പ്ര​ള​യ​ മു​ന്നൊ​രു​ക്കം: കാ​ഞ്ഞി​ര​പ്പു​ഴ​യി​ൽ എ​ട്ടു​ല​ക്ഷം രൂ​പ​യു​ടെ പ​ദ്ധ​തി​യാ​യി
Tuesday, June 30, 2020 12:28 AM IST
മ​ണ്ണാ​ർ​ക്കാ​ട്: പ്ര​ള​യ മു​ന്നൊ​രു​ക്ക​ത്തി​ന്‍റെ ഭാ​ഗ​മാ​യി കാ​ഞ്ഞി​ര​പ്പു​ഴ​യി​ൽ എ​ട്ടു​ല​ക്ഷം രൂ​പ​യു​ടെ പ​ദ്ധ​തി. ഇ​റി​ഗേ​ഷ​ൻ വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് കാ​ഞ്ഞി​ര​പ്പു​ഴ ഡാ​മി​ൽ​നി​ന്നും തു​ട​ങ്ങു​ന്ന ചൂ​രി​യോ​ട് പു​ഴ​യി​ൽ എ​ട്ടു​ല​ക്ഷം രൂ​പ​യു​ടെ പ്ര​വ​ർ​ത്ത​നം ന​ട​ത്തു​വാ​ൻ അ​നു​മ​തി​യാ​യി.

സം​സ്ഥാ​ന ജ​ല​സേ​ച​ന വ​കു​പ്പി​ന്‍റെ ഫ​ണ്ട് വി​നി​യോ​ഗി​ച്ചാ​ണ് ഇ​വി​ടെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങു​ക. കാ​ഞ്ഞി​ര​പ്പു​ഴ ക്രോ​സ് വേ ​ഭാ​ഗ​ത്തു​നി​ന്നും താ​ഴോ​ട്ടു​ള്ള ര​ണ്ടു​കി​ലോ​മീ​റ്റ​ർ ദൂ​ര​ത്താ​ണ് പ്ര​വ​ർ​ത്ത​നം ന​ട​ത്തു​ക. ക​ഴി​ഞ്ഞ​വ​ർ​ഷം ഡാ​മി​ൽ​നി​ന്നും വെ​ള്ളം തു​റ​ന്നു​വി​ട്ട​തി​നെ തു​ട​ർ​ന്ന് പു​ഴ​യി​ൽ വ​ന്ന​ടി​ഞ്ഞ ക​ല്ലും മ​ണ്ണും മ​ര​ങ്ങ​ളും പു​ഴ​യി​ൽ​നി​ന്നും നീ​ക്കം ചെ​യ്യും. പു​ഴ​യി​ൽ വ​ള​ർ​ന്നു​നി​ല്ക്കു​ന്ന കാ​ടും​വെ​ട്ടി തെ​ളി​ക്കും. ഇ​തി​നാ​യു​ള്ള ടെ​ണ്ട​ർ​ന​ട​പ​ടി​ക​ൾ പൂ​ർ​ത്തീ​ക​രി​ച്ചു ക​ഴി​ഞ്ഞു. നി​ർ​മാ​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഉ​ട​നേ തു​ട​ങ്ങു​മെ​ന്ന് ഇ​റി​ഗേ​ഷ​ൻ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

പു​ഴ​യി​ൽ വ​ന്ന​ടി​ഞ്ഞ മാ​ലി​ന്യ​ങ്ങ​ൾ മാ​റ്റു​ന്ന​തോ​ടെ പു​ഴ​യു​ടെ സ്വാ​ഭാ​വി​ക ഒ​ഴു​ക്ക് സാ​ധ്യ​മാ​കും. ക​ഴി​ഞ്ഞ​വ​ർ​ഷം പ്ര​ള​യ​ത്തെ തു​ട​ർ​ന്ന് കാ​ഞ്ഞി​ര​പ്പു​ഴ ഡാ​മി​ൽ വ്യാ​പ​ക​മാ​യി വെ​ള്ളം നി​റ​യു​ക​യും 100 സെ​ൻ​റീ​മീ​റ്റ​ർ വീ​തം ഷ​ട്ട​ർ തു​റ​ന്നു​വി​ട്ട് വെ​ള്ളം ഒ​ഴു​ക്കി വി​ടു​ക​യും ചെ​യ്തു. ഈ ​ശ​ക്ത​മാ​യ വെ​ള്ള​ത്തി​ന്‍റെ ഒ​ഴു​ക്കി​ൽ ക്രോ​സ് വേ ​ത​ക​രു​ക​യും മാ​ലി​ന്യ​ങ്ങ​ൾ ഒ​ന്നാ​കെ പു​ഴ​യി​ൽ വ​ന്ന് നി​റ​യു​ക​യും ചെ​യ്തു. തു​ട​ർ​ന്ന് ഡാ​മി​ൽ നി​ന്നു​ള്ള ഈ ​പു​ഴ ക​ര​ക​വി​യും. പാ​ണ്ടി​പ്പാ​ടം, പു​ല്ല​ട്ട, ചൂ​രി​യോ​ട് മേ​ഖ​ല​ക​ളി​ലെ വീ​ടു​ക​ളി​ലേ​ക്ക് വെ​ള്ളം ക​യ​റു​ക​യും ചെ​യ്തി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ജ​ല​സേ​ച​ന​വ​കു​പ്പ് പു​ഴ​യി​ലെ ക​ല്ലും മ​ണ്ണും നീ​ക്കം​ചെ​യ്യാ​ൻ തീ​രു​മാ​നി​ച്ച​ത്.