ജി​ല്ലാ ആ​ശു​പ​ത്രി കോ​വി​ഡ് വാ​ർ​ഡി​ലെ പ്ര​ശ്നം പ​രി​ഹ​രി​ച്ചു: ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്
Thursday, June 4, 2020 12:02 AM IST
പാലക്കാട് : ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ കോ​വി​ഡ് വാ​ർ​ഡി​ൽ ഭ​ക്ഷ​ണം ഉ​ൾ​പ്പെ​ടെ​യു​ള്ള സൗ​ക​ര്യ​ങ്ങ​ൾ ല​ഭി​ക്കു​ന്നി​ല്ലെ​ന്ന രോ​ഗി​ക​ളു​ടെ പ​രാ​തി പ​രി​ഹ​രി​ച്ച​താ​യി ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റ് അ​ഡ്വ. കെ. ​ശാ​ന്ത​കു​മാ​രി അ​റി​യി​ച്ചു. ജി​ല്ല​യി​ലെ ഒ​രു കു​ടും​ബ​ശ്രീ യൂ​ണി​റ്റു​മാ​യി ച​ർ​ച്ച ന​ട​ത്തി​യാ​ണ് ഭ​ക്ഷ​ണ വി​ത​ര​ണ​ത്തി​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ബോ​ഫെ മാ​തൃ​ക​യി​ൽ രോ​ഗി​ക​ൾ​ക്ക് ത​ന്നെ ഭ​ക്ഷ​ണം സ്വ​യം എ​ടു​ത്തു ക​ഴി​ക്കു​ന്ന രീ​തി​യി​ലാ​ണ് പു​തി​യ ക്ര​മീ​ക​ര​ണം ന​ട​ത്തി​യി​രി​ക്കു​ന്ന​ത്. ജി​ല്ലാ ക​ളക്ട​ർ ഡി.​ബാ​ല​മു​ര​ളി, ജി​ല്ലാ ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ. ​ര​മാ​ദേ​വി എ​ന്നി​വ​രു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് തീ​രു​മാ​നം.
ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ രോ​ഗി​ക​ൾ​ക്ക് സ​ന്ന​ദ്ധ​പ്ര​വ​ർ​ത്ത​ക​ർ ഭ​ക്ഷ​ണം വി​ത​ര​ണം ചെ​യ്യു​ന്നു​ണ്ടെ​ങ്കി​ലും കോ​വി​ഡ് രോ​ഗി​ക​ൾ​ക്കാ​യു​ള്ള ഐ​സൊ​ലേ​ഷ​ൻ വാ​ർ​ഡി​ൽ പി.​പി.​ഇ കി​റ്റ് ധ​രി​ച്ച ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ​ക്ക് മാ​ത്ര​മാ​ണ് ഭ​ക്ഷ​ണം വി​ത​ര​ണം ന​ട​ത്താ​നാ​വു​ക. ജി​ല്ല​യി​ൽ കോ​വി​ഡ് രോ​ഗി​ക​ൾ​ക്കാ​യി 5 ഐ​സോ​ലേ​ഷ​ൻ വാ​ർ​ഡു​ക​ളാ​ണ് ത​യ്യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്. ഇ​തി​ലെ അ​ഞ്ചാ​മ​ത്തെ വാ​ർ​ഡാ​യ എം ​എം വാ​ർ​ഡി​ലാ​ണ് പ​രാ​തി ഉ​യ​ർ​ന്ന​ത്.