റോ​ഡി​ൽ റീത്തുവച്ച് യൂത്ത് കോൺഗ്രസ് പ്രതിഷേധം
Thursday, June 4, 2020 12:03 AM IST
അ​ഗ​ളി: കു​ടി​യേ​റ്റ ക​ർ​ഷ​ക​രും ആ​ദി​വാ​സി​ക​ളും തി​ങ്ങി​പ്പാ​ർ​ക്കു​ന്ന മ​ല​യോ​ര കാ​ർ​ഷി​ക മേ​ഖ​ല​യാ​യ ചി​റ്റൂ​ർ, കു​റ​വ​ൻ​പാ​ടി, പു​ലി​യ​റ പ്ര​ദേ​ശ​ത്തേ​ക്കു​ള്ള റോ​ഡ് ത​ക​ർ​ന്ന​തി​ൽ പ്ര​തി​ഷേ​ധി​ച്ച് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് മ​ണ്ണാ​ർ​ക്കാ​ട് നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ത​ക​ർ​ന്ന റോ​ഡി​ൽ റീ​ത്ത് വ​ച്ച് പ്ര​തി​ഷേ​ധി​ച്ചു.
കേ​ര​ള​ത്തി​ൽ യു​ഡി​എ​ഫ് ഭ​ര​ണ​കാ​ല​ഘ​ട്ട​ത്തി​ൽ റോ​ഡ് നി​ർ​മാ​ണ​ത്തി​ന് ഫ​ണ്ട് അ​നു​വ​ദി​ച്ചു. എ​ന്നാ​ൽ എ​ൽ​ഡി​എ​ഫ് ഭ​രി​ക്കു​ന്ന അ​ട്ട​പ്പാ​ടി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ത​ന​ത് ഫ​ണ്ട് കൂ​ട്ടി​വ​യ്ക്കാ​ൻ കാ​ണി​ച്ച അ​നാ​സ്ഥ​യാ​ണ് ന​ബാ​ർ​ഡി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ത​ട​സ​മാ​യ​ത്.
സ​മ​ര​ത്തെ തു​ട​ർ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​രും ക​രാ​റു​കാ​രും സ്ഥ​ല​ത്തെ​ത്തി ന​ട​ത്തി​യ ച​ർ​ച്ച​യി​ൽ റോ​ഡി​ന്‍റെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​നം ഉ​ട​നേ ആ​രം​ഭി​ക്കാ​മെ​ന്ന് ഉ​റ​പ്പിേന്മേൽ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സ​മ​രം അ​വ​സാ​നി​പ്പി​ച്ചു. യൂ​ത്ത് കോ​ണ്‍​ഗ്ര​സ് മ​ണ്ണാ​ർ​ക്കാ​ട് നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ഗി​രീ​ഷ് ഗു​പ്ത, സ​ഫി​ൻ ഓ​ട്ടു​പാ​റ, ജോ​ബി കു​രീ​ക്കാ​ട്ടി​ൽ, കെ.​ജെ.​മാ​ത്യു, മാ​ർ​ട്ടി​ൻ ജോ​സ​ഫ്, ടി.​കെ.​അ​ഷ​റ​ഫ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.