മം​ഗ​ലം​ഡാം റി​സ​ർ​വോ​യ​റി​ൽ മു​ൾ​ച്ചെ​ടി​ക​ൾ വ്യാ​പ​കം; ജ​ല​സം​ഭ​ര​ണ​ത്തി​നു ത​ട​സം
Thursday, June 4, 2020 12:03 AM IST
മം​ഗ​ലം​ഡാം: മം​ഗ​ലം​ഡാം റി​സ​ർ​വോ​യ​റി​ൽ മു​ൾ​ചെ​ടി​ക​ൾ വ്യാ​പ​ക​മാ​യ​ത് ജ​ല​സം​ഭ​ര​ണ​ത്തി​നും മ​ത്സ്യ ബ​ന്ധ​ന​ത്തി​നും ത​ട​സ​മാ​കു​മെ​ന്ന് വി​ല​യി​രു​ത്ത​ൽ. വെ​ള്ള​ത്തി​ന​ടി​യി​ലും ക​ര​ക​ളി​ലു​മാ​യി ആ​റ​ടി​യോ​ളം ഉ​യ​ര​ത്തി​ലാ​ണ് മു​ൾ​ചെ​ടി​ക​ൾ വ്യാ​പ​ക​മാ​യി​ട്ടു​ള്ള​ത്.
മ​ണ്ണു​നി​റ​ഞ്ഞു ജ​ല​സം​ഭ​ര​ണ​ശേ​ഷി കു​റ​ഞ്ഞ ഡാ​മി​ൽ മു​ൾ​ചെ​ടി​ക​ൾ കൂ​ടി നി​റ​ഞ്ഞ​തോ​ടെ റി​സ​ർ​വോ​യ​ർ ച​ത​പ്പു​നി​ലം പോ​ലെ​യാ​യി.
സം​ഭ​ര​ണി​ക്കു​ള്ളി​ൽ നൂ​റേ​ക്ക​റോ​ളം സ്ഥ​ല​ത്ത് ഈ ​വി​ഷ​ചെ​ടി വ്യാ​പി​ച്ചു ക​ഴി​ഞ്ഞു. ചെ​ടി​വ​ള​ർ​ന്ന് അ​തി​ൽ നി​ന്നു​ള്ള കാ​യ​ക​ൾ വീ​ണ് വ​ള​രെ വേ​ഗ​ത്തി​ലാ​ണ് ചെ​ടി​ക​ൾ വ്യാ​പ​ക​മാ​കു​ന്ന​ത്. ചെ​ടി​യു​ടെ ത​ണ്ടോ ഇ​ല​യോ ശ​രീ​ര​ത്തി​ൽ ത​ട്ടി​യാ​ൽ ചൊ​റി​ച്ചി​ലും അ​സ്വ​സ്ഥ​ത​യും അ​നു​ഭ​വ​പ്പെ​ടു​ന്ന​താ​യി മ​ത്സ്യ​ബ​ന്ധ​ന തൊ​ഴി​ലാ​ളി​ക​ൾ പ​റ​ഞ്ഞു.
ചെ​ടി​യു​ടെ സ്പ​ർ​ശ​നം ചി​ല​ർ​ക്ക് അ​ല​ർ​ജി ഉ​ണ്ടാ​ക്കു​ന്ന​താ​യും പ​റ​യു​ന്നു. ര​ണ്ടാം​പു​ഴ, ചൂ​രു​പ്പാ​റ, ഓ​ടം​തോ​ട് ഭാ​ഗ​ങ്ങ​ളി​ൽ ഇ​റ​ങ്ങാ​നാ​കാ​ത്ത​വി​ധം ഈ ​ചെ​ടി​ക​ൾ നി​റ​ഞ്ഞി​രി​ക്കു​ക​യാ​ണ്. നീ​ർ​നാ​യ്ക്ക​ളു​ടെ താ​വ​ള​ങ്ങ​ളാ​ണ് ഈ ​ചെ​ടി​ക്കൂ​ട്ട​ങ്ങ​ൾ.
ഡാ​മി​ൽ വെ​ള്ളം നി​റ​യു​ന്പോ​ൾ വെ​ള്ള​ത്തി​ൽ മു​ങ്ങു​ന്ന ചെ​ടി​ക​ൾ മ​ത്സ്യ​ബ​ന്ധ​ന​ത്തി​നും ത​ട​സ​മാ​കു​ന്ന​താ​യി ഡാ​മി​ലെ ഫി​ഷ​റീ​സ് സ​ഹ​ക​ര​ണ​സം​ഘം ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.
ചെ​ടി​ക​ളി​ലെ മു​ള്ളു​ക​ളി​ൽ വ​ല​കു​ടു​ങ്ങി വ​ല​കീ​റി വ​ൻ​ന​ഷ്ട​മാ​ണ് സം​ഘ​ത്തി​നു​ണ്ടാ​കു​ന്ന​ത്. വി​ഷ​കാ​രി​യാ​യ ചെ​ടി​ക​ളു​ടെ വ്യാ​പ​നം റി​സ​ർ​വോ​യ​ർ ഉ​റ​വി​ട​മാ​ക്കി തു​ട​ങ്ങു​ന്ന കു​ടി​വെ​ള്ള​പ​ദ്ധ​തി​ക്കും ദോ​ഷ​ക​ര​മാ​കു​മെ​ന്നാ​ണ് ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്.
വെ​ള്ളം വ​റ്റു​ന്ന വേ​ന​ൽ​മാ​സ​ങ്ങ​ളി​ൽ ചെ​ടി​ക​ൾ ന​ശി​പ്പി​ക്കാ​ൻ ന​ട​പ​ടി​യു​ണ്ടാ​ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​ണ്.