​ദ്ദേ​ശി​ച്ചി​ട്ടു​ണ്ട്. കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​യാ​ൾ ഇ​പ്പോ​ൾ പാ​ല​ക്കാ​ട് ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ചി​കി​ൽ​സ​യി​ലാ​ണ്.